ദുബായില്‍ എമിറേറ്റ്സ് വിമാന ത്തിന് തീ പിടിച്ചു

August 3rd, 2016

emirates-ek-521-flight-catches-fire-in-dubai-ePathram
ദുബായ് : അന്താ രാഷ്ട്ര വിമാന ത്താവള ത്തില്‍ ലാന്റിംഗിനിടെ എമിറേറ്റ്സ് വിമാന ത്തിന് തീ പിടിച്ചു. തിരുവനന്ത പുരത്തു നിന്നുള്ള യാത്ര ക്കാരു മായി ദുബായില്‍ ഇറങ്ങിയ ഇ. കെ. 521 എമിറേറ്റ്‌സ് വിമാന ത്തിനാണ് തീ പിടിച്ചത്.  ബുധനാഴ്ച ഉച്ച യ്ക്ക് 12. 45 നാണ് സംഭവം.

എമര്‍ജന്‍സി വാതിലി ലൂടെ യാത്ര ക്കാരെ പുറത്തി റക്കി. യാത്ര ക്കാരും ജീവന ക്കാരും ഉള്‍പ്പെടെ 282 പേരാണ് വിമാന ത്തില്‍ ഉണ്ടായി രുന്നത്.

അപകടത്തെ തുടര്‍ന്ന് ദുബായ് അന്താ രാഷ്ട്ര വിമാന ത്താവള ത്തിലെ ടെര്‍ മിനല്‍ മൂന്ന് അടച്ചു. വിമാന ങ്ങൾ അൽ മക്തൂം എയർ പോർട്ടി ലേക്കും ഷാർജ എയർ പോർട്ടി ലേക്കും തിരിച്ചു വിട്ടു.

വിമാന ത്താവളം അടച്ച തിനാൽ വിവിധ സ്ഥല ങ്ങളി ലേക്ക് പുറ പ്പെ ടേണ്ട തായ വിമാന ങ്ങൾ വൈകും എന്ന് അധി കൃതര്‍ അറിയിച്ചു.

Report : WAM

 

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ലോകസഞ്ചാരം പൂര്‍ത്തിയാക്കി സോളാര്‍ ഇംപള്‍സ് 2 അബുദാബി യിലേക്ക് തിരിച്ചെത്തുന്നു

July 14th, 2016

solar-impulse-2-flight-in-abudhabi-ePathram
അബുദാബി : ലോക പര്യടന ത്തിനായി അബുദാബി യിൽ നിന്നും പുറപ്പെട്ട സോളാർ ഇംപള്‍സ് രണ്ട് എന്ന വിമാനം ജൂലായ് 17 നു അബുദാബി യിൽ  തിരിച്ച് ഇറങ്ങുന്നു.

നല്ല തെളിഞ്ഞ അന്തരീക്ഷവും സൂര്യപ്രകാശവും ഉണ്ടെങ്കിൽ മാത്രമേ സോളാർ ഇംപള്‍സ് വിമാന ത്തിന് സുഗമ മായി പറക്കാൻ സാധിക്കൂ. അതും പരമാവധി വേഗം മണിക്കൂറിൽ 70 കിലോമീറ്റർ. ശാസ്ത്ര ലോകം ഏറെ ആകാംക്ഷ യോടെ കാത്തിരുന്ന സൗരോർജ്ജ വിമാന ത്തിന്റെ ലോക യാത്ര യുടെ ഭാഗ മായി ഇന്ത്യ യിലും ഇറങ്ങിയിരുന്നു.

1600 കിലോ തൂക്കവും 22 മീറ്റർ നീളവു മുള്ള ഈ വിമാനം 70 മണിക്കൂർ സമയം എടുത്താണ് അറ്റ്ലാന്റിക് സമുദ്രം മറി കടന്നത്. ജപ്പാനില്‍ നിന്ന് അഞ്ച് രാപ്പകലുകള്‍ തുടര്‍ച്ച യായി പറന്ന് പസഫിക് മഹാ സമുദ്രം മുറിച്ചു കടന്ന താണ് സോളാര്‍ ഇംപള്‍സിന്റെ ഏറ്റവും ദൈര്‍ഘ്യമേറിയ യാത്ര. ഈജിപ്തിലെ കൈറോ വിലാണ് സോളാർ ഇംപള്‍സ് ഇപ്പോൾ എത്തി യിരിക്കു ന്നത്.

പൂർണ്ണ മായും സൗരോർജ്ജ ത്തിൽ പ്രവർ ത്തിക്കുന്ന സോളാർ ഇംപള്‍സ്,  2015 മാർച്ചി ലാണ്‌ അബുദാബി യിൽ നിന്നും പുറപ്പെട്ടത്. ലോക സഞ്ചാരം പൂര്‍ത്തി യാക്കി സോളാര്‍ ഇംപള്‍സ് 2016 ജൂലായ് 17 ഞായറാഴ്ച അബു ദാബി യിൽ തിരിച്ചിറങ്ങും എന്നാണ് പ്രതീക്ഷി ക്കുന്നത്.

സ്വിറ്റ്‌സര്‍ലന്റു കാരായ ആന്ദ്രേ ബോഷ്ബര്‍ഗും ബെര്‍ട്രാന്‍ഡ് പിക്കാര്‍ഡും ചേര്‍ന്ന് രൂപം നല്‍കിയ സോളാര്‍ ഇംപള്‍സിന്റെ നിര്‍മ്മാണം  അബു ദാബി യിലെ മസ്ദാറിന്റെ പിന്തുണ യോടെ യാണ് പൂര്‍ത്തീ കരിച്ചത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അബുദാബി വിമാന ത്താവളത്തില്‍ ഇ – ഗേറ്റ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി

June 28th, 2016

abudhabi-emigration-e-gate-ePathram
അബുദാബി : അന്താരാഷ്ട്ര വിമാന ത്താവളം വഴി യാത്ര ചെയ്യുന്ന എല്ലാ യാത്ര ക്കാര്‍ക്കും ഇ – രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കി.

അടുത്ത ദിവസ ങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ ഇതിനുള്ള നടപടി കള്‍ക്കായി വിമാനം പുറ പ്പെടുന്ന തിന് മൂന്ന് മണിക്കൂര്‍ മുമ്പ് എത്തണം എന്നും അധികൃതര്‍ നിര്‍ദേശിച്ചു.

ഈദുല്‍ ഫിത്വര്‍ അവധിയും വേനലവധിയും പ്രമാണിച്ച് വിമാന ത്താവളം വഴി അടുത്ത ദിവസ ങ്ങളി ലെ യാത്ര ക്കാരുടെ വര്‍ദ്ധന കൂടി കണക്കി ലെടു ത്താണ് ഈ തീരു മാനം. ഇത്തവണ ത്തെ പെരുന്നാള്‍ അവധിക്ക് 85,000 ആളു കളാണ് അബുദാബി വിമാനത്താവളം വഴി യാത്ര ചെയ്യുക.

അബുദാബി എയര്‍പോര്‍ട്ടിലെ ‘സ്മാര്‍ട്ട് ട്രാവല്‍’ പദ്ധതി ഉപയോഗ പ്പെടു ത്തുവാന്‍ ഇ – ഗേറ്റ് റജിസ്ട്രേഷന്‍ ചെയ്യാന്‍ യാത്ര ക്കാരോട് നിര്‍ദ്ദേശിച്ചിരുന്നു.

യാത്രാ സംബന്ധമായ രേഖ കളുടെ ക്രമീകര ണ വുമായി ബന്ധ പ്പെട്ട സമയ ലാഭം ലക്ഷ്യമാക്കി യാണ് സ്മാര്‍ട്ട് ട്രാവല്‍ സംവിധാനം നിലവില്‍ വന്നത്.

ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്താല്‍ മുഴുവന്‍ യാത്രാ അനു ബന്ധ പ്രക്രിയ കളും എളുപ്പത്തില്‍ നടപ്പാക്കി യാത്ര ചെയ്യാന്‍ ഇതിലൂടെ സാധിക്കും.

ഇ – രജിസ്ട്രേഷന് വേണ്ടി യുള്ള സംവിധാന ങ്ങള്‍ ചെക്ക് ഇന്‍ ഏരിയ കളിലെ കൗണ്ടറു കളില്‍ എല്ലാം ഏര്‍പ്പെടു ത്തിയിട്ടുണ്ട് എന്നും അധികൃതര്‍ വ്യക്ത മാക്കി.

 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

എമിറേറ്റ്സ് എയർ ലൈൻ തിരുവനന്ത പുരം സർവ്വീസ് വിജയ കര മായ പത്താം വയസ്സി ലേക്ക്

February 10th, 2016

emirates-air-lines-ePathram
ദുബായ് : തിരുവനന്ത പുരത്തേക്കുള്ള എമിറേറ്റ്സ് എയർ ലൈൻ വിമാന സർവ്വീ സിന് വിജയ കര മായ 10 വയസ്സ്.

എമിറേറ്റ്സിന്‍െറ ഏറ്റവും തിര ക്കേറിയ റൂട്ടു കളിൽ ഒന്നാണ് തിരുവനന്ത പുരം സർവ്വീസ്.

വിനോദ സഞ്ചാരം, വ്യാപാരം, മെഡിക്കൽ, ടൂറിസം എന്നിവ ക്കായി ലോക ത്തിന്‍െറ വിവിധ ഭാഗ ങ്ങളിൽ   നിന്ന് ആയിര ങ്ങളാണ് തിരു വനന്ത പുര ത്തേക്കും തിരിച്ചും യാത്ര ചെയ്യുന്നത്.

ആഴ്ചയിൽ 12 സർവ്വീ സു കളാണ് നിലവിലുള്ളത്. ഒരു വിമാന ത്തിന് 17 ടൺ കാർഗോ ശേഷി യാണ് എമിറേ റ്റ്സി നുള്ളത്.

ദുബായ് – തിരുവനന്ത പുരം റൂട്ടിൽ ഇതിനകം 20 ലക്ഷ ത്തോളം യാത്രക്കാരെ കൊണ്ടു പോകാനും 105, 000 ടൺ ചരക്ക് നീക്കം നടത്താനും എമി റേറ്റ്സിന് കഴിഞ്ഞ തായി അധികൃതർ അറിയിച്ചു.

ഓണം, വിഷു പോലെ യുള്ള തിരക്കേറിയ സീസണിൽ ചരക്കു നീക്ക ത്തിനായി ചാർട്ടേഡ് വിമാന ങ്ങളും സർവ്വീസ് നടത്തു ന്നുണ്ട്. എമിറേറ്റ്സ് ബോയിംഗ് 777 ചരക്കു വിമാന ത്തിന് 103 ടൺ ചരക്ക് കൈകാര്യം ചെയ്യാൻ കഴിയും.

2015 ൽ എമിറേറ്റ്സിന്‍െറ ഇന്ത്യ യി ലേ ക്കുള്ള സർവ്വീസ് 30 വർഷം തികച്ചിരുന്നു. കൊച്ചി യിലേ ക്കും അടക്കം നിലവിൽ ഇന്ത്യ യിലെ പത്ത് സ്ഥല ങ്ങളി ലേ ക്കാണ് എമിറേറ്റ്സ് സർവ്വീസ് ഉള്ളത്.

- pma

വായിക്കുക: , , ,

Comments Off on എമിറേറ്റ്സ് എയർ ലൈൻ തിരുവനന്ത പുരം സർവ്വീസ് വിജയ കര മായ പത്താം വയസ്സി ലേക്ക്

എയര്‍ ഇന്ത്യ എക്സ്പ്രസ്സ് മംഗലാ പുരത്തേ ക്കുള്ള നിരക്ക് കുറച്ചു

January 15th, 2016

air-india-express-epathram അബുദാബി : തലസ്ഥാന നഗരി യില്‍ നിന്നും മംഗലാ പുരത്തേ ക്കുള്ള നിരക്കില്‍ കുറവ് വരുത്തി യതായി എയര്‍ ഇന്ത്യ എക്സ്പ്രസ്സ് അധികൃതര്‍ അറിയിച്ചു. പുതിയ നിരക്ക് ശനിയാഴ്ച മുതലാണ് പ്രാബല്യ ത്തില്‍ വരിക. ചൊവ്വ, വ്യാഴം, ശനി, ഞായര്‍ ദിവസ ങ്ങളില്‍ രാവിലെ 9.40നു വിമാനം പുറപ്പെടും. മസ്കറ്റ് വഴി പോകുന്ന വിമാനം വൈകീട്ട് 4. 15ന് മംഗലാ പുരത്ത് എത്തും. 361 ദിര്‍ഹമാണ് അടിസ്ഥാന നിരക്ക്. നികുതി കള്‍ എല്ലാം പഴയതു പോലെ തന്നെ ആയി രിക്കും.

- pma

വായിക്കുക: ,

Comments Off on എയര്‍ ഇന്ത്യ എക്സ്പ്രസ്സ് മംഗലാ പുരത്തേ ക്കുള്ള നിരക്ക് കുറച്ചു

10 of 229101120»|

« Previous Page« Previous « സമാജം അങ്കണ ത്തില്‍ കേരളോത്സവം തുടക്കമായി
Next »Next Page » ഹോവർ ബോഡ് അപകടം : ദുബായിൽ ഒരു മരണം »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine