ഖത്തര്‍ ബ്ലോഗ് മീറ്റ് : ഫോട്ടോ ഗ്രാഫി പ്രദര്‍ശനവും വര്‍ക്ക്‌ ഷോപ്പും സംഘടിപ്പിക്കും

February 10th, 2012

qatar-malayalam-bloggers-meet-logo-ePathram
ദോഹ :ഖത്തര്‍ ബ്ലോഗ് മീറ്റ് ‘വിന്റര്‍ 2012’ ഭാഗമായി ചിത്രകലാ പ്രദര്‍ശനവും വര്‍ക്ക്‌ ഷോപ്പും സംഘടിപ്പിക്കുന്നു. ഫെബ്രുവരി 10 വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ 11.30 വരെ നടക്കുന്ന പ്രദര്‍ശന ത്തില്‍ ഖത്തറിലെ വിവിധ ഫോട്ടോ ഗ്രാഫര്‍ മാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

തുടര്‍ന്ന് ഫോട്ടോ ഗ്രാഫര്‍മാരായ ദിലീപ് അന്തിക്കാട്, ഷഹീന്‍ ഒളകര, ബിജു രാജ് എന്നിവര്‍ നയിക്കുന്ന വിവിധ സെഷനു കളിലായി വര്‍ക്ക്‌ ഷോപ്പു കളും ഒരുക്കിയിട്ടുണ്ട്. പ്രവേശനം മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്ര മായിരിക്കും. ഉച്ചക്ക് രണ്ട് മണി മുതല്‍ ബ്ലോഗര്‍മാരുടെ കുട്ടികള്‍ക്കായി പെയിന്റിംഗ് കാര്‍ണിവല്‍ , പരിചയപ്പെടല്‍ , അവലോകനങ്ങള്‍ , ബ്ലോഗുകളുടെ സമകാലിക പ്രസക്തി എന്ന വിഷയ ത്തിലുള്ള ചര്‍ച്ചയും ഉണ്ടായിരിക്കും. റജിസ്റ്റര്‍ ചെയ്ത 150ഓളം ബ്ലോഗര്‍മാരും കുടുംബങ്ങളും മീറ്റില്‍ പങ്കെടുക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഖത്തര്‍ – ബ്ലാങ്ങാട് മഹല്ല് അസ്സോസ്സിയേഷന്‍ വാര്‍ഷികം

January 9th, 2012

blangad-association-1-epathram

ദോഹ : ബ്ലാങ്ങാട് മഹല്ല് അസ്സോസ്സിയേഷന്റെ അഞ്ചാം വാര്‍ഷികവും പുതിയ കമ്മിറ്റി രൂപീകരണവും ദോഹയിലെ “അല്‍ – ഒസറ” ഓഡിറ്റോറിയത്തില്‍ നടന്നു. അസ്സോസ്സിയേഷന്‍ പ്രസിഡണ്ട് മുജീബ് റഹ് മാന്റെ ഖിറാഅത്തോട് കൂടി ആരംഭിച്ച യോഗത്തില്‍ എം. വി. അഷ്‌റഫ്‌ സ്വാഗതം ആശംസിച്ചു. അസ്സോസ്സിയേഷന്റെ വാര്‍ഷിക റിപ്പോര്‍ട്ട് സെക്രട്ടറി മുഹമ്മദ്‌ ഷാഫി അവതരിപ്പിച്ചു. അസ്സോസ്സിയേഷന്‍ അംഗങ്ങളുടെ ക്ഷേമത്തിനായി ആരംഭിച്ച ക്യു. ബി. എം. എ. ഫണ്ടിനെ എല്ലാവരും ഒരു പോലെ സ്വാഗതം ചെയ്തു. ഹ്രസ്വ സന്ദര്‍ശനത്തിനായി ദോഹയിലെത്തിയ മഹല്ല് നിവാസി മുഹമ്മദ്‌ ബസ്സാം അംഗങ്ങളുടെ ക്ഷേമത്തിനായി രൂപീകരിച്ച ഫണ്ട് എങ്ങിനെ വിനിയോഗിക്കണമെന്ന് വിശദീകരിച്ചു.

blangad-association-2-epathram

പുതിയ കമ്മിറ്റിയിലേക്ക് പ്രസിഡണ്ട് – കെ. വി. അബ്ദുല്‍ അസീസ്‌, സെക്രട്ടറി – മുഹമ്മദ്‌ ഷാഫി, വൈസ് പ്രസിഡണ്ട് – ഹംസ, ജോ. സെക്രട്ടറി – ശഹീല്‍ അബ്ദുറഹ് മാന്‍, ട്രഷറര്‍ – ഹാഷിം എം. കെ., ജോ. ട്രഷറര്‍ – ഹനീഫ അബ്ദു ഹാജി എന്നിവരെയും ഏഴ് എക്സിക്യുട്ടീവ്‌ അംഗങ്ങളെയും തിരഞ്ഞെടുത്തു.

അയച്ചു തന്നത് : അബ്ദുല്‍ അസീസ്‌ കറുപ്പംവീട്ടില്‍, ഖത്തര്‍

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

താലിബാന്‍ ഖത്തറില്‍ ഓഫീസ്‌ തുറക്കുന്നു

January 4th, 2012

taliban-epathram

ദോഹ : അഫ്ഗാനിസ്ഥാന്‍ താലിബാന്‍ ഖത്തറില്‍ തങ്ങളുടെ ഓഫീസ്‌ തുറക്കും എന്ന് അറിയിച്ചു. ഇത് സംബന്ധിച്ച പ്രാരംഭ ചര്‍ച്ചകള്‍ ഖത്തര്‍ അധികൃതരുമായി നടത്തിയതായും ചില പ്രാരംഭ ഉടമ്പടികളില്‍ ഏര്‍പ്പെട്ടതായും താലിബാന്‍ അറിയിച്ചു. ഒരു ദശാബ്ദത്തിലേറെ കാലമായി തുടരുന്ന യുദ്ധത്തിന് അറുതി വരുത്താനുള്ള ഒരു പുതിയ കാല്‍വെപ്പ്‌ ആണിത് എന്ന് കരുതപ്പെടുന്നു. അന്താരാഷ്‌ട്ര സമൂഹവുമായി ചര്‍ച്ചകള്‍ നടത്തുവാനായി ഈ ഓഫീസ്‌ ഉപയോഗിക്കും എന്ന് താലിബാന്‍ വക്താവ്‌ വ്യക്തമാക്കി. എന്നാല്‍ ഓഫീസ്‌ എന്ന് പ്രവര്‍ത്തനം ആരംഭിക്കും എന്ന് വ്യക്തമല്ല.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

അറബ് ഗെയിംസ് സമാപിച്ചു; ചാമ്പ്യന്‍പട്ടം ഈജിപ്തിന്

December 24th, 2011

arab-games-2011-epathram

ദോഹ: രണ്ടാഴചയോളം നീണ്ടു നിന്ന 12ാമത് അറബ് ഗെയിംസ് വര്‍ണാഭമായ ചടങ്ങുകളോടെ ദോഹയില്‍ സമാപിച്ചു. ദോഹക്ക് അറബ് കായിക വസന്തം സമ്മാനിച്ച മേള ഇന്നലെ കൊടി ഇറങ്ങുമ്പോള്‍ കായിക ഇനങ്ങളില്‍ മെഡലുകള്‍ വാരിക്കൂട്ടിയ ഈജിപ്ത് തന്നെ അഞ്ചാം തവണയും ചാമ്പ്യന്‍ പട്ടം നിലനിര്‍ത്തി. 90 സ്വര്‍ണവും 76 വെള്ളിയും 67 വെങ്കലവുമടക്കം 233 മെഡലുകളുടെ തിളക്കവുമായാണ് ഈജിപ്ത് കിരീടം ചൂടിയത്. 54 സ്വര്‍ണവും 45 വെള്ളിയും 39 വെങ്കലവുമടക്കം 138 മെഡലുമായി ടുണീഷ്യയാണ് രണ്ടാം സ്ഥാനത്ത്. 35 സ്വര്‍ണവും 24 വെള്ളിയും 54 വെങ്കലവുമടക്കം 113 മെഡലുമായി മൊറോക്കോ മൂന്നാം സ്ഥാനത്തും, 32 സ്വര്‍ണവും 38 വെള്ളിയും 40 വെങ്കലവുമടക്കം 110 മെഡല്‍ നേടി ആതിഥേയരായ ഖത്തര്‍ നാലാം സ്ഥാനത്തുമെത്തി.

15 സ്വര്‍ണമടക്കം 45 മെഡല്‍ നേടിയ സൗദി അറേബ്യ, 14 സ്വര്‍ണമടക്കം 63 മെഡല്‍ നേടിയ കുവൈത്ത്, 12 സ്വര്‍ണമടക്കം 37 മെഡല്‍ നേടിയ ബഹ്റൈന്‍, പത്ത് സ്വര്‍ണമടക്കം 35 മെഡല്‍ നേടിയ യു. എ. ഇ., നാല് സ്വര്‍ണമടക്കം 21 മെഡല്‍ നേടിയ ഒമാന്‍ എന്നിവയ യഥാക്രമം ആറ്, ഏഴ്, എട്ട് സ്ഥാനങ്ങള്‍.

വര്‍ണാഭമായ ചടങ്ങുകളോടെയാണ് 12ാമത് അറബ് ഗെയിംസിന് കൊടിയിറങ്ങിയത്‌. അല്‍സദ്ദ് സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ ഖത്തര്‍ കിരീടാവകാശി ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി പങ്കെടുത്തു. ഇറാഖി ഗായകന്‍ ഖാസിം ബിന്‍ സഹ്റിന്‍റെയുടെ സംഗീത വിരുന്നും തുടര്‍ന്ന് നടന്ന കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്ന് പ്രയോഗവും സമാപന ചടങ്ങിന് മിഴിവേകി. 2015ലെ 13ാമത് അറബ് ഗെയിംസിന്‍റെ ആതിഥേയരായ ലബനാന് ഗെയിംസ് പതാക ചടങ്ങില്‍ കൈമാറി.

-

വായിക്കുക: , ,

Comments Off on അറബ് ഗെയിംസ് സമാപിച്ചു; ചാമ്പ്യന്‍പട്ടം ഈജിപ്തിന്

ഇശല്‍ സന്ധ്യ 2011

November 4th, 2011

ishalsandhya-eenam-doha-epathram

ദോഹ : ഈ വലിയ പെരുന്നാളിന്റെ ആഘോഷത്തിനായി അംബാസ്സഡര്‍ ദോഹയുടെ ബാനറില്‍ “ഈണം ദോഹ” അവതരിപ്പിക്കുന്ന “ഇശല്‍ സന്ധ്യ 2011” നവംബര്‍ 10 ന് 7 മണിക്ക് മുന്‍തസയിലുള്ള മലയാളി സമാജത്തില്‍ അരങ്ങേറും. ഈ പരിപാടിയില്‍ ശാഹിദ് കൊടിയത്തൂര്‍ (ജനപ്രിയ ഗായകന്‍ പട്ടുറുമാല്‍), കണ്ണൂര്‍ സമീര്‍, റഫീക്ക് മാറഞ്ചേരി, ഷക്കീര്‍ പാവറട്ടി, ഹംസ പട്ടുവം, ആഷിക് മാഹി, ജിനി ഫ്രാന്‍സിസ്, നിധി രാധാകൃഷ്ണന്‍, ജിമ്സി ഖാലിദ്‌ എന്നിവര്‍ നയിക്കുന്ന ഗാനമേളയും ഒപ്പനയും, ഡാന്‍സും ഉണ്ടായിരിക്കുന്നതാണ്. എല്ലാവര്‍ക്കും പ്രവേശനം സൌജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക 55215743

കെ. വി. അബ്ദുല്‍ അസീസ്‌ – ചാവക്കാട് – ദോഹ – ഖത്തര്‍

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

20 of 2710192021»|

« Previous Page« Previous « ജീവന്‍ ടി.വി.യില്‍ “പെരുന്നാള്‍ നിലാവ്”
Next »Next Page » പെരുന്നാളിന് ‘ഈദിന്‍ ഖമറൊളി’ കൈരളി വി ചാനലില്‍ » • മിഅ്‌റാജ് : ഒമാനില്‍ വ്യാഴാഴ്ച അവധി
 • അത്യാധുനിക സാങ്കേതിക മികവുമായി റെഡ്‌ എക്സ് മീഡിയ
 • സമാജത്തിൽ രണ്ടാം ഘട്ട കൊവിഡ് വാക്സിന്‍ കുത്തി വെപ്പ് വ്യാഴാഴ്ച
 • ഹജ്ജ് തീർത്ഥാടനം : കൊവിഡ് വാക്‌സിൻ നിർബ്ബന്ധമാക്കും 
 • സുഗതാഞ്ജലി : കാവ്യ ആലാപന മൽസര വിജയി കളെ പ്രഖ്യാപിച്ചു
 • സത്യസന്ധതക്ക് അധികൃതരുടെ ആദരം  
 • സൗജന്യ കൊവിഡ് പരിശോധനാ ക്യാമ്പ് മലയാളി സമാജത്തിൽ
 • സൗജന്യ പി. സി. ആർ. പരിശോധന ക്യാമ്പ്
 • പാസ്സ് പോര്‍ട്ടിനു പകരം മുഖം : ബയോ മെട്രിക് സംവിധാനം നടപ്പിലാക്കി
 • ക്വാറന്റൈന്‍ : നിയമങ്ങള്‍ ലംഘി ക്കുന്ന വർക്ക് 10,000 ദിർഹം പിഴ
 • കുട്ടികളെ വാഹന ങ്ങളുടെ മുൻ സീറ്റിൽ ഇരുത്തി യാൽ പിഴ
 • കനത്ത മൂടൽ മഞ്ഞ് : ജാഗ്രതാ നിര്‍ദ്ദേശം
 • പാസ്സ്‌പോർട്ട് സേവനങ്ങൾ : മുസ്സഫയിൽ പുതിയ ബി. എൽ. എസ്. കേന്ദ്രം തുറന്നു
 • യു. എ. ഇ. യുടെ ഹോപ്പ് പ്രോബ് ചൊവ്വ യുടെ ഭ്രമണ പഥത്തിൽ
 • സൗ​ദി, കുവൈറ്റ് ​യാ​ത്ര​ക്കാ​ർ തിരിച്ചു നാട്ടിലേക്ക് പോകണം : ഇന്ത്യന്‍ എംബസ്സി
 • കൊവിഡ് വ്യാപനം : ഒത്തു കൂടലുകള്‍ പാര്‍ട്ടികള്‍ എന്നിവക്ക് വിലക്ക്
 • വൈറസ് വ്യാപനം : സൗദിയിലേക്ക് 20 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാ വിലക്ക്
 • ചുവപ്പ് സിഗ്നൽ മറി കടക്കുന്നത് ഗുരുതരമായ കുറ്റം : വന്‍ തുക പിഴ ഈടാക്കും എന്ന് പോലീസ്
 • കൊവിഡ് വൈറസ് വ്യാപനം : കര്‍ശ്ശന നിയന്ത്രണ ങ്ങള്‍ ഏര്‍പ്പെടുത്തി
 • എല്ലാ വർഷവും കൊവിഡ് വാക്സിന്‍ എടുക്കേണ്ടി വന്നേക്കും : ആരോഗ്യ വകുപ്പ് • കിയാല്‍ മറുപടി പറയണം : വെ...
  എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
  ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
  പ്രവാസി ക്ഷേമനിധി പ്രായ പ...
  സിറിയ : വെടിനിർത്തൽ അടുക്...
  സമാജം യുവജനോത്സവം : ഗോപിക...
  ജലീല്‍ രാമന്തളി യുടെ നേര്...
  ഭൂമിക്കായി ഒരു മണിക്കൂര്‍...
  അബുദാബി പുസ്തക മേളക്ക് തു...
  ജലീല്‍ രാമന്തളി യുടെ നോവല...
  മാധ്യമങ്ങള്‍ സത്യ ത്തിന്റ...
  ഇ. എം. എസ്. ആഗ്രഹിച്ച രീത...
  ഇന്ത്യന്‍ എംബസി യിലെ കമ്യ...
  ഷാര്‍ജയില്‍ തീ : മലയാളിയു...
  ഖത്തര്‍ : ലോകത്തെ ഏറ്റവും...
  യു.എ.ഇ.യില്‍ ആനയുടെ കാല്‍...
  ഏറ്റവും ആദരിക്കുന്ന നേതാവ...
  ഇന്ത്യന്‍ സിനിമകള്‍ ജീവിത...
  ബഷീര്‍ അനുസ്മരണവും സാഹിത്...
  സൌദിയില്‍ അറസ്റ്റിലായ ഗായ...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine