
ഷാർജ : യു. എ. ഇ. ദേശീയ ദിനം ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങളുടെ ഭാഗമായി റിലീസ് ചെയ്യുന്ന ‘അൽ വതൻ’ എന്ന സംഗീത ആൽബം ബ്രോഷർ പ്രകാശനം ചെയ്തു. ഷാർജ എക്സ്പോ സെന്ററിലെ പുസ്തക മേള യിൽ നടന്ന ചടങ്ങിൽ വി. ടി. ബൽറാം, റിയൽ ബെവ് അബ്ദുൽ സത്താറിന് നൽകിയാണ് ബ്രോഷർ പ്രകാശനം ചെയ്തത്. ഹൈദർ തട്ടതാഴത്ത്, ഇബ്രാഹിം കാരക്കാട്, ഹംസ ഗുരുക്കൾ എന്നിവർ സംബന്ധിച്ചു.
പ്രവാസ ലോകത്തെ ശ്രദ്ധേയനായ എഴുത്തുകാരൻ ഇബ്രാഹിം കാരക്കാട് രചനയും സംഗീതവും നിർവ്വഹിച്ച ‘അൽ വത്തൻ’ എന്ന ഗാനം ആലപിച്ചത് ഫാത്തിമ, നസ്രിൻ എന്നീ സഹോദരിമാരാണ്. നിർമ്മാണവും സംവിധാനവും ഹംസ ഗുരുക്കൾ തിരൂർ. ദേശീയ ദിനത്തിൽ ആൽബം സോഷ്യൽ മീഡിയയിലൂടെ റിലീസ് ചെയ്യും.


































