മലയാളി പെണ്‍കുട്ടി ഒമാനില്‍ നീന്തല്‍ കുളത്തില്‍ മുങ്ങി മരിച്ചു

May 16th, 2012

ഒമാന്‍ : എട്ടു വയസ്സുകാരി മലയാളി പെണ്‍കുട്ടി ഒമാനില്‍ നീന്തല്‍ കുളത്തില്‍ മുങ്ങിമരിച്ചു. പത്തനം തിട്ട കോന്നി എനിമുള്ള പ്ളാക്കല്‍ സന്തോഷ്‌ -മിനി ദമ്പതി കളുടെ മകള്‍ അക്ഷയയാണ് (എട്ട്) മരിച്ചത്. സ്കൂള്‍ അവധി ക്കാലത്ത് പിതാവിനെ സന്ദര്‍ശിക്കാന്‍ അമ്മക്കൊപ്പം എത്തിയതാണ് അക്ഷയ.

മുസന്നക്ക് സമീപം മുലദ യില്‍ സന്തോഷ് ചുമതലക്കാരനായ തോട്ടത്തിലെ സ്വിമ്മിങ്പൂളില്‍ മെയ്‌ 15 ചൊവ്വാഴ്ച വൈകുന്നേരം മൂന്നോടെയാണ് അപകടം. മാതാപിതാ ക്കള്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയ കുട്ടി, രക്ഷിതാക്കള്‍ എന്തിനോ വീടിനകത്ത് പോയി തിരിച്ചു വരുമ്പോള്‍ വെള്ളത്തില്‍ മുങ്ങി താഴുന്നതാണ് കണ്ടത്‌. ഉടന്‍ മുലദ ആശുപത്രിയില്‍ എത്തെിച്ചെങ്കിലും രക്ഷിക്കാനായില്ല.

15 ദിവസം മുമ്പാണ് ഭാര്യ മിനിയും മകള്‍ അക്ഷയയും സന്ദര്‍ശക വിസയില്‍ സന്തോഷിനെ കാണാന്‍ ഒമാനില്‍ എത്തിയത്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഒമാനില്‍ ആദ്യമായി മുനിസിപ്പല്‍ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു

May 8th, 2012

sultanate-of-oman-flag-ePathram
മസ്കറ്റ്‌ : ഒമാനില്‍ ആദ്യമായി മുനിസിപ്പല്‍ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു. ഒക്ടോബറില്‍ നടക്കുന്ന മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പിലേക്ക് നാമ നിര്‍ദേശ പത്രിക സ്വീകരിക്കുന്ന നടപടികള്‍ ഈ മാസം19ന് ആരംഭിക്കും. ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷനാണ് മേല്‍നോട്ട ചുമതല.

ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദി യാണ് രാജ്യത്ത് മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഒമാനിലെ ഭരണ പരിഷ്കാര ങ്ങളുടെ ഭാഗമായാണ് മുനിസിപ്പാലിറ്റി ഭരണ സമിതി യിലേക്ക് ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്തുന്നത്.

പ്രാദേശിക ഭരണ ത്തില്‍ ജനപങ്കാളിത്തം ഉറപ്പു വരുത്താന്‍ ഇതിലൂടെ കഴിയും എന്നാണ് പ്രതീക്ഷ. നാമനിര്‍ദേശ പത്രിക മെയ്‌ 30 വരെ സമര്‍പ്പിക്കാം.

ഇലക്ഷന്‍ തിയതി കമ്മീഷന്‍ പിന്നീട് പ്രഖ്യാപിക്കും.

വാര്‍ത്ത അയച്ചത് : ബിജു

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കമല സുരയ്യ : എഴുത്തും ജീവിതവും

October 2nd, 2011

kamala-surayya-pencil-sketch-epathram

റുവി : തനിമ ഒമാന്റെ ആഭിമുഖ്യത്തില്‍ ഒമാനിലെ റുവിയില്‍ സാഹിത്യ സന്ധ്യ സംഘടിപ്പിച്ചു. റുവി ഹോട്ടലില്‍ വെച്ച് ഒക്ടോബര്‍ 2ന് വൈകീട്ട് ഏഴരയ്ക്കായിരുന്നു പരിപാടി. “കമല സുരയ്യ : എഴുത്തും ജീവിതവും” എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രമുഖ അറബ് കവിയായ ഡോ. ശിഹാബ്‌ ഘാനിം, പ്രൊഫ. എം. ഡി. നാലപ്പാട്ട്, പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ഷാജഹാന്‍ മാടമ്പാട്ട്, ഡോ. ജിതേഷ്, ഫസല്‍ കതിരൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കമലാ സുരയ്യയുടേതടക്കം ഒട്ടേറെ മലയാള കൃതികള്‍ അറബിയിലേക്ക് തര്‍ജ്ജമ ചെയ്തിട്ടുണ്ട് അറബ് കവിയായ ഡോ. ശിഹാബ്‌ ഘാനിം.

– അയച്ചു തന്നത് : ഷബീര്‍ അബ്ദുള്‍ഖാദര്‍

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഒമാന്‍ ഇന്ത്യന്‍ സ്ക്കൂള്‍ ഡയറക്ടര്‍ ബോര്‍ഡ്‌ തെരഞ്ഞെടുപ്പ്‌ നീതിപൂര്‍വ്വമല്ല എന്ന് പരാതി

March 28th, 2011

indian-school-muscat-epathram

മസ്ക്കറ്റ്‌ : ഒമാനിലെ ഇന്ത്യന്‍ സ്ക്കൂള്‍ ഡയറക്ടര്‍ ബോര്‍ഡിലേക്ക് നടന്ന തെരഞ്ഞെടുപ്പ് നീതി പൂര്‍വ്വമല്ല എന്ന് പരാതി ഉയര്‍ന്നു. പതിനേഴ് ഇന്ത്യന്‍ സ്ക്കൂളുകള്‍ ഉള്ള ഒമാനില്‍ കേവലം മസ്ക്കറ്റിലെ ഇന്ത്യന്‍ സ്ക്കൂളില്‍ നിന്നുമുള്ള അംഗങ്ങളെ മാത്രമാണ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായി പരിഗണിച്ചത്‌. ഈ സ്ക്കൂളിലെ രക്ഷിതാക്കള്‍ക്ക് മാത്രമാണ് വോട്ടവകാശം നല്‍കിയത്. ഇത് ജനാധിപത്യ വിരുദ്ധ നടപടിയാണ് എന്ന വ്യാപകമായ പ്രതിഷേധം മറ്റു സ്ക്കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളില്‍ നിന്നും ഉയര്‍ന്നു വന്നിട്ടുണ്ട്. നാല്‍പ്പതിനായിരത്തോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഒമാനില്‍ കേവലം എണ്ണായിരത്തോളം മാത്രം വരുന്ന മസ്ക്കറ്റ്‌ ഇന്ത്യന്‍ സ്ക്കൂളിലെ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളില്‍ നിന്നും തെരഞ്ഞെടുപ്പ്‌ നടത്തിയത്‌ സാമാന്യ നീതിക്ക്‌ നിരക്കാത്തതാണ് എന്നാണ് പരാതി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഒമാന്‍ ഇന്ത്യന്‍ സ്ക്കൂള്‍ ഡയറക്ടര്‍മാരായി 5 അംഗങ്ങളെ തെരഞ്ഞെടുത്തു

March 28th, 2011

മസ്ക്കറ്റ്‌ : ഒമാനിലെ 17 ഇന്ത്യന്‍ സ്ക്കൂളുകളുടെ സംയുക്ത ഡയറക്ടര്‍ ബോര്‍ഡിലേക്ക് നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ മസ്ക്കറ്റ്‌ ഇന്ത്യ സ്ക്കൂളില്‍ നിന്നുമുള്ള 5 അംഗങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു. പതിനാല്‌ സ്ഥാനാര്‍ത്ഥികള്‍ മല്‍സര രംഗത്ത്‌ ഉണ്ടായിരുന്നു. എം. അംബുജാക്ഷന്‍, എസ്. മുത്തുകുമാര്‍, അലക്സാണ്ടര്‍ ജോര്‍ജ്ജ്, മൈക്കല്‍, ചന്ദ്രഹാസ്‌ അഞ്ചന്‍ എന്നിവരാണ് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഡയറക്ടര്‍ ബോര്‍ഡ്‌ അംഗങ്ങള്‍.

ambujakshan-indian-school-muscat-epathramഎം. അംബുജാക്ഷന്‍

ഒമാനിലെ ഇന്ത്യന്‍ സ്ക്കൂളുകളുടെ ചരിത്രത്തില്‍ ആദ്യമായാണ്‌ ഡയറക്ടര്‍ ബോര്‍ഡിലേക്ക് തെരഞ്ഞെടുപ്പ്‌ നടക്കുന്നത് എന്നതിനാല്‍ തികച്ചും ഗൌരവമേറിയ ഉത്തരവാദിത്തമാണ് തങ്ങള്‍ക്ക് നിര്‍വഹിക്കാനുള്ളത് എന്ന് പുതിയ ഭരണ സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എം. അംബുജാക്ഷന്‍ e പത്രത്തോട്‌ പറഞ്ഞു. സ്ക്കൂളുകളുടെ കാര്യക്ഷമമായ നടത്തിപ്പിനും വിദ്യാര്‍ത്ഥികളുടെ ക്ഷേമത്തിനും വേണ്ടി തങ്ങള്‍ അക്ഷീണം പ്രവര്‍ത്തിക്കും എന്നും ഒമാനിലെ സാമൂഹ്യ രംഗത്ത്‌ വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയമുള്ള അംബുജാക്ഷന്‍ അറിയിച്ചു. ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്‌ കേരളാ വിംഗ് അംഗമായ അദ്ദേഹം ടോസ്റ്റ് മാസ്റ്റേഴ്സ്, ആര്‍ട്ട് ഓഫ് ലിവിംഗ് ഫൌണ്ടേഷന്‍ എന്നിവയിലും സജീവമാണ്. 2010 ല്‍ ഒമാനില്‍ പൊതുമാപ്പ്‌ പ്രഖ്യാപിച്ച വേളയില്‍ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഇദ്ദേഹം ഏറെ പിന്തുണ നല്‍കിയിരുന്നു. പാലക്കാട്‌ എന്‍. എസ്. എസ്. കോളേജ്‌ ഓഫ് എന്‍ജിനിയറിംഗില്‍ നിന്നും ഇലക്ട്രിക്കല്‍ ആന്‍ഡ്‌ ഇലക്ട്രോണികസ് എന്‍ജിനിയറിംഗില്‍ ബിരുദം നേടിയ ഇദ്ദേഹം ഒമാന്‍ ഡെവെലപ്മെന്റ് ബാങ്കില്‍ ഉദ്യോഗസ്ഥനാണ്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

12 of 14111213»|

« Previous Page« Previous « സിറിയന്‍ പ്രക്ഷോഭം പടരുന്നു
Next »Next Page » ഒമാന്‍ ഇന്ത്യന്‍ സ്ക്കൂള്‍ ഡയറക്ടര്‍ ബോര്‍ഡ്‌ തെരഞ്ഞെടുപ്പ്‌ നീതിപൂര്‍വ്വമല്ല എന്ന് പരാതി »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine