പെരുന്നാളിന് ഈദ്‌ മഹര്‍ജാന്‍ ഐ. എസ്‌. സി.യില്‍

August 19th, 2012

eid-maherjan-poster-ePathram
അബുദാബി : യുവ അബുദാബി യുടെ നേതൃത്വ ത്തില്‍ ഒന്നാം പെരുന്നാള്‍ ദിവസമായ ആഗസ്റ്റ്‌ 19 ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് ഇന്ത്യ സോഷ്യല്‍ ആന്‍ഡ്‌ കള്‍ച്ചറല്‍ സെന്ററില്‍ അരങ്ങേറുന്ന “ഈദ്‌ മഹര്‍ജാന്‍ ” സംഗീത നൃത്ത പരിപാടി യില്‍ മാപ്പിള പ്പാട്ടിലെ സുല്‍ത്താന്‍ എരഞ്ഞോളി മൂസ, കണ്ണൂര്‍ സീനത്ത്‌, കൈരളി യുവ ഫെയിം മന്‍സൂര്‍, നിസാം തളിപ്പറമ്പ്, ഗിരീഷ്‌ മലപ്പുറം, ഷീജ പഴയങ്ങാടി, സിനിമാ ടെലിവിഷന്‍ മിമിക്രി താര ങ്ങളായ രമേശ്‌ പിഷാരടി, അജീഷ് കോട്ടയം തുടങ്ങിയവര്‍ പങ്കെടുക്കും. പ്രവേശനം പാസ്സു മൂലം നിയന്ത്രിക്കും.

വിവരങ്ങള്‍ക്ക് വിളിക്കുക : ഷഫീല്‍ 055 45 90 964

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

ഇസ്‌ലാമിക് സെന്ററില്‍ പെരുന്നാള്‍ നിലാവ്

August 19th, 2012

kannur-shereef-in-perunnal-nilav-2012-ePathram
അബുദാബി : മാപ്പിളപ്പാട്ട് ഗാനശാഖ യിലെ മുന്‍ നിര ഗായകരായ കണ്ണൂര്‍ ഷെരീഫ്, സിന്ധു പ്രേംകുമാര്‍, കൈരളി സിംഗ് & വിന്‍ ഫെയിം പ്രശസ്ത ഗായിക സുമി അരവിന്ദ്‌, മൈലാഞ്ചി റിയാലിറ്റി ഷോ യിലൂടെ ശ്രദ്ധേയരായ നസീം നിലമ്പൂര്‍, ഫസീല ബാനു എന്നിവരും പങ്കെടുക്കുന്ന സംഗീത പരിപാടി “പെരുന്നാള്‍ നിലാവ് ” മൂന്നാം പെരുന്നാള്‍ ദിനമായ ആഗസ്റ്റ്‌ 21 ചൊവ്വാഴ്ച അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ അരങ്ങേറും. പ്രവേശനം പാസ്സു മൂലം നിയന്ത്രിക്കും.

വിവരങ്ങള്‍ക്ക് വിളിക്കുക : ഗഫൂര്‍ ഇടപ്പാള്‍ – 050 81 66 868
റഷീദ്‌ അയിരൂര്‍ – 050 491 52 41

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

നിലാവ് : ബ്രോഷര്‍ പ്രകാശനം ചെയ്തു

August 2nd, 2012

nilavu-show-card-release-ePathram
ദുബായ് : ഓണം -പെരുന്നാള്‍ ആഘോഷത്തോട് അനുബന്ധിച്ച് ട്രന്‍ഡ്‌സ് ദുബായ് അവതരിപ്പിക്കുന്ന ‘നിലാവിന്റെ’ ബ്രോഷര്‍ പ്രകാശനം നടന്നു. ആഗസ്റ്റ് 23 വ്യാഴാഴ്ച ദുബായ് ഷെയ്ക്ക് റാഷീദ് ഓഡിറ്റോറിയ ത്തില്‍ വെച്ചാണ് കേരള ത്തിലെ പ്രമുഖ മാപ്പിളപ്പാട്ട് ഗായിക ഗായക ന്മാരെയും മറ്റു കലാകാരന്മാരെയും പങ്കെടുപ്പിച്ച് നിലാവ് സ്‌റ്റേജ് ഷോ അവതരിപ്പിക്കുന്നത്.

nilavu-stage-show-poster-ePathram
കണ്ണൂര്‍ ഷെരീഫിന്റെ നേതൃത്വ ത്തില്‍ പ്രമുഖ പിന്നണി ഗായിക സിന്ധു പ്രേംകുമാര്‍, ഇളയനില ഫെയിം പ്രദീപ് കുമാര്‍, ഏഷ്യാനെറ്റ് മൈലാഞ്ചി ഫെയിം നസീബ്, ഫസീല, ഗന്ധര്‍വ്വ സംഗീത ത്തിലെ ആദ്യത്തെ വിജയി നിഷാദ്, കൈരളി സിംഗ് അന്‍ഡ് വിന്‍ അവതാരക സുമി തുടങ്ങിയവരും കൂടാതെ കേരള ത്തില്‍ നിന്നും യു എ ഇ യില്‍ നിന്നുമുള്ള ഒപ്പന, കോല്‍ക്കളി, ദഫ്മുട്ട്, നാടന്‍ പാട്ട് കലാകരന്മാരുടെ പരിപാടികളും ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക : 055 99 20 100, 050 84 11 831

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദുബായില്‍ ഭാവനാ രാഗലയം സംഘടിപ്പിച്ചു

July 17th, 2012

ദുബായ് : ഭാവനാ ആര്‍ട്‌സ് സൊസൈറ്റി സംഘടിപ്പിച്ച സംഗീത വിരുന്ന് ദുബായില്‍ നടന്നു. ശശി വെന്നിക്കല്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ബി. മോഹന്‍ കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സുലൈമാന്‍ തണ്ടിലം, ഹാരിദ് വര്‍ക്കല എന്നിവര്‍ ആശംസകളര്‍പ്പിച്ചു. സെബാസ്റ്റിയന്‍ ജോസഫ്, റഹ്മ അല്‍സുല്‍ത്താന്‍, ശ്രീകണ്ഠന്‍ നായര്‍, കെ. എ. ജബ്ബാരി, ബാബു പീതാംബരന്‍, എന്‍. പി. രാമചന്ദ്രന്‍, ചന്ദ്രന്‍ ആയഞ്ചേരി എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരുന്നു.

ഗസല്‍ ഗായകരായ ഷഫീക് ഷാ, അലി അക്ബര്‍, സുചിത്ര ഷാജി, സിറാജ്, ആനന്ദ, സമദ്‌ എന്നിവര്‍ ഗാനങ്ങളാലപിച്ചു. ഷാനവാസ് ചാവക്കാട് പരിപാടികള്‍ നിയന്ത്രിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

മ്യൂസിക്‌ ആല്‍ബം ‘മൈ സ്വീറ്റ് ഡാഡി’ റിലീസ്‌ ചെയ്തു

July 11th, 2012

vedio-album-my-sweet-daddy-kumaranellur-ePathram
അബുദാബി : നിരവധി കലാ പ്രതിഭകളെ ടെലി വിഷന്‍ പ്രേക്ഷകര്‍ക്ക്‌ പരിചയ പ്പെടുത്തിയ ഹനീഫ്‌ കുമരനെല്ലൂര്‍ ഒരുക്കുന്ന ‘മൈ സ്വീറ്റ് ഡാഡി’ എന്ന സംഗീത ആല്‍ബ ത്തിലൂടെ സായിമ അഷ്‌റഫ്‌ എന്ന കൊച്ചു മിടുക്കിയെ അവതരി പ്പിക്കുന്നു. സായിമ അഷ്‌റഫ്‌ പാടി അഭിനയിച്ച ‘മൈ സ്വീറ്റ് ഡാഡി’ യുടെ റിലീസിംഗ് അബുദാബി യില്‍ നടന്നു.

മാതൃ സ്നേഹ ത്തിന്റെ കഥ പറഞ്ഞ  ‘സ്നേഹപൂര്‍വ്വം ഉമ്മാക്ക് ‘ എന്ന ആല്‍ബ ത്തിന് ശേഷം പിതാവിന് പുത്രി യോടുള്ള സ്നേഹ പ്രകടന ങ്ങളുടെ വിശേഷങ്ങള്‍ പറയുന്ന ഈ ആല്‍ബ ത്തില്‍ കെ. കെ. മൊയ്തീന്‍ കോയയും അഭിനയിച്ചിരിക്കുന്നു.

എഡിറ്റിംഗ് : മുജീബ്‌ കുമരനെല്ലൂര്‍ ,
ഗാന രചന : ഉല്ലാസ് ആര്‍ കോയ, സംഗീതം : സലീല്‍ മലപ്പുറം,

- pma

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « ബാഗേജിനുള്ളില്‍ കുഞ്ഞിനെ കടത്താന്‍ ശ്രമിച്ച ദമ്പതികള്‍ പിടിയില്‍
Next »Next Page » കളത്തില്‍ കസിമിനു യാത്രയയപ്പ് നല്‍കുന്നു »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine