കുട്ടികളെ യു. എ. ഇ. യിലേക്ക് അയക്കു മ്പോള്‍ സാക്ഷ്യ പത്രം നിർബ്ബന്ധം

June 5th, 2018

new-rule-for-children-travelling-to-uae-air-india-ePathram
ദുബായ് : 18 വയസ്സിൽ താഴെ യുള്ള കുട്ടികളെ തനിച്ച് ഇന്ത്യ യിൽ നിന്നും യു. എ. ഇ. യിലേക്ക് അയക്കു മ്പോള്‍ മാതാ പിതാ ക്കളുടെ സാക്ഷ്യ പത്രം അനിവാര്യം.

കുടുംബാംഗ ങ്ങൾക്ക് കൂടെ അല്ലാതെ വരുന്ന കുട്ടികളു ടെ പക്കല്‍ സാക്ഷ്യ പത്രം ഇല്ലെങ്കില്‍ അവരെ ഇന്ത്യ യിലേക്കു തന്നെ മടക്കി അയക്കും എന്നും എയര്‍ ഇന്ത്യ.

ദുബായ് പോലീസ് – ദുബായ് എമിഗ്രേഷൻ അധികൃതർ നൽകിയ നിര്‍ദ്ദേശ ത്തിന്റെ അടിസ്ഥാന ത്തിലാണ് ജൂൺ ഒന്നു മുതൽ സാക്ഷ്യ പത്ര നിബന്ധന പ്രാബല്യത്തില്‍ വരു ത്തിയത് എന്നും എയർ ഇന്ത്യ അറിയിച്ചു.

കുട്ടിയുടെ നാട്ടിലെയും യു. എ. ഇ.യിലെയും വിലാസം, യു. എ. ഇ. യിൽ ഇറങ്ങിയാൽ കുട്ടി യെ സ്വീകരി ക്കുന്ന ആളു ടെ പേരും മറ്റു വിശ ദാംശ ങ്ങളും മാതാ പിതാ ക്കൾ സാക്ഷ്യ പത്ര ത്തിൽ കൃത്യമായി പൂരിപ്പി ക്കണം.

ഇങ്ങിനെ വരുന്ന കുട്ടികളുടെ എമി ഗ്രേഷൻ നടപടി കള്‍ പൂർത്തിയാ ക്കുവാനും മാതാ പിതാ ക്കള്‍ സാക്ഷ്യ പത്രം വഴി ഉത്തര വാദിത്വ പ്പെടു ത്തിയിട്ടുള്ള വ്യക്തിക്കു കൈ മാറാനും എയർ ലൈൻ ജീവന ക്കാർ സഹാ യിക്കും.

സാക്ഷ്യപത്രം ശരി യായി പൂരിപ്പിക്കാതെയും സംശ യാസ്പദ മായ രീതിയി ലും തനിച്ച് യു. എ. ഇ. യിൽ വന്നിറങ്ങുന്ന കുട്ടിക്ക് പിഴ ചുമത്തു വാനും കുട്ടിയെ തിരിച്ച് നാട്ടിലേക്ക് അയക്കു വാനും സാദ്ധ്യത ഉണ്ട് എന്നും മുന്നറിയിപ്പു നല്‍കുന്നു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പുതിയ ബാഗ്ഗേജ് പോളിസി യുമായി ഇത്തിഹാദ്​ എയർ വേയ്സ്

February 1st, 2018

etihad-airways-ePathram
അബുദാബി : നിലവിലെ ബാഗ്ഗേജ് പോളിസി തിരുത്തി ക്കൊണ്ട് പ്രമുഖ വിമാന ക്കമ്പനി യായ ഇത്തി ഹാദ് എയർ വേയ്സ് രംഗത്ത്. നിശ്ചിത തൂക്കത്തിന് അനു സരിച്ച് യാത്ര ക്കാരുടെ ഇഷ്ടാനു സരണം ബാഗ്ഗേജു കൾ കൊണ്ടു പോകാൻ അനുമതി നൽകുന്ന വിധമാണ് പുതിയ ബാഗ്ഗേജ് പോളിസി പ്രഖ്യാ പിച്ചിരി ക്കുന്നത്. എന്നാല്‍ ഒരു ബാഗ്ഗേ ജിന്റെ ഭാരം 32 കിലോ യിൽ അധികം അനുവദി ക്കുകയില്ല.

ഇന്ത്യയി ലേക്ക് ജി. സി. സി. രാജ്യ ങ്ങളിൽ നിന്നും ഇക്കോണമി ഡീൽ, സേവർ, ക്ലാസിക്ക് എന്നീ വിഭാഗ ങ്ങളിൽ 30 കിലോ, ഇക്കോണമി ഫ്ലക്സ് വിഭാഗ ത്തിൽ 35 കിലോ, ബിസിനസ്സ് ക്ലാസ്സ് 40 കിലോ, ഫസ്റ്റ് ക്ലാസ്സ് 50 കിലോ എന്നിങ്ങനെ കൊണ്ടു പോകാം. ഇന്ത്യയിൽ നിന്നും ജി. സി. സി. രാജ്യ ങ്ങളി ലേക്കും സമാന മായ ബാഗ്ഗേജ് പോളിസി തന്നെയാണുള്ളത്.

പുതിയ ബാഗ്ഗേജ് പോളിസി ജനുവരി 31 മുതല്‍ പ്രാബ ല്യത്തില്‍ വന്നി ട്ടുണ്ട് എന്ന് ഇത്തിഹാദ് വാര്‍ത്താ ക്കുറി പ്പില്‍ അറിയിച്ചു. വിവിധ രാജ്യ ങ്ങളി ലേക്കു കൊണ്ടു പോകാ വുന്ന ബാഗ്ഗേജ് വിവര ങ്ങൾ ഇത്തി ഹാദ് വെബ് സൈറ്റിൽ പ്രസി ദ്ധീ കരി ക്കുകയും ചെയ്തി ട്ടുണ്ട്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

എമിറേറ്റ്‌സ് വിമാന അപകടം യന്ത്ര ത്തകരാർ മൂലമല്ല : റിപ്പോർട്ട്

August 7th, 2017

emirates-ek-521-flight-catches-fire-in-dubai-ePathram
ദുബായ് : തിരുവനന്തപുരം – ദുബായ് എമിറേറ്റ്സ് ബോയിംഗ് വിമാനം തീപ്പിടിച്ച് അപകട ത്തില്‍ പ്പെട്ടത് യന്ത്ര ത്തകരാർ മൂലമല്ല എന്ന് റിപ്പോർട്ട്.

2016 ആഗസ്റ്റ് മൂന്നിനു ദുബായ് അന്താ രാഷ്ട്ര വിമാന ത്താവള ത്തില്‍ ലാന്റിംഗി നിടെ യാണ് ഇ. കെ. 521 വിമാന ത്തിന്നു തീപ്പിടിച്ചത്. വിമാന ത്താവള ത്തിൽ ഇറക്കു വാന്‍ കഴി യാതെ വീണ്ടും ഉയർ ത്തുവാൻ ശ്രമി ക്കുന്ന തിനിടെ റൺവേ യില്‍ ഉരഞ്ഞ് മുന്നോട്ടു നീങ്ങി.

282 യാത്ര ക്കാരും 18 ജീവന ക്കാരും സഞ്ചരിച്ച വിമാനം തകർന്നു കത്തിയ തിന്റെ കാരണം സംബന്ധിച്ച വിശദ മായ അന്വേ ഷണ ങ്ങൾ വിമാന യന്ത്ര നിർമ്മാ താക്കളുടെ സഹ കരണ ത്തോടെ പുരോഗമി ക്കുക യാണ്.

ഈ അപകട ത്തില്‍ യാത്ര ക്കാര്‍ എല്ലാവരും രക്ഷ പ്പെടു കയും. രക്ഷാ പ്രവര്‍ത്ത നത്തിന് ഇട യില്‍ യു. എ. ഇ. അഗ്നി ശമന സേനാംഗം ജാസ്സിം അല്‍ ബലൂഷി മരണ പ്പെടുകയും ചെയ്തു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഖത്തർ എയർവേയ്​സ്​ ഒാഫീസു കൾ അടച്ചു പൂട്ടി

June 8th, 2017

അബുദാബി : ഖത്തറിന്റെ ഒൗദ്യോഗിക വിമാന ക്കമ്പനി യായ ഖത്തർ എയർ വേയ്സി ന്റെ യു. എ. ഇ. യിലെ ഒാഫീസു കൾ അടച്ചു പൂട്ടി യതായി യു. എ. ഇ. ജനറൽ സിവിൽ ഏവി യേഷൻ അഥോറിറ്റി അറി യിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

എയര്‍ ഇന്ത്യ എക്‌സ്​പ്രസ് : അബു ദാബി – കൊച്ചി സര്‍വ്വീസ് വർദ്ധിപ്പിക്കുന്നു

May 15th, 2017

air-india-express-in-abudhbai-air-port-ePathram
അബുദാബി : തലസ്ഥാനത്തു നിന്നും കൊച്ചി യിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ് പ്രസ് വിമാന സര്‍വീ സുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു. 2017 ജൂണ്‍ 15 മുതല്‍ അബു ദാബി അന്താരാഷ്ട്ര വിമാന ത്താവള ത്തില്‍ നിന്നും കൊച്ചി യിലേക്ക് ആഴ്ച യില്‍ മൂന്ന് സര്‍വ്വീ സുകള്‍ അധികം നടത്തും എന്ന് അധി കൃതര്‍.

നിലവില്‍ ദിവസേന ഒരു സര്‍വ്വീസ് മാത്രമാണ് എയര്‍ ഇന്ത്യ എക്‌സ് പ്രസിന് അബു ദാബി – കൊച്ചി റൂട്ടിലുള്ളത്. അധികം യാത്രക്കാരുള്ള വ്യാഴം, വെള്ളി, ശനി ദിവസ ങ്ങളി ലായി രിക്കും രാവിലെ 4.55 ന് അബുദാബി യില്‍ നിന്നും പുറപ്പെട്ട് രാവിലെ 10.30 ന് കൊച്ചി യിലെത്തുന്ന തരത്തില്‍ അധികരി പ്പിച്ച പുതിയ സര്‍വ്വീസുകള്‍ നടത്തുക.

കൊച്ചിയില്‍ നിന്നും പുലര്‍ച്ചെ 1.25 നു പുറപ്പെടുന്ന വിമാനം വിമാനം അബുദാബിയില്‍ രാവിലെ 3.55 ന് ഇറങ്ങും.

അബുദാബിയില്‍ നിന്നുള്ള യാത്രയില്‍ ഏഴു കിലോ ഹാന്‍ഡ് ബാഗും 30 കിലോ ബാഗ്ഗേജും അനുവദിക്കും. എന്നാല്‍ കൊച്ചി യില്‍ നിന്നും അബു ദാബി യിലേ ക്കുള്ള യാത്ര  യില്‍ 20 കിലോ ബാഗ്ഗേജ്ജു മാത്രമേ അനുവദിക്കുക യുള്ളൂ.

-Image credit : Gulf News

എക്‌സ്പ്രസ് ബാഗേജ് 30 കിലോ യായി പുനഃസ്ഥാപിച്ച നടപടിയെ സ്വാഗതം ചെയ്തു 

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

11 of 2510111220»|

« Previous Page« Previous « കിഴക്കന്‍ മേഖല കളില്‍ ശക്ത മായ മഴ പെയ്തു
Next »Next Page » പ്രവാസിശ്രീ പ്രഖ്യാപന സമ്മേളനം മെയ് 19 വെള്ളി യാഴ്ച അബു ദാബി യില്‍ »



  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്
  • ലുലു മാംഗോ മാനിയ വൈറലായി
  • ഈദ് രാവ് : സംഗീത നിശയുമായി കണ്ണൂർ ഷെരീഫ്
  • ഏകീകൃത ദേശീയ ആരോഗ്യ പരി രക്ഷാ പദ്ധതി : ചരിത്ര പ്രസിദ്ധമായ തീരുമാനം
  • അപകടകരമായ ഡ്രൈവിംഗ് : വാഹനം പിടിച്ചെടുത്തു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine