ശ്രേയ ഘോഷല്‍ ലൈവ് ഇന്‍ ഖത്തര്‍ ഒക്ടോബര്‍ 27ന്

October 17th, 2012

shreya-ghoshal-live-show-in-qatar-ticket-release-ePathram
ദോഹ : പ്രശസ്ത പിന്നണി ഗായിക ശ്രേയ യുടെ ഖത്തറിലെ സംഗീത പരിപാടി ‘ശ്രേയ ഘോഷല്‍ ലൈവ് ഇന്‍ ഖത്തര്‍’ ഷോ യുടെ ടിക്കറ്റ്‌ പ്രകാശനം നടന്നു. ദോഹ യിലെ ഗ്രാന്റ് ഖത്തര്‍ പാലസ് ഹോട്ടലില്‍ വെച്ച് നടന്ന ചടങ്ങില്‍ പ്ലാനെറ്റ് ഫാഷന്‍ എം. ഡി. ഹസ്സന്‍ കുഞ്ഞി, റോയല്‍ മിറാജ് സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ് മാനേജര്‍ ആഷിക് മുഹമ്മദ് അലിക്ക് ടിക്കറ്റ് നല്‍കി ക്കൊണ്ട് പ്രകാശനം നിര്‍വ്വഹിച്ചു.

റാമി പ്രൊഡക്ഷന്സും ദോഹ വേവ്സുമായി ചേര്‍ന്ന് റോയല്‍ മിറാജ് പെര്‍ഫ്യും അവതരിപ്പിക്കുന്ന പ്ലാനറ്റ് ഫാഷന്‍ ശ്രേയ ഘോഷല്‍ ലൈവ് ഇന്‍ ഖത്തര്‍ മെഗാ സംഗീത പരിപാടി ഒക്ടോബര്‍ 27 ന് വൈകീട്ട് 7:30 ന് മാള്‍ റൗണ്ട് എബൌട്ടിനു അടുത്തുള്ള അല്‍ അഹ് ലി സ്റ്റേഡിയ ത്തില്‍ അരങ്ങേറും .

shreya-ghoshal-live-concert-abudhabi-ePathram

ഇന്ത്യ യിലെ വ്യത്യസ്ത ഭാഷകളില്‍ മനോഹരങ്ങളായ ഗാനങ്ങള്‍ അവതരിപ്പിച്ച് ശ്രദ്ധേയ യായ ശ്രേയ ഘോഷലി നൊപ്പം പിന്നണി ഗായകന്‍ പൃഥ്വിയും പാടാനെത്തുന്നുണ്ട്. ഈ ഷോ യുടെ മാറ്റു കൂട്ടുന്നതിനായി ബോളിവുഡിലെ പ്രശസ്തരായ 25 അംഗങ്ങള്‍ അടങ്ങിയ നൃത്ത സംഘവും ലൈവ് ഓര്‍ക്കസ്ട്രയും അരങ്ങിലെത്തും.

നാല് ദേശീയ അവാര്‍ഡു കള്‍ അടക്കം നിരവധി പുരസ്കാര ങ്ങള്‍ നേടിയിട്ടുള്ള ശ്രേയ, ഇന്ത്യന്‍ യുവത്വ ത്തിന്റെ പ്രിയപ്പെട്ട ഗായികയാണ്.  പാട്ടിന്റെ രാജകുമാരി എന്നറിയപ്പെടുന്ന ശ്രേയ ഘോഷല്‍ ഏതു ഭാഷ യില്‍ പാടിയാലും അക്ഷര സ്ഫുടത കൊണ്ട് ഒരു ബംഗാളി യുവതി യാണ് ഈ ഗായിക എന്ന് ആര്‍ക്കും തിരിച്ചറിയാന് കഴിഞ്ഞിരുന്നില്ല.

അത് കൊണ്ട് തന്നെയാണ് പാടി യിട്ടുള്ള എല്ലാ ഭാഷ യിലെ ഗാനങ്ങളും ഹിറ്റായി മാറിയത്. ദോഹ യിലെ സംഗീത പ്രേമികളുടെ ഇഷ്ടത്തിന് അനുസരിച്ചുള്ള പ്രോഗ്രാമുകള്‍ അവതരിപ്പിച്ച് പരിചയ സമ്പന്ന നായ ദോഹ വേവ്സിന്റെ മുഹമ്മദ്‌ തൊയ്യിബ് അവതരി പ്പിക്കുന്ന നാല്‍പ്പത്തി എട്ടാമത് ഉപഹാര മായ ഈ ഷോ, ദോഹ യുടെ ചരിത്ര ത്തിലെ ഏറ്റവും നല്ലൊരു സംഗീത രാത്രി ആയിരിക്കും. ഗള്‍ഫിലെ അഞ്ച് കേന്ദ്ര ങ്ങളില്‍ അവതരിപ്പിക്കുന്ന ഷോ യുടെ ഭാഗമായാണ് ഖത്തറിലും ഈ പരിപാടി അരങ്ങേറുന്നത് എന്ന് ഷോ യുടെ ഡയരക്ടര്‍ റഹീം ആതവനാട് പറഞ്ഞു.

shreya-ghoshal-live-in-qatar-poster-ePathram

പ്രോഗ്രാം നടക്കുന്ന അല്‍ അഹ് ലി സ്റ്റേഡിയ ത്തില്‍ 8000 ആളുകള്‍ എത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. 75 റിയാലി ന്റെ ടിക്കറ്റുകള്‍ മുഴുവനായും ഇന്റക്സ് മോബൈല്സ് ബിസ്സിനസ്സ് പ്രമോഷന്റെ ഭാഗമായി ഏറ്റെടുത്തിരിക്കുന്നു. ടിക്കറ്റുകള്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ ലഭ്യമാണ് .

ടിക്കറ്റുകള്‍ ലഭ്യമാകുന്ന സ്ഥലങ്ങള്‍ : പ്ലാനറ്റ് ഫാഷന്‍, തന്തൂര്‍ എക്സ്പ്രസ്, റോയല്‍ തന്തൂര്‍, ബോംബെ ചോപ്പാട്ടി, സഫാരി മാള്‍, ഇസ്ലാമിക് എക്സ്ചേഞ്ച്‌, സിറ്റി എക്സ്ചേഞ്ച്‌, അല്‍ സമാന്‍ എക്സ്ചേഞ്ച്‌.

ടിക്കറ്റ് നിരക്ക് : ഖത്തര്‍ റിയാല്‍ 200 (ഗാലറി), 300, 750 (3 പേര്‍ക്ക്), 500 (വി. ഐ. പി), 1000 (വി. വി. ഐ. പി).

കൂടുതല്‍ വിവര ങ്ങള്‍ക്ക് ബന്ധപ്പെടുക : 666 47 267, 665 58 248

-കെ. വി. അബ്ദുല്‍ അസീസ്‌ – ചാവക്കാട്, ദോഹ – ഖത്തര്‍

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ദോഹയില്‍ ഇശല്‍ നിലാവ് 2012

July 3rd, 2012

stage-show-ishal-nilav-in-qatar-ePathram
ദോഹ : വൈവിധ്യമാര്‍ന്ന പരിപാടികള്‍ അവതരിപ്പിച്ച് ദോഹ യിലെ സംഗീത പ്രേമികള്‍ക്ക് ഏറെ സുപരിചിതനായ ‘ദോഹ വേവ്സി’ന്റെ മുഹമ്മദ്‌ തൊയ്യിബ് അവതരിപ്പിക്കുന്ന നാല്‍പ്പത്തി ആറാമത് ഉപഹാരം ‘ഇശല്‍ നിലാവ് 2012’ ജൂലായ്‌ 6 ന് വെള്ളിയാഴ്ച രാത്രി 8 : 30 ന് ദോഹ സിനിമ യില്‍ അരങ്ങേറും.

മാപ്പിളപ്പാട്ട് രംഗത്ത് പുത്തന്‍ പ്രതീക്ഷകള്‍ സമ്മാനിച്ച പട്ടുറുമാലിന്റെയും മൈലാഞ്ചിയുടെയും വേദികളില്‍ നിന്നും ഗാനസ്വാദകര്‍ക്ക് ലഭിച്ച ഇശലിന്റെ കൂട്ടുകാര്‍ ഒന്നിക്കുന്ന ഈ അപൂര്‍വ്വ സംഗമത്തില്‍ ആസിഫ് കാപ്പാട്, അനസ് ആലപ്പുഴ, ഗിരീഷ്‌, എം. എ. ഗഫൂര്‍, താജുദ്ധീന്, കൊല്ലം ഷാഫി, സജിലി സലിം, ഫാസില ബാനു, ശിബ്നാസ് നാസ്സര്‍ എന്നിവര്‍ക്കൊപ്പം ദോഹ യില്‍ നിന്നുള്ള മുഹമ്മദ്‌ തൊയ്യിബും സലിം പാവറട്ടിയും ഗാനങ്ങള്‍ ആലപിക്കുന്നു.

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക്‌ ഏറെ പ്രിയങ്കരര്‍ ആയി മാറിയ യുവ ഗായകര്‍ക്ക് കൂടെ പ്രശസ്ത റേഡിയോ -ടി. വി. അവതാരകന്‍ റെജി മണ്ണേലും അല്‍ ജസീറ യിലെ ആസഫ്‌ അലിയും എത്തുന്നു.

പ്രവേശനം പാസ്സ് മൂലം നിയന്ത്രിക്കും. നിരക്കുകള്‍ :ഖത്തര്‍ റിയാല്‍ 80-60

(ടിക്കറ്റുകള്‍ ദോഹ സിനിമ യുടെ കൌണ്ടറില്‍ നിന്നും ലഭിക്കും )

വിശദ വിവരങ്ങള്‍ക്ക് : 66 55 82 48, 77 11 44 88, 77 09 86 66

അയച്ചു തന്നത് : അബ്ദുല്‍ അസീസ്‌ ചാവക്കാട്, ദോഹ -ഖത്തര്‍

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സംസ്‌കാര ഖത്തര്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

June 25th, 2012

tp-chandra-shekharan-ePathram
ദോഹ : ഖത്തറിലെ മലയാളി കളുടെ കലാസാംസ്‌കാരിക സംഘടന യായ സംസ്‌കാര ഖത്തര്‍ സംഘടിപ്പിച്ച കൊലപാതക രാഷ്ട്രീയ ത്തിനെതിരെ ഉള്ള പ്രതിഷേധ കൂട്ടായ്മയും ടി. പി. ചന്ദ്രശേഖരന്‍ അനുസ്മരണവും ജനപങ്കാളിത്തം കൊണ്ടും ആശയ സംവാദം കൊണ്ടും ശ്രദ്ധേയമായി.

ദോഹ മുന്താസ യിലെ ഇന്‍ഡോ അറബ് കള്‍ച്ചറല്‍ സെന്ററില്‍ നടന്ന പരിപാടി യില്‍ ഇടതു പക്ഷ ചിന്തകനും എഴുത്തു കാരനുമായ സി ആര്‍ മനോജ്, പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും കെ. എം. സി. സി. ഭാരവാഹി യുമായ എസ്. എ. എം. ബഷീര്‍, മുന്‍ എസ്. എഫ്. ഐ. നേതാവ് റിജു ആര്‍, പ്രദോഷ് കുമാര്‍, അസീസ് നല്ലവീട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

നവോത്ഥാന പ്രസ്ഥാന ങ്ങള്‍ കക്ഷി രാഷ്ട്രീയ ത്തിന് വഴിമാറി വരുമ്പോള്‍ സ്വയം തിരുത്തലു കളില്‍ കൂടി മാത്രമേ മുന്നോട്ടു പോകാന്‍ കഴിയൂ എന്ന് സി ആര്‍ മനോജ് പറഞ്ഞു.

ആശയ സമരങ്ങള്‍ തീരുന്നിടത്താണ് ആയുധ ങ്ങള്‍ക്ക് മൂര്‍ച്ച കൂടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അക്രമ രാഷ്ട്രീയം നഷ്ടപ്പെടലു കളുടേത് മാത്രമാണെന്നും കക്ഷി രാഷ്ട്രീയ ഭേദമെന്യേ എല്ലാവരും അതിനെതിരെ ശബ്ദമുയര്‍ത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നും എസ്. എ. എം. ബഷീര്‍ അഭിപ്രായപ്പെട്ടു.

സുഖലോലുപത യുടെ രാഷ്ട്രീയം വിപ്ലവ പ്രസ്ഥാനങ്ങളെ പുറകോട്ടു നയിക്കുക യാണെന്നും പോരാട്ട വീര്യത്തിന്റെയും ഉദാത്ത മനുഷ്യ സ്‌നേഹ ത്തിന്റെയും പ്രതീകമായ ടി. പി. ചന്ദ്രശേഖരന്റെ ധീര രക്തസാക്ഷിത്വം അമ്പത്തൊന്നു വെട്ടുകളുടെ രാഷ്ട്രീയം കൂടിയാണ് വിളിച്ചു പറയുന്ന തെന്നും റിജു ആര്‍ ഓര്‍മിപ്പിച്ചു.

ജനങ്ങളി ലേക്ക് ഇറങ്ങി ച്ചെന്ന്, അടിസ്ഥാന ജനവികാര ത്തിനായി നില കൊള്ളേണ്ട താണ് യഥാര്‍ത്ഥ കമ്യൂണിസ്റ്റ് പാര്‍ട്ടി എന്നും അതില്‍ നിന്ന് വ്യതിചലനം ഉണ്ടാവുന്നിട ത്താണ് അക്രമം ഉടലെടുക്കുന്നത് എന്നും പ്രദോഷ് കുമാര്‍ പ്രഭാഷണ ത്തില്‍ ചൂണ്ടിക്കാട്ടി.

ജനപക്ഷം ആയിരുന്ന ഇടതു പക്ഷത്തിനു മൂല്യച്യുതി സംഭവിക്കുന്നതോടെ മറ്റൊരു ഇടതു പക്ഷത്തിനു വഴി മാറേണ്ട സാഹചര്യം ഉടലെടുത്തിരിക്കുന്നു എന്ന് അസീസ് നല്ലവീട്ടില്‍ അഭിപ്രായപെട്ടു.

സംഘടന പ്രസിഡന്റ് അഡ്വ. ജാഫര്‍ഖാന്‍ കേച്ചേരി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി മുഹമ്മദ് സഗീര്‍ പണ്ടാര ത്തില്‍ സ്വാഗതവും അഷറഫ് പൊന്നാനി നന്ദിയും പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

തൊഴില്‍ വിസ രണ്ടു മണിക്കൂറിനകം

June 22nd, 2012

qatar-work-visa-epathram

ദോഹ : തൊഴില്‍ മേഖലയില്‍ വരുന്ന പരിഷകാരങ്ങളുടെ ഭാഗമായി വിദേശ തൊഴിലാളികളുടെ മുഴുവന്‍ വിവരങ്ങളും ‘ഇ ആര്‍ക്കൈവ്സ്’ വഴി സൂക്ഷിക്കുന്ന സംവിധാനം നടപ്പാക്കുന്നതോടെ അപേക്ഷകര്‍ക്ക് രണ്ട് മണിക്കൂറിനകം തൊഴില്‍ വിസ ലഭ്യമാക്കാന്‍ മന്ത്രാലയം നടപടി സ്വീകരിക്കുന്നു. എളുപ്പത്തില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി തൊഴില്‍ മേഖല കൂടുതല്‍ കാര്യക്ഷമ മാക്കുന്നതിന്റെ ഭാഗയാണ് ഇത്. വിസക്ക് അപേക്ഷിക്കുന്ന കമ്പനികളുടെ പൂര്‍ണ വിവരങ്ങള്‍ ഞൊടിയിടയില്‍ ലഭ്യമാക്കാന്‍ ‘ഇ ആര്‍ക്കൈവ്സ്’ വഴി കഴിയും. കൂടാതെ ഭര്‍ത്താവിന്‍െറയോ പിതാവിന്‍െറയോ സ്പോണ്‍സര്‍ഷിപ്പിലുള്ള സ്ത്രീകള്‍ക്ക് ഒരു മണിക്കൂറിനുള്ളില്‍ വര്‍ക് പെര്‍മിറ്റ് അനുവദിക്കുന്നതിനും നടപടിയുണ്ടാകും.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

രാഷ്ട്രീയ കൊലപാതക ങ്ങള്‍ക്കെതിരെ പ്രതിഷേധ കൂട്ടായ്മ

June 21st, 2012

samskara-qatar-logo-epathram
ദോഹ : രാഷ്ട്രീയ കൊലപാതക ങ്ങള്‍ക്കെതിരെ സംസ്‌കാര ഖത്തര്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നു.

ജൂണ്‍ 21 വ്യാഴാഴ്ച വൈകീട്ട് 7 മണിക്ക് മുന്തസയിലെ മലയാളി സമാജത്തിനു സമീപമുള്ള ഇറ്റോ അറബ് റിക്രിയേഷന്‍ സെന്ററില്‍ നടക്കുന്ന പരിപാടി യില്‍ ദോഹ യിലെ പ്രമുഖര്‍ പ്രഭാഷണങ്ങള്‍ നടത്തും.

ജാതി മത രാഷ്ട്രീയ ഭേദമന്യേ പ്രവര്‍ത്തിക്കുന്ന കലാ സാഹിത്യ സാംസ്‌കാരിക സംഘടനയായ സംസ്‌കാര ഖത്തര്‍ കഴിഞ്ഞ നാല് വര്‍ഷത്തില്‍ അധികമായി ഖത്തറില്‍ വേറിട്ട പല പരിപാടി കളിലൂടെയും മലയാളി സമൂഹത്തില്‍ അറിയപ്പെടുന്ന സംഘടനയാണ്.

കഴിഞ്ഞ രണ്ട് വര്‍ഷമായി പ്രവാസി ക്ഷേമനിധി പ്രവര്‍ത്തന ങ്ങളുമായി ബന്ധപ്പെട്ട് ഖത്തറിന്റെ വിവിധ മേഖല കളിലുള്ള ലേബര്‍ ക്യാമ്പ് ഉള്‍പ്പെടെയുള്ളവ സന്ദര്‍ശിച്ച് ക്ഷേമ നിധിയെ കുറിച്ച് ബോധവത്കരണം നടത്തി വരുന്നുണ്ട്.

ഖത്തറിലുള്ള സഹൃദരായ എല്ലാ മലയാളി സുഹൃത്തുക്കളേയും പരിപാടി യിലേക്ക് സ്വാഗതം ചെയ്യുന്നതായി സംസ്‌കാര ഖത്തര്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ വാര്‍ത്താ ക്കുറിപ്പില്‍ അറിയിച്ചു.

കൂടുതല്‍ വിവര ങ്ങള്‍ക്ക് ബന്ധപ്പെടുക : 55 62 86 26 – അഡ്വ. ജാഫര്‍ഖാന്‍

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

18 of 301017181930»|

« Previous Page« Previous « അബുദാബി യില്‍ വായനാ ദിനം ആചരിച്ചു
Next »Next Page » ബി. എസ്. നിസാമുദ്ദീന് ഗ്രീന്‍ വോയ്സ് മാധ്യമ പുരസ്കാരം സമ്മാനിച്ചു »



  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി
  • അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു
  • നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു
  • അഭിമാന നേട്ടവുമായി മാർത്തോമ്മാ യുവ ജന സഖ്യം
  • സായിദ് എയർ പോർട്ടിൽ നിന്നും ട്രാം സർവ്വീസ്
  • MBZ സിറ്റി യിലേക്ക് ഇന്റർ സിറ്റി ബസ്സ് റൂട്ട് പ്രഖ്യാപിച്ച് ആർ. ടി. എ.
  • കാന്തപുരത്തിനു ടോളറന്‍സ് അവാര്‍ഡ്
  • പ്രസംഗ മത്സരം സംഘടിപ്പിച്ചു
  • അടിപൊളിയായി AMF ഓണാവേശം
  • വേറിട്ട അവതരണവുമായി ‘ഇമ ഓണം മൂഡ് 2025’
  • നാടക ഗാനാലാപന മത്സരം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine