ദുബായ് : തിരുവനന്ത പുരത്തേക്കുള്ള എമിറേറ്റ്സ് എയർ ലൈൻ വിമാന സർവ്വീ സിന് വിജയ കര മായ 10 വയസ്സ്.
എമിറേറ്റ്സിന്‍െറ ഏറ്റവും തിര ക്കേറിയ റൂട്ടു കളിൽ ഒന്നാണ് തിരുവനന്ത പുരം സർവ്വീസ്.
വിനോദ സഞ്ചാരം, വ്യാപാരം, മെഡിക്കൽ, ടൂറിസം എന്നിവ ക്കായി ലോക ത്തിന്‍െറ വിവിധ ഭാഗ ങ്ങളിൽ നിന്ന് ആയിര ങ്ങളാണ് തിരു വനന്ത പുര ത്തേക്കും തിരിച്ചും യാത്ര ചെയ്യുന്നത്.
ആഴ്ചയിൽ 12 സർവ്വീ സു കളാണ് നിലവിലുള്ളത്. ഒരു വിമാന ത്തിന് 17 ടൺ കാർഗോ ശേഷി യാണ് എമിറേ റ്റ്സി നുള്ളത്.
ദുബായ് – തിരുവനന്ത പുരം റൂട്ടിൽ ഇതിനകം 20 ലക്ഷ ത്തോളം യാത്രക്കാരെ കൊണ്ടു പോകാനും 105, 000 ടൺ ചരക്ക് നീക്കം നടത്താനും എമി റേറ്റ്സിന് കഴിഞ്ഞ തായി അധികൃതർ അറിയിച്ചു.
ഓണം, വിഷു പോലെ യുള്ള തിരക്കേറിയ സീസണിൽ ചരക്കു നീക്ക ത്തിനായി ചാർട്ടേഡ് വിമാന ങ്ങളും സർവ്വീസ് നടത്തു ന്നുണ്ട്. എമിറേറ്റ്സ് ബോയിംഗ് 777 ചരക്കു വിമാന ത്തിന് 103 ടൺ ചരക്ക് കൈകാര്യം ചെയ്യാൻ കഴിയും.
2015 ൽ എമിറേറ്റ്സിന്‍െറ ഇന്ത്യ യി ലേ ക്കുള്ള സർവ്വീസ് 30 വർഷം തികച്ചിരുന്നു. കൊച്ചി യിലേ ക്കും അടക്കം നിലവിൽ ഇന്ത്യ യിലെ പത്ത് സ്ഥല ങ്ങളി ലേ ക്കാണ് എമിറേറ്റ്സ് സർവ്വീസ് ഉള്ളത്.