കല അബുദാബി : പുതിയ ഭാരവാഹികൾ

November 1st, 2022

kala-abudhabi-epathram അബുദാബി : സാംസ്കാരിക കൂട്ടായ്മ കല അബുദാബി യുടെ ജനറല്‍ ബോഡിയില്‍ പുതിയ സാരഥികളെ തെരഞ്ഞെടുത്തു.

പ്രസിഡണ്ട് : അരുണ്‍ കുമാർ, ജനറൽ സെക്രട്ടറി : ബെന്നി ടോമിച്ചൻ, ട്രഷറർ : മഹേഷ് ശുക പുരം, ജനറൽ കണ്‍വീനർ : ഡോ. ഹസീന ബീഗം, കലാ വിഭാഗം സെക്രട്ടറി : ഷാജി മാസ്റ്റർ എന്നിവരാണ് പ്രധാന ഭാരവാഹികള്‍.

kala-abudhabi-committee-2022-23-ePathram

വാർഷിക ജനറൽ ബോഡി യോഗത്തിൽ മുന്‍ പ്രസിഡണ്ട് ടോമിച്ചൻ അദ്ധ്യക്ഷത വഹിച്ചു. കല അബുദാബിയുടെ 17 വർഷത്തെ പ്രവർത്തനങ്ങളെ ക്കുറിച്ച് ടി. പി. ഗംഗാധരൻ വിശദീകരിച്ചു.

ജനറൽ സെക്രട്ടറി അശോകൻ വാർഷിക റിപ്പോർട്ട് വായിച്ചു. ട്രഷറർ ഗോപൻ വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു. സുരേഷ് പയ്യന്നൂർ, വേണു ഗോപാൽ, ദിനേശ് ബാബു, മെഹബൂബ്, പ്രമോദ്, പ്രശാന്ത്, സായിദാ മെഹബൂബ്, രജനി പ്രശാന്ത്, വേണു ഗോപാൽ കാഞ്ഞങ്ങാട്, അഡ്വ. മുഹമ്മദ് റഫീഖ്, ദീപക് എന്നിവർ സംസാരിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഭരത് മുരളി നാടകോത്സവം : നാടക സമിതി കളുടെ യോഗം 25 ന്

October 21st, 2019

ksc-drama-fest-logo-epathram
അബുദാബി : ഡിസംബർ ആദ്യവാര ത്തില്‍ അബുദാബി കേരള സോഷ്യൽ സെന്റ റില്‍ അരങ്ങേറുന്ന ‘ഭരത് മുരളി നാടകോത്സവ’വുമായി ബന്ധപ്പെട്ട വിഷയ ങ്ങള്‍ ചര്‍ച്ച ചെയ്യു ന്നതി നായി യു. എ. ഇ. യിലെ നാടക സമിതി കളെ പങ്കെടു പ്പിച്ചു കൊണ്ട് ഒരു ആലോചനാ യോഗം നടത്തുന്നു.

ഒക്ടോബർ 25 വെള്ളി യാഴ്ച വൈകുന്നേരം 6 മണിക്ക് കേരള സോഷ്യൽ സെന്റ റിൽ ഒരുക്കുന്ന യോഗത്തി ലേക്ക് ഓരോ നാടക സമിതി കളില്‍ നിന്നും രണ്ടു പേർ വീതം പങ്കെടുക്കണം എന്നു ഭാരവാഹികള്‍ അറിയിച്ചു.
വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക :
050 612 0441, 02 631 44 55
കെ. കെ. ശ്രീവത്സൻ, മീഡിയ സെക്രട്ടറി,
അബു ദാബി കേരള സോഷ്യൽ സെന്റർ.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

വിനീതി ന്റെ നൃത്ത ച്ചുവടു കളുമായി കലാഞ്ജലി അരങ്ങേറി

November 4th, 2017

kala-abudhabi-epathram അബുദാബി : നടനും നർത്ത കനു മായ വിനീതിന്റെ വിസ്മയ നൃത്ത ച്ചുവടു കളു മായി കല അബു ദാബി യുടെ വാർഷിക ആഘോഷ പരി പാടി ‘കലാഞ്ജലി’ ഇന്ത്യാ സോഷ്യൽ സെന്ററിൽ അര ങ്ങേറി. രണ്ടു മണിക്കൂർ നീണ്ടു നിന്ന പരിപാടി യിൽ നിമിഷ ങ്ങൾക്കകം മാറി മറി യുന്ന വേഷ വിധാന ങ്ങ ളോട് കൂടി വിനീതി നൊപ്പം ചുവട് വച്ചത് കൊച്ചി യിലെ തേജോ മയി നൃത്ത സംഘ ത്തിൽ നിന്നു ള്ള ബോണി മാത്യു, സരുൺ, ദീപക്, കാവ്യാ മാധവ്, അനീഷ, അഞ്ജന എന്നി വരാ ണ്. മല യാള ത്തിലെ യും മറ്റ് ഇന്ത്യൻ ഭാഷ കളി ലെയും ക്ലാസിക് സിനിമാ ഗാന ങ്ങൾ ക്കാണ് സംഘം ചുവടു കൾ വച്ചത്.

എവിറ്റിസ് സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്‌പിറ്റൽ ഡയറ ക്ടർ മാരായ ജ്യോതി പാലാട്ടും ശാന്തി പ്രമോദും ഭദ്ര ദീപം തെളിയിച്ച് കലാഞ്ജലി യുടെ ഉദ്‌ഘാടനം നിർവ്വ ഹിച്ചു.

ഇന്ത്യാ സോഷ്യൽ സെന്റർ ആക്ടിംഗ് പ്രസിഡന്റ് ജയ ചന്ദ്രൻ നായർ, മലയാളി സമാജം പ്രസിഡന്റ് വക്കം ജയ ലാൽ, കേരളാ സോഷ്യൽ സെന്റർ പ്രസി ഡന്റ് പി. പദ്മ നാഭൻ, ജെമിനി ഗ്രൂപ്പ് എം. ഡി. ഗണേഷ് ബാബു, കല അബു ദാബി ജനറൽ സെക്ര ട്ടറി മെഹബൂബ്‌ അലി, ട്രഷറർ പ്രശാന്ത്, വനിതാ വിഭാഗം കൺവീനർ സുരേഖ സുരേഷ് എന്നിവർ സംസാരിച്ചു.

ഐ. എസ്. സി. ജനറൽ സെക്രട്ടറി എം. എ. സലാം വിനീതിന് പൊന്നാടയും കല പ്രസി ഡന്റ് അമർ സിംഗ് വല പ്പാട് മൊമെന്റോ യും സമ്മാനിച്ചു. ബിജു കിഴക്ക നേല പരി പാടി കൾ നിയന്ത്രിച്ചു.

മികച്ച രംഗ സംവിധാനവും ദീപ വിതാനവും പരി പാടി യെ മനോഹരമാക്കി.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കല യുടെ ‘കലാഞ്ജലി’ വ്യാഴാഴ്ച ഐ. എസ്. സി. യിൽ

November 2nd, 2017

kala-abudhabi-logo-epathram അബുദാബി : സാംസ്കാരിക കൂട്ടായ്മ യായ കല അബു ദാബി യുടെ വാർഷിക ആഘോഷ പരി പാടി യായ ‘കലാഞ്ജലി’ നവംബർ രണ്ട് വ്യാഴാഴ്ച വൈകുന്നേരം എട്ട് മണിക്ക് ഇന്ത്യാ സോഷ്യൽ സെന്റ റിൽ നടക്കും.

പ്രശസ്‌ത സിനിമാ താരവും നർത്തകനു മായ വിനീതും സംഘ വും അവ തരി പ്പിക്കുന്ന നൃത്ത പരി പാടി യായ ‘നൃത്യ താരോ ത്സവ’ മാണ് കലാഞ്ജലി യുടെ മുഖ്യ ആകർഷണം.

അനശ്വര ചലച്ചിത്ര ഗാന ങ്ങൾ കോർത്തി ണക്കി രണ്ട് മണി ക്കൂർ നീണ്ട് നിക്കുന്ന നൃത്ത പരി പാടി യാണ് ഇത്. വിനീതി നോ ടൊപ്പം എറണാ കുളം തേജോ മയി നൃത്ത സംഘ ത്തിലെ ബോണി മാത്യു, സരുൺ, ദീപക്, കാവ്യാ മാധവ്, അനീഷ, അഞ്ജന എന്നിവരാണ് ചുവട് വെക്കുക.

അൻപതാം വാർഷികം ആഘോ ഷിക്കുന്ന ഇന്ത്യാ സോഷ്യൽ സെന്റ റിനുള്ള സമർപ്പണം ആയിരിക്കും കല യുടെ ‘കലാഞ്ജലി’ എന്ന് സംഘാടകർ അറിയിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കല അബുദാബി യുടെ യുവജനോത്സവം

May 6th, 2017

kala-abudhabi-logo-epathram അബുദാബി : സാംസ്കാരിക കൂട്ടായ്മ യായ കല അബുദാബി യുടെ യുവ ജനോത്സവം ഇന്ത്യാ സോഷ്യൽ സെന്ററിൽ നടന്നു. യു. എ. ഇ. തല ത്തിൽ സംഘടി പ്പിച്ച യുവ ജനോത്സവ ത്തിൽ യു. എ. ഇ . യുടെ വിവിധ എമിറേറ്റു കളിൽ നിന്നു മായി 200 ഓളം വിദ്യാർത്ഥി കൾ പങ്കെടുത്തു. ഭരത നാട്യം, മോഹിനി യാട്ടം, കുച്ചു പ്പുടി, നാടോടി നൃത്തം, ശാസ്ത്രീയ സംഗീതം, ലളിത ഗാനം, കവിതാ പാരായണം തുടങ്ങി 14 ഇന ങ്ങളിൽ കുട്ടി കളുടെ പ്രായ ത്തിന്റെ അടിസ്ഥാന ത്തിൽ നാലു വിഭാഗ ങ്ങളായി തരം തിരി ച്ചാണ് മത്സര ങ്ങൾ നടത്തി യത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

1 of 4123»|

« Previous « എസ്. എസ്. എൽ. സി. പരീക്ഷാ ഫലം : മോഡൽ സ്‌കൂൾ ഈ വർഷവും ഒന്നാം സ്ഥാനത്ത്
Next Page » അബുദാബിയിലെ ആദ്യ ആണവ റിയാക്ടർ നിർമ്മാണം പൂർത്തിയായി »



  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ
  • അൽ ഐൻ മലയാളി സമാജം പുതിയ കമ്മിറ്റി
  • ജിമ്മി ജോർജ്ജ് മെമ്മോറിയൽ വോളി ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 27 മുതൽ
  • മികച്ച നേട്ടം കൈവരിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ബാ​പ്സ് ഹി​ന്ദു മ​ന്ദി​റി​ലേ​ക്ക് പു​തി​യ ബസ്സ് (203) സർവ്വീസ്
  • റമളാൻ ഹദിയ : ബ്രോഷർ പ്രകാശനം ചെയ്തു
  • അൽ ഐൻ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഓർമ്മപ്പെരുന്നാളും പൊതു സമ്മേളനവും
  • വ്യക്തി കേന്ദ്രീകൃതമായ ചികിത്സയിലൂടെ അർബുദത്തെ നേരിടുന്നതിൽ വൻ മുന്നേറ്റം ഉണ്ടാക്കുവാൻ കഴിയും : പ്രൊഫ. ജെയിംസ് ആലിസൺ
  • സായിദ് എയർ പോർട്ടിൽ ആരോഗ്യ സേവനങ്ങൾക്കായി ബുർജീലിനെ തെരഞ്ഞെടുത്തു
  • മലപ്പുറം ജില്ലാ കെ. എം. സി. സി. യുടെ TASKCON പ്രഖ്യാപനം
  • ഫുഡ്‌ ഫെസ്റ്റ് സീസൺ-2 : വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു
  • ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ്
  • ഖുർആൻ പാരായണ മത്സരം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine