അബുദാബി : ഏറ്റവും നവീന സൌകര്യങ്ങളോടെ യുള്ള പുതിയ ഫ്ലൈറ്റുകള്‍ ഇത്തിഹാദ് എയര്‍വേസ് പുറത്തിറക്കി. അബുദാബി അന്താരാഷ്ട്ര വിമാന ത്താവള ത്തില്‍ നടന്ന ചടങ്ങില്‍ ഇത്തിഹാദ് എയര്‍വേസിന്റെ എ 380, ബി 787 എന്നീ വിമാന ങ്ങളാണ് പുറത്തിറ ക്കിയത്.
പുതിയ വിമാനത്തെ പരിചയ പ്പെടുത്തുന്ന തോടൊപ്പം ഇറ്റാലിയന്‍ ഡിസൈനര്‍ രൂപ കല്‍പന ചെയ്ത ഇത്തിഹാദ് ക്യാബിന്‍ ക്രൂ വിന്റെ പുതിയ യൂണി ഫോമും ധരിച്ചുള്ള ഫാഷന്‍ ഷോ അടക്ക മുള്ള ആകര്‍ഷ കമായ പരിപാടി കളോടെ യാണ് ചടങ്ങ് സംഘടി പ്പിച്ചത്. ആദ്യ ദിവസം തന്നെ ആയിര ക്കണക്കിന് ആളുകള്‍ വിമാനങ്ങള്‍ സന്ദര്‍ശിച്ചു.
വിമാന യാത്രയുടെ പുത്തന്‍ അനുഭവ മാണ് തങ്ങളുടെ ഉപഭോക്താ ക്കള്‍ക്കായി ഒരുക്കി യിരിക്കുന്നത് എന്ന് ഇത്തിഹാദ് എയര്‍വേസ് പ്രസിഡന്റും സി. ഇ. ഒ. യുമായ ജെയിംസ് ഹോഗന്‍ അഭിപ്രായ പ്പെട്ടു.