സൌദി അറേബ്യ യില്‍ അറസ്റ്റിലായ ഗായകന്‍ മാര്‍ക്കോസിനെ ജാമ്യത്തില്‍ വിട്ടു

February 12th, 2012

singer-kg-markose-ePathram
സൌദി അറേബ്യ : അധികൃതരുടെ അനുമതി ഇല്ലാതെയും പ്രവേശന ഫീസ് വെച്ചും സംഘടിപ്പിച്ച പൊതു പരിപാടി യില്‍ പങ്കെടുത്ത പ്രശസ്ത ഗായകന്‍ കെ. ജി. മാര്‍ക്കോസ് സൗദി അധികൃതരുടെ പിടിയിലായി. വെള്ളിയാഴ്ച രാത്രി യോടെ അറസ്റ്റിലായ മാര്‍ക്കോസിനെ ശനിയാഴ്ച തന്നെ ജാമ്യത്തില്‍ വിട്ടു.

വെള്ളിയാഴ്ച രാത്രി ഖത്തീഫ് അല്‍ നുസൈഫ് ഫാമില്‍ പരിപാടി തുടങ്ങാന്‍ ഇരിക്കെ യാണ് പൊലീസും മതകാര്യ വകുപ്പ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന സംഘം ഇദ്ദേഹത്തെ പിടി കൂടിയത്.

ശനിയാഴ്ച രാവിലെ തന്നെ ഖത്തീഫ് സ്റ്റേഷനില്‍ എത്തിയ മലയാളി സാമൂഹിക പ്രവര്‍ത്തകരും സൗദിയില്‍ സന്ദര്‍ശനം നടത്തുന്ന പാര്‍ലമെന്റ് അംഗം കെ. സുധാകരനും ഇന്ത്യന്‍ എംബസി വഴി നടത്തിയ ഇടപെടലുകളാണ് മാര്‍ക്കോ സിനെ ജാമ്യത്തില്‍ ഇറക്കാന്‍ സഹായിച്ചത് എന്ന് അറിയുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഭാരതീയ സംഗീത ത്തിനു പകരം വെക്കാന്‍ മറ്റൊന്നില്ല : ഉമ്പായി

January 17th, 2012

gazal-singer-umbayi-ePathram
അബുദാബി : ഭാരതീയ സംഗീത ത്തിനു പകരം വെക്കാന്‍ മറ്റൊരു സംഗീതവും ഇല്ല. ലോകപ്രസിദ്ധ ആംഗലേയ സംഗീതജ്ഞന്‍ എല്‍വിസ്‌ പ്രസ്ലി മുതല്‍ യാനി വരെ ഇത് വ്യക്തമാക്കിയതാണ്. അതു നശിപ്പിക്കാന്‍ നമ്മുടെ കുഞ്ഞുങ്ങളെ അനുവദിക്കരുത് നമ്മുടെ മക്കളെ നമ്മുടെ സംഗീത ത്തിന്റെയും സംസ്കാര ത്തിന്റെയും വഴികളിലൂടെ സഞ്ചരിക്കാന്‍ പ്രാപ്തരാക്കുക എന്നും പ്രശസ്ത ഗസല്‍ ഗായകന്‍ ഉമ്പായി അഭ്യര്‍ത്ഥിച്ചു.

അബുദാബി ശക്തി തിയേറ്റേഴ്‌സിന്റെ ആഭിമുഖ്യ ത്തില്‍ അബുദാബി നാഷണല്‍ തിയേറ്ററില്‍ സംഘ ടിപ്പിച്ച ‘ഷാം ഇ ഗസലി ‘ല്‍ ഗസല്‍ അവതരിപ്പിച്ചു സംസാരിക്കുക യായിരുന്നു അദ്ദേഹം. ഭാരതീയ സംഗീതം ആസ്വദിക്കാനുള്ള മനസ്സ് യുവതലമുറയ്ക്ക് ഉണ്ടാക്കി ക്കൊടുക്കണം. അതുവഴി നമ്മുടെ സംസ്‌കാരം നില നിര്‍ത്താന്‍ നമുക്ക് കഴിയണം. നമുക്ക് ചാടി ക്കളിക്കാം. ഇത് നല്ലതാണ്. കൊളസ്‌ട്രോള്‍ കുറയും. എപ്പോഴും ചാടി ക്കളിച്ചാല്‍ ശരീരം കേടുവരും. കൊലവെറി സംഗീതം പോലുള്ള പുതിയ സംഗീത പ്രവണതകളെ പരിഹസിച്ചു കൊണ്ടഭിപ്രായപ്പെട്ടു.

ഭൈരവി സമ്പൂര്‍ണ രാഗമാണ്. ഏതൊരു വികാര ത്തെയും ഉള്‍ക്കൊള്ളാന്‍ ആ രാഗത്തിനു കഴിയും. ഏതു രീതിയില്‍ നമ്മെ സാന്ത്വനി പ്പിക്കാനും നമ്മെ പ്രകോപി പ്പിക്കാനും നമ്മെ ഉറക്കാനു മൊക്കെ കഴിവുള്ള ഒരു രാഗമാണത്. അദ്ദേഹം തുടര്‍ന്നു പറഞ്ഞു. ഈയിടെ അന്തരിച്ച ഗസല്‍ സംഗീതജ്ഞന്‍ പണ്ഡിറ്റ് ജഗ്ജിത്‌ സിംഗിന് പ്രണാമം അര്‍പ്പിച്ചു കൊണ്ട് ‘യെഹ് ദൗലത്ത് ഭി ലേ ലോ… യെ ഷൊഹ്‌റത്ത് ഭി ലേ ലോ…’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചു കൊണ്ട് തുടങ്ങിയ ഗസല്‍ , മിര്‍സ ഗാലിബ്, തലത് മഹ്മൂദ്, മുകേഷ്, മുഹമ്മദ് റാഫി, പങ്കജ് ഉദാസ്, ഒ.എന്‍ .വി., സച്ചിദാനന്ദന്‍, യൂസഫലി കേച്ചേരി, മെഹബൂബ്, ബാബുരാജ്, വേണു വി. ദേശം തുടങ്ങി യവരുടെ വരി കളിലൂടെ ഗസലുകള്‍ പെരു മഴയായ് പെയ്തിറങ്ങുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

ഗോപാല കൃഷ്ണ മാരാരുടെ ശിക്ഷണ ത്തില്‍ ദുബായ് സരസ്വതി വാദ്യ കലാ സംഘം അവതരിപ്പിച്ച ശിങ്കാരി മേള ത്തോടു കൂടിയാണ് ഷാം ഇ ഗസലിനു തിരശ്ശീല ഉയര്‍ന്നത്. ഗസലിന് മുന്നോടിയായി നടന്ന ചടങ്ങില്‍ നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ ഇസ്മായില്‍ റാവുത്തര്‍ മുഖ്യാതിഥി ആയിരുന്നു. സാംസ്കാരിക സംഘടനാ സാരഥി കളായ രമേഷ് പണിക്കര്‍ , കെ. ബി. മുരളി, മനോജ് പുഷ്‌കര്‍ , മൊയ്തു ഹാജി കടന്നപ്പള്ളി എന്നിവരും പരിപാടിയുടെ പ്രായോജകരുടെ പ്രതിനിധികളായ പ്രമോദ് മങ്ങാട്ട്, ഗണേഷ് ബാബു, അബ്ദുല്‍ ഹമീദ്, അല്‍ത്താഫ്, ജൂബി ചെറിയാന്‍, ഹരീന്ദ്രന്‍ , ടി. കെ. അഷറഫ്, ബദറുദ്ദീന്‍ , അബ്ദുല്‍ ലത്തീഫ്, ഷാജി, എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ശക്തി പ്രസിഡന്റ് പി. പദ്മനാഭന്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വി. പി. കൃഷ്ണകുമാര്‍ സ്വാഗതവും കലാ വിഭാഗം സെക്രട്ടറി മധു പരവൂര്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

വൈറസ് : സമൂഹത്തെ കാര്‍ന്നു തിന്നുന്ന മാരക വിഷം

January 16th, 2012

beyluxe-patturumal-song-room-family-meet-ePathram
അബൂദാബി : ഓണ്‍ലൈന്‍ രംഗത്ത് വര്‍ദ്ധിച്ച് വരുന്ന ‘വൈറസ് ‘ സമൂഹത്തെ കാര്‍ന്നു തിന്നുന്ന മാരക വിഷ മാണെന്നും, സോഷ്യല്‍ നെറ്റ് വര്‍ക്ക്‌ മേഖല യില്‍ ഫേസ് ബുക്കിലും, ബൈലുക്സ് മെസഞ്ചറിലും പടര്‍ന്നു കൊണ്ടിരിക്കുന്ന വൈറസി നെ ചാറ്റ് സുഹൃത്തുക്കള്‍ ഒറ്റകെട്ടായി നേരിടണ മെന്നും അബൂദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്ററില്‍ വെച്ച് നടന്ന ബൈലുക്സ് മെസ്സഞ്ചര്‍ ‘പട്ടുറുമാല്‍ ഫാമിലി മാപ്പിള സോംഗ് റൂം’ വാര്‍ഷികാ ഘോഷം അഭിപ്രായപ്പെട്ടു. മതത്തിന്റെ യോ ജാതിയുടെ യോ രാഷ്ട്രീയ ത്തിന്റെയോ ജില്ലയുടെ പേരിലോ തമ്മിലടി ക്കാതെ ഒരമ്മ പെറ്റ മക്കളെ പോലെ കഴിയുന്ന സൌഹൃദത്തിനും സ്നേഹത്തിനും രാജ്യങ്ങളുടെ അതിര്‍ വരമ്പു കളില്ലാതെ ജനമനസ്സു കളിലേക്ക് ഇറങ്ങി ചെല്ലാ നാവു മെന്നും തെളിയിച്ചു കൊണ്ട് പട്ടുറുമാല്‍ റൂമിന്റെ ഒന്നാം വാര്‍ഷികാ ഘോഷം പ്രവാസ മനസ്സു കളില്‍ കുളിരണിയിച്ചു.

ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്റര്‍ ട്രഷറര്‍ എം. പി. എം. റഷീദ് പ്രോഗ്രാമിന്റെ ഉത്ഘാടനം നിര്‍വഹിച്ചു. ‘ഓണ്‍ലൈന്‍ സ്നേഹ സൌഹൃദം’ എന്ന വിഷയ ത്തെ ആസ്പദമാക്കി പട്ടുറുമാല്‍ ചീഫ് അഡ്മിന്‍ ഷഫീല്‍ കണ്ണൂര്‍ പ്രസംഗിച്ചു. ഗായകന്‍ ഷാനി മൂക്കുതല, ഷാസ് ഗഫൂര്‍ , ഫാത്തിമ സാഹിയ, വി. കെ. അബ്ദുല്‍ അസീസ്‌, ഗാനം ബോബി, നൌഫല്‍ പെരുമാളാബാദ് തുടങ്ങിയ വരുടെ നേതൃത്വ ത്തില്‍ ഗാനമേളയും നടന്നു. യു. എ. ഇ. യുടെ വിവിധ ഭാഗങ്ങ ളില്‍ നിന്നും നൂറു കണക്കിന് ചാറ്റ് സുഹൃത്തുക്കള്‍ ഒത്തു കൂടി. ഫര്‍ഹാന്‍ ഗുരുവായൂര്‍ അദ്ധ്യക്ഷത വഹിച്ച യോഗ ത്തില്‍ റഫീക്ക് കല്പകഞ്ചേരി സ്വാഗതവും സുഹൈല്‍ ഷാ നന്ദിയും പറഞ്ഞു

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സംവിധായകന്‍ അക്കു അക്ബറിന് സ്വീകരണം നല്കി

January 16th, 2012

singer-kabeer-and-priya-ePathram

അബുദാബി : ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ഗള്‍ഫില്‍ എത്തിയ പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ അക്കു അക്ബറിന് അബുദാബിയില്‍ തൃശ്ശൂര്‍ കേരളവര്‍മ കോളേജ് അലുംമ്‌നി സ്വീകരണം നല്കി. ഈ യിടെ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ്‌ സിനിമ യായ വെള്ളരി പ്രാവിന്റെ ചങ്ങാതി, വെറുതെ ഒരു ഭാര്യ, കാണാ കണ്മണി തുടങ്ങിയ സിനിമകളുടെ സംവിധായകനായ അക്കു അക്ബരി നോടൊപ്പം വെള്ളരി പ്രാവിന്റെ ചങ്ങാതിയിലെ ശ്രദ്ധേയ മായ പാട്ടുകള്‍ പാടിയ അബുദാബിക്കാരായ ഗായകന്‍ കബീര്‍ , പ്രിയ അജി എന്നിവരും സംബന്ധിച്ചു. അലുംമ്‌നി പ്രസിഡന്റ് സുരേന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തകന്‍ ടി. പി. ഗംഗാധരന്‍ ആശംസാ പ്രസംഗം ചെയ്തു.

thrishur-kerala-varma-collage-alumni-ePathram

നല്ല കഥ നന്നായി അവതരിപ്പിച്ചാല്‍ മലയാള സിനിമയ്ക്ക് ഒരു പ്രതിസന്ധിയും ഉണ്ടാവില്ല എന്ന് സ്വീകരണ യോഗത്തില്‍ പങ്കെടുത്ത് അക്കു അക്ബര്‍ പറഞ്ഞു. പുതിയ സംവിധായകരും പുതിയ പ്രമേയങ്ങളും മലയാള സിനിമ യില്‍ ചലന ങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. 2011ല്‍ പുറത്തിറങ്ങിയ പല സിനിമകളും ഏറെ പ്രതീക്ഷ കളോടെ യാണ് പ്രേക്ഷക സമൂഹം സ്വീകരിച്ചത്. സൂപ്പര്‍ താരങ്ങളുടെ സാന്നിദ്ധ്യം ഇല്ലാതെയും പല ചിത്രങ്ങളും ഗംഭീര വിജയ ങ്ങളായി. പ്രവാസ ഭൂമിയില്‍ ജീവിക്കുന്ന കബീറിനെയും പ്രിയ യെയും താന്‍ ‘വെള്ളരിപ്രാവിനു’ വേണ്ടി പാടാന്‍ ക്ഷണിച്ചത് പരീക്ഷണ മായിരുന്നു. ആ പരീക്ഷണം വിജയിച്ചു എന്ന് അവരുടെ പാട്ടുകള്‍ തെളിയിക്കുന്നു – അക്കു അക്ബര്‍ പറഞ്ഞു. കേരള വര്‍മ കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയായ കബീര്‍ പ്രിയ യോടൊപ്പം ചേര്‍ന്ന് തന്റെ ഹിറ്റ് ഗാനം ആലപിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബൈലുക്‌സ് മെസഞ്ചര്‍ ‘പട്ടുറുമാല്‍ സോംഗ് റൂം’ വാര്‍ഷികവും അവാര്‍ഡ് ദാനവും

January 11th, 2012

beyluxe-patturumal-logo-ePathram
അബുദാബി : സോഷ്യല്‍ നെറ്റ്‌വര്‍ക്ക് മേഖല യില്‍ പുതിയ ചരിത്രം രചിച്ച ബൈലുക്‌സ് മെസഞ്ചര്‍ ‘പട്ടുറുമാല്‍ ഫാമിലി മാപ്പിള സോംഗ് റൂം’ വാര്‍ഷികവും അവാര്‍ഡ് ദാനവും ജനുവരി 12 വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ നടക്കും. ബൈലുക്‌സ് മെസഞ്ചര്‍ ഓണ്‍ലൈന്‍ ഗായകര്‍ അണിയി ച്ചൊരുക്കുന്ന ഇശല്‍ വിരുന്നും പ്രവാസ ലോകത്ത് മാപ്പിള പ്പാട്ടിനു വേണ്ടി സമഗ്ര സംഭാവനകള്‍ നല്‍കിയ വര്‍ക്കുമള്ള അവാര്‍ഡ് ദാനവും നടത്താന്‍ അബുദാബി മുസഫയില്‍ ചേര്‍ന്ന പട്ടുറുമാല്‍ അഡ്മിന്‍ മീറ്റില്‍ തീരുമാനിച്ചു. വി. കെ. അബ്ദുള്‍ അസീസ് (ദുബായ്), ഷാസ് ഗഫൂര്‍ , മിസ്ബ മങ്ങാട് എന്നിവരെ ചടങ്ങില്‍ ആദരിക്കും.

ഷഫീല്‍ കണ്ണൂരിന്റെ അദ്ധ്യക്ഷത യില്‍ നടന്ന അഡ്മിന്‍ മീറ്റില്‍ റഫീക്ക് കല്പകഞ്ചേരി, ജാസിം തലശ്ശേരി, ഫര്‍ഹാന്‍ ഗുരുവായൂര്‍ എന്നിവര്‍ സംസാരിച്ചു. സുഹൈല്‍ഷാ സ്വാഗതവും ഹഫി കാസര്‍കോട് നന്ദിയും പറഞ്ഞു. പരിപാടി യുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് 055 45 90 964, 050 35 46 795, 055 52 79 600 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഉമ്പായി നയിക്കുന്ന ‘ഷാം ഇ ഗസല്‍ ‘ വെള്ളിയാഴ്ച അബുദാബിയില്‍
Next »Next Page » തണല്‍ സംസ്‌കാരിക വേദി ഡാന്‍സ് ഫെസ്റ്റ് – 2012 »



  • അസ്‌മോ പുത്തൻചിറ സ്മാരക കഥ-കവിത രചനാ മത്സരം
  • ലുലുവിയിൽ ഇന്ത്യൻ മാംഗോ മാനിയ
  • ഇ. കെ. നായനാർ അനുസ്മരണം
  • ഐ. ഐ. സി. ഇൻസൈറ്റ് സമ്മർ ക്യാമ്പ് ജൂലായ് 10 മുതല്‍
  • ഗുരുവായൂരപ്പൻ കോളേജ് അലുംനി പുതിയ ഭാരവാഹികൾ
  • അഹമ്മദാബാദ് വിമാന അപകടം : ഡോ. ഷംഷീർ വയലിൽ ആദ്യ സഹായം എത്തിച്ചു
  • വായനാ ദിനാചാരണം സംഘടിപ്പിച്ചു
  • വിദ്യാഭ്യാസ അവാർഡുകൾ സമ്മാനിച്ചു
  • ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ വോളി : സില്‍വര്‍ ജൂബിലി എഡിഷന്‍ ഈ ആഴ്ച അബുദാബിയിൽ
  • ജൂൺ 27 വെള്ളിയാഴ്ച യു. എ. ഇ. യിൽ പൊതു അവധി
  • യു. എ. ഇ. നടപ്പാക്കിയ ഉച്ച വിശ്രമ നിയമം പ്രാബല്യത്തിൽ വന്നു
  • ഈദ് മൽഹാർ സീസൺ-3 ശനിയാഴ്ച ഇസ്ലാമിക് സെൻററിൽ
  • അബുദാബി മലയാളീസ് ‘ADM കുട്ടി പ്പട്ടാളം സീസൺ-1’ സംഘടിപ്പിച്ചു
  • അക്ഷര പ്പെരുന്നാൾ സംഘടിപ്പിച്ചു
  • അതി നൂതന കൃത്രിമ അവയവ ചികിത്സ : 9.2 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീര്‍ വയലില്‍
  • ‘അന്നൊരു അബുദാബിക്കാലത്ത്’ പുസ്തകം പ്രകാശനം ചെയ്തു
  • പി. ബാവാ ഹാജിയും ടി. മുഹമ്മദ് ഹിദായത്തുള്ളയും തുടരും
  • സമാജം യുവജനോത്സവം : അഞ്‌ജലി കലാതിലകം
  • പ്രവാസി നാട്ടിൽ മരിച്ചു : ‘കെ. എം. സി. സി. കെയർ’ സഹായം കൈമാറി
  • നൃത്തോത്സവം : പ്രയുക്തി ഇന്ത്യാ സോഷ്യൽ സെന്ററിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine