മ്യുസിക്കല്‍ നൈറ്റ് 2012 ഖത്തറില്‍

June 15th, 2012

nandi-programme-epathram

ദോഹ : ഖത്തറിലെ കോഴിക്കോട് ജില്ലയിലെ നന്തി നിവാസി കളുടെ പ്രവാസി കൂട്ടായ്മയായ നന്തി അസോസിയേഷന്‍ ഖത്തറിലെ സംഗീത പ്രേമികള്‍ക്ക് കാഴ്ച വെക്കുന്ന സംഗീത നിശ ‘മ്യുസിക്കല്‍ നൈറ്റ് 2012’ ജൂണ്‍ 15 വെള്ളിയാഴ്ച രാത്രി 7 : 30 ന് ദോഹ സിനിമയില്‍ അരങ്ങേറും.

ഇതോട് അനുബന്ധിച്ച് നടക്കുന്ന സാംസ്കാരിക സമ്മേളനം ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ദീപാ ഗോപാലന്‍ വാധ്വ ഉദ്ഘാടനം ചെയ്യും. പ്രമുഖ വ്യവസായി ഫാരിസ് അബൂബക്കര്‍, ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ മെഡിക്കല് ഡയരക്ടര് ഡോ. യൂസുഫ് അല്‍ മിസ്‌ലമാനി എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരിക്കും .

ജീവകാരുണ്യത്തിന് പ്രാധാന്യം കൊടുത്ത് കൊണ്ട് പ്രവര്‍ത്തിക്കുന്ന ഈ സംഘടന യിലെ പത്ത് അംഗങ്ങള്‍ അവയവ ദാനത്തിനുള്ള സന്നദ്ധത അറിയിക്കും. ജീവകാരുണ്യ പ്രവര്‍ത്തന ങ്ങളിലൂടെയും മറ്റും ശ്രദ്ധേയരായ ജി. സി. സി. രാജ്യങ്ങളിലെ പ്രമുഖ വ്യക്തിത്വ ങ്ങളെ ആദരിക്കും. ഏറ്റവും മികച്ച പാലിയേറ്റീവ് കെയര്‍ അവാര്‍ഡ് കൊയിലാണ്ടി പാലിയേറ്റീവ് കെയര്‍ കമ്മിറ്റിക്ക് കൈമാറും. വന്‍മുഖം ജി. യു. പി. സ്കൂളിനുള്ള സംഭാവന പ്രധാന അദ്ധ്യാപകന്‍ രാജന്‍ മാസ്റ്റര്‍ ഏറ്റുവാങ്ങും.

തുടര്‍ന്ന് നടക്കുന്ന ‘മ്യുസിക്കല്‍ നൈറ്റ് 2012’ സംഗീത സന്ധ്യയില്‍ പ്രമുഖ ഗായകരായ ബിജു നാരായണന്‍, കൊല്ലം ഷാഫി, ആസിഫ് കാപ്പാട് (മൈലാഞ്ചി ഫെയിം), സിന്ധു പ്രേംകുമാര്‍, റിജിയ യൂസുഫ്, ഷീന എന്നിവര്‍ പങ്കെടുക്കും.

നബീല്‍ കൊണ്ടോട്ടി, മുബാഷിര്‍ കൊണ്ടോട്ടി എന്നിവര്‍ ഓര്‍ക്കസ്ട്രക്ക് നേതൃത്വം കൊടുക്കുന്ന പരിപാടി സംവിധാനം ചെയ്തിരിക്കുന്നത് റഹീം ആതവനാട്. റെജി മണ്ണേല്‍ അവതാരകനാകും.

ടിക്കറ്റുകള്‍ ദോഹ സിനിമ യുടെ കൌണ്ടറില്‍ നിന്നും, അസോസിയേഷന്‍ മെമ്പര്‍മാറില്‍ നിന്നും ലഭിക്കുന്നതാണ്.

വിശദാംശങ്ങള്‍ക്ക് ഖത്തറില്‍ വിളിക്കുക : 55 563 405 -77 776 801

-അയച്ചു തന്നത് : കെ.വി. അബ്ദുല്‍ അസീസ്‌ ചാവക്കാട്, ദോഹ – ഖത്തര്‍

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ദോഹയിലെ വില്ലേജിയോ ഷോപ്പിംഗ് മാളില്‍ തീപ്പിടിത്തം : 19 പേര്‍ മരിച്ചു

May 29th, 2012

fire-in-doha-qatar-villagio-shopping-mall-ePathram
ദോഹ : ഖത്തര്‍ തലസ്ഥാനമായ ദോഹയിലെ വില്ലേജിയോ ഷോപ്പിംഗ് മാളില്‍ ഉണ്ടായ തീപ്പിടിത്തത്തില്‍ 13 കുട്ടികള്‍ അടക്കം 19 പേര്‍ മരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച പകല്‍ 11 മണിയോടെ യാണ് ദോഹ യിലെ ഏറ്റവും വലിയ ഷോപ്പിംഗ് സമുച്ചയമായ അസീസിയ യിലെ വില്ലേജിയോ മാളില്‍ തീപ്പിടിത്തമുണ്ടായത്. മാളിലെ ഫുഡ്‌കോര്‍ട്ടിന്റെ അടുത്ത് നിന്നാണ് തീ പടര്‍ന്നു പിടിച്ചത്‌. ഫുഡ് കോര്‍ട്ടിന്റെ സമീപത്തെ ഡേ കെയര്‍ സെന്‍ററിലെ കുട്ടികളും അദ്ധ്യാപിക മാരുമാണ് അപകടത്തില്‍ പ്പെട്ടത്.

മരിച്ചവരില്‍ ഇന്ത്യക്കാര്‍ ആരുമില്ല. ആറ് ആണ്‍കുട്ടികളും ഏഴ് പെണ്‍കുട്ടികളും നാല് അദ്ധ്യാപിക മാരും രണ്ട് സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരുമാണ് മരിച്ചത്. ഏഷ്യന്‍ ഗെയിംസ് നടന്ന ദോഹ സ്‌പോര്‍ട്‌സ് വില്ലേജിന് സമീപമാണ് വില്ലേജിയോ മാള്‍.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

നക്ഷത്രങ്ങള്‍ കരയാറില്ല

May 18th, 2012

nakshthrangal-karayaarilla-epathram

ദോഹ : പ്രവാചകന്‍ മുഹമ്മദ്‌ നബിയുടെ അനുയായികളില്‍ പ്രമുഖനായ ബിലാല്‍ ( റ:അ: ) യുടെ ജിവിത കഥയെ ആസ്പദമാക്കി “തനിമ” കലാ സാംസ്കാരിക വേദി ഒരുക്കുന്ന “നക്ഷത്രങ്ങള്‍ കരയാറില്ല” എന്ന മ്യൂസിക്കല്‍ ഡോക്യു ഡ്രാമ ഖത്തറിൽ അരങ്ങേറും .

ആറാം നൂറ്റാണ്ടിലെ അറേബ്യയില്‍ നില നിന്നിരുന്ന അടിമത്ത സമ്പ്രദായവും അവിടെ യജമാനന്മാരുടെ പീഡനത്തിന് ഇരയാകേണ്ടി വന്ന ബിലാല്‍ അടക്കമുള്ളവരുടെ ജീവിത യാത്രയുമാണ് “നക്ഷത്രങ്ങള്‍ കരയാറില്ല ” എന്ന ഡ്രാമയുടെ ഇതിവൃത്തം. അടങ്ങാത്ത പ്രവാചക സ്നേഹം കൊണ്ട് വീർപ്പുമുട്ടിയ അവരുടെ അതിജീവനത്തിന്റെയും , സമൂഹത്തിന്റെ ഉന്നത തലങ്ങളിലേക്ക് ഉയർത്തപ്പെടുന്നതിന്റെയും നേർചിത്രമാണ് ഈ ഡോക്യു ഡ്രാമയെന്ന്‌ തനിമ ഡയറക്ടർ അസീസ്‌ മഞ്ഞിയില്‍ , പ്രോഗ്രാം കണ്‍വീനർ അഹമ്മദ് ഷാഫി എന്നിവര്‍ പറഞ്ഞു. ദോഹയിലെ അമ്പതോളം പ്രവാസി മലയാളികള്‍ വേഷമിടുന്ന ഇത്തരം ‍ ഡോക്യു ഡ്രാമ ദോഹയില്‍ ആദ്യമാണെന്നും , മൂന്ന് സ്റ്റേജുകളിലായാണ് പരിപാടി അരങ്ങേറുകയെന്നും ഇതിന്റെ സംഘാടകര്‍ അറിയിച്ചു. ഉസ്മാന്‍ മാരാത്ത് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ഈ ഡ്രാമയിലെ ഗാന രചന ജമീല്‍ അഹമ്മദ് , പി. ടി. അബ്ദുറഹ്മാൻ, കാനേഷ് പൂനൂര്‍ , ഖാലിദ് കല്ലൂര്‍ എന്നിവരും സംഗീതം ഷിബിലി , അമീൻ യാസര്‍ , അൻഷാദ് തൃശൂര്‍ എന്നിവരും ആണ്.

മീഡിയ പ്ലസുമായി സഹകരിച്ച് തനിമ ഒരുക്കുന്ന രണ്ട് മണിക്കൂറോളം ദൈര്‍ഘ്യമുളള ഈ ഡ്രാമ അറേബ്യന്‍ ഉപ ഭൂഖണ്ഡത്തിലെ പുരാതന ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന ഒന്നായിരിക്കുമെന്ന് ഉസ്മാന്‍ മാരാത്ത് അഭിപ്രായപ്പെട്ടു.

പ്രവേശനം പാസ് മൂലം നിയന്ത്രിക്കുന്ന ഈ പരിപാടി മെയ്‌ 18 ന്‌ വൈകീട്ട് ഏഴിന് അബൂഹമൂറിലെ ഐഡിയല്‍ ഇന്ത്യന്‍ സ്കൂളിലാണ് അരങ്ങേറുക.

കെ. വി. അബ്ദുല്‍ അസീസ്‌, ചാവക്കാട് – ദോഹ – ഖത്തര്‍

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

“ഇശല്‍ തേന്‍കണം 2012 ” സ്റ്റേജ് ഷോ

May 18th, 2012

isal-thenkanam-2012-epathram

ദോഹ : മാപ്പിളപ്പാട്ട് ഗാന ശാഖയിലെ പ്രമുഖ താരങ്ങള്‍ ഒന്നിച്ചണി നിരക്കുന്ന “ഇശല്‍ തേന്‍കണം 2012” സ്റ്റേജ് ഷോ മെയ്‌ 18 വെള്ളിയാഴ്ച രാത്രി 7:30 ന് ദോഹ സിനിമയില്‍ അരങ്ങേറുന്നു.

ആര്‍ഗണ്‍ ഗ്ലോബലിന്റെ ബാനറില്‍ “മലബാര്‍ ടാലന്റ്സ് ദോഹ” അവതരിപ്പിക്കുന്ന “ഇശല്‍ തേന്‍കണം 2012″ പഴയതും പുതിയതുമായ എല്ലാതരം ഗാനങ്ങളും ഉള്‍ക്കൊള്ളിച്ച് കൊണ്ട് പ്രേക്ഷകര്‍ക്ക്‌ ആസ്വാദ്യകരമായ രീതിയിലാണ് ഇതിന്റെ സംഘാടകര്‍ ഒരുക്കിയിരിക്കുന്നത് .

പ്രശസ്ത ഗായകരായ കണ്ണൂര്‍ ഷെരീഫ് , ആദില്‍ അത്തു , അന്‍വര്‍ സാദത്ത്‌ , കണ്ണൂര്‍ സീനത്ത് , റിജിയ യൂസുഫ് , സിമ്മിയ ഹംദാന്‍ എന്നിവര്‍ പങ്കെടുക്കുന്ന പരിപാടിക്ക് നേതൃത്വം വഹിക്കുന്നത് പ്രശസ്ത ഗാന രചയിതാവ് ബാപ്പു വെള്ളിപ്പറമ്പ് ആണ്.

കേരളത്തിലെ കാന്‍സര്‍ രോഗികളുടെ സഹായത്തിനായി രൂപം കൊണ്ടിട്ടുള്ള സംഘടനയായ ” മലബാര്‍ ടാലന്റ്സ് ദോഹ ” കാന്‍സര്‍ രോഗികളായ സഹായത്തിന് അര്‍ഹതയുള്ളവരെ കണ്ടെത്തി സഹായം എത്തിച്ചു കൊടുക്കുക എന്നതാണ് സംഘടനയുടെ പ്രധാന ‌ലക്ഷ്യമെന്ന് ഇതിന്റെ ചെയര്‍മാന്‍ ആബിദ് അലിയും , ഡയറക്ടർമാരായ ഹമീദ് കല്ലേപ്പാലവും , ഹമീദ് ദാവിടയും പറഞ്ഞു.

പ്രശസ്ത അവതാരകനായ റജി മണ്ണേല്‍ അവതാരകനായെത്തുന്ന പരിപാടിയുടെ ടിക്കറ്റുകള്‍ ഖത്തര്‍ ഷോപ്പിംഗ്‌ കോംപ്ലക്സിന്റെയും , ഫാമിലി ഫുഡ്‌ സെന്ററിന്റെയും എല്ലാ ശാഖകളിലും ലഭിക്കുന്നതാണ്.

ടിക്കറ്റ് നിരക്ക് : ഖത്തര്‍ റിയാല്‍ 75 , 50

വിശദ വിവരങ്ങള്‍ക്ക് വിളിക്കുക – 33854748

കെ. വി. അബ്ദുല്‍ അസീസ്‌ – ചാവക്കാട്, ദോഹ – ഖത്തര്‍

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഖത്തര്‍ – ബ്ലാങ്ങാട് കുടുംബ സംഗമം 2012

April 28th, 2012

qatar-blangad-mahal-epathram

ഖത്തര്‍ : ഖത്തര്‍ – ബ്ലാങ്ങാട് മഹല്ല് അസ്സോസ്സിയേഷന്റെ കുടുംബ സംഗമം ഏപ്രിൽ 27 വെള്ളിയാഴ്ച ജുമുഅക്ക് ശേഷം ദോഹയിലെ അല്‍ – ഒസറ ഹോട്ടലില്‍ നടന്നു. തുടര്‍ന്ന് നടന്ന യോഗത്തിൽ മഹല്ലില്‍ പെട്ട നൂറുദ്ധീന്റെ മകന്‍ ഷാക്കിറിന്റെ മരണത്തിലുള്ള അനുശോചനം രേഖപ്പെടുത്തി ക്കൊണ്ട് ‍ എം. വി. അഷ്‌റഫ്‌, അബ്ദുല്‍ അസീസ്‌, മുജീബ് റഹ് മാന്‍ , പൊറ്റയിൽ അബ്ദുല്‍ ഖാദര്‍ എന്നിവര്‍ സംസാരിച്ചു.‍ മരണം ഏത് നിമിഷവും നമ്മെ തേടി വരാമെന്നും അതിനായി എല്ലാവരും തയ്യാറെടുക്കണമെന്നും മുജീബ് റഹ് മാന്‍ തന്റെ പ്രസംഗത്തില്‍ ഓര്‍മ്മപ്പെടുത്തി.

qatar-blangad-mahal-meet-epathram

ദോഹ സന്ദർശിക്കുന്ന ബ്ലാങ്ങാട് മഹല്ല് മുൻ സെക്രട്ടറി പൊറ്റയില്‍ ഖാദര്‍ ബ്ലാങ്ങാട് പള്ളിയിലെ അനുഭവങ്ങള്‍ പങ്ക് വെച്ചു. ഖത്തര്‍ മഹല്ല് കമ്മറ്റി നടത്തുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസനീയമാണെന്നും, അത് അർഹതപ്പെട്ടവരുടെ കൈയ്യില്‍ എത്തുമ്പോള്‍ അവരുടെ മുഖത്ത് കാണുന്ന സന്തോഷം ഒരുപാട് തവണ കണ്ടിട്ടുണ്ടെന്നും അനുഭവത്തിന്റെ വെളിച്ചത്തില്‍ അദ്ദേഹം വ്യക്തമാക്കി. സെക്രട്ടറി ഷാഫിയുടെ മേല്‍നോട്ടത്തില്‍ ‍നടന്ന ഈ ആദ്യത്തെ കുടുംബ സംഗമം ഏറെ സന്തോഷവും ആഹ്ളാദവും നിറഞ്ഞ ഒരു കൂടിച്ചേരല്‍ ആയിരുന്നു.

കെ. വി. അബ്ദുല്‍ അസീസ്‌ – ചാവക്കാട്, ദോഹ – ഖത്തര്‍

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

19 of 301018192030»|

« Previous Page« Previous « ദുബായില്‍ മലയാളിക്ക് വധശിക്ഷ
Next »Next Page » ഗീതയും സീനയും പാചക റാണിമാർ »



  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി
  • അശോകൻ ചരുവിലിനെ ആദരിച്ചു
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രൽ വിശ്വാസികൾക്ക് സമർപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine