എനോര ഖത്തര്‍ പുതിയ കമ്മിറ്റി

March 25th, 2012

qatar-enora-2012-committee-ePathram
ദോഹ : ഖത്തറിലെ എടക്കഴിയൂര്‍ നിവാസികളുടെ പ്രവാസി കൂട്ടായ്മ ‘എടക്കഴിയൂര്‍ നോണ്‍ റസി ഡന്റ്‌സ് അസോസിയേഷന്‍’ (എനോറ ഖത്തര്‍) ജനറല്‍ ബോഡി യോഗം ചേര്‍ന്നു. ദോഹ യിലെ പല ഭാഗങ്ങളി ലായി ജോലി ചെയ്യുന്നവര്‍ക്ക് ഇവിടെ ഒത്തു കൂടാനും, അവരുടെ ക്ഷേമ ത്തിനായി എന്തെ ങ്കിലും പദ്ധതികള്‍ ആവിഷ്ക്കരിക്കാനും യോഗം തീരുമാനിച്ചു. പുതിയ കമ്മിറ്റിക്ക് രൂപം നല്‍കി.

മനാഫ് ഹംസ (പ്രസിഡന്റ്), ഉസ്മാന്‍ മാരാത്ത്, മുസ്തഫ പുളിങ്കുന്നത്ത് (വൈസ് പ്രസിഡന്റുമാര്‍), എന്‍. കെ. നഷീദ് (ജനറല്‍ സെക്രട്ടറി), ഷെറിന്‍ പരപ്പില്‍, മനാഫ് കെ. വി. (സെക്രട്ടറിമാര്‍), വലിയറയില്‍ മുഹമ്മദ് (ട്രഷറര്‍), നജീബ് കല്ലയില്‍ (ആര്‍ട്‌സ് കണ്‍വീനര്‍), അബ്ദുല്‍ ഖാദര്‍ (സ്‌പോര്‍ട്‌സ് കണ്‍വീനര്‍) എന്നിവരെ ഭാരവാഹി കളായും കമറുദ്ധീന്‍, അഷ്‌റഫ് പരപ്പില്‍, ഉസ്മാന്‍ ആച്ചപ്പുള്ളി, കുട്ടി എടക്കഴിയൂര്‍, മൊയ്തൂട്ടി കല്ലയില്‍ എന്നിവരെ ഉപദേശക സമിതി അംഗ ങ്ങളായും തെരഞ്ഞെടുത്തു.

നിര്‍വ്വാഹക സമിതി യിലേക്ക് എ. വി. എ. റഹിമാന്‍, ഫൈസല്‍ പരപ്പില്‍, ശിവദാസ് കളത്തില്‍, അനീഷ്, ഷാന്‍ കമറുദ്ധീന്‍, അന്‍വര്‍ സി. എം., ഹംസ പന്തായില്‍, നൂറുദ്ധീന്‍, ജാബിര്‍ പി. വി., ജനാര്‍ദനന്‍ കെ. ജി., റഷീദ് വി. എച്ച്. എന്നിവരെയും ജനറല്‍ ബോഡി യോഗം തിരഞ്ഞെടുത്തു.

ഖത്തറി ലുള്ള എടക്കഴിയൂര്‍ നിവാസി കള്‍ക്ക് ഈ കൂട്ടായ്മ യുമായി സഹകരിക്കാന്‍ താല്‍പ്പര്യം ഉണ്ടെങ്കില്‍ ബന്ധപ്പെടുക : ഷെറിന്‍ പരപ്പില്‍ -55 72 20 26, മനാഫ്ഹംസ -55 86 55 90, നഷീദ് -33 24 78 81

– അയച്ചു തന്നത് : കെ. വി. അബ്ദുല്‍ അസീസ്‌ – ചാവക്കാട്, ദോഹ.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഖത്തര്‍ : ലോകത്തെ ഏറ്റവും സമ്പന്ന രാജ്യം

February 27th, 2012

qatar-corniche-ePathram
അബുദാബി :ലോകത്തെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ ഒന്നാം സ്ഥാനത്ത് എന്ന്‍ അമേരിക്ക യിലെ ലോക പ്രശസ്ത മാസിക യായ ഫോബ്സ്. ജി ഡി പി, ആളോഹരി വരുമാനം എന്നിവ അടിസ്ഥാന മാക്കിയാണ് ഈ കണക്ക്. ഉയര്‍ന്ന എണ്ണ വിലയും വന്‍ പ്രകൃതി വാതക ശേഖര വുമാണ് 17 ലക്ഷം പേര്‍ വസിക്കുന്ന ഖത്തറിനെ എറ്റവും സമ്പന്നമായ രാജ്യമാക്കിയത്. 47, 500 ഡോളര്‍ ആളോഹരി വരുമാനമുള്ള യു. എ. ഇ. ആറാം സ്ഥാനത്താണ്.

പശ്ചിമ യൂറോപ്യന്‍ രാജ്യമായ ലക്‌സംബര്‍ഗ് രണ്ടാം സ്ഥാനത്തും സിംഗപ്പൂര്‍ മൂന്നാം സ്ഥാനത്തുമാണ്. നോര്‍വേ യും ബ്രൂണെ യുമാണ് നാലും അഞ്ചും സ്ഥാന ങ്ങളിലെത്തിയത്. കുവൈറ്റ്‌ പതിനഞ്ചാം സ്ഥാനത്ത് നില്‍ക്കുന്നു.

ഫോബ്സ് മാഗസിന്റെ കണക്കെടുപ്പില്‍ ആഫ്രിക്കന്‍ രാജ്യങ്ങളായ ബുറുണ്ടി, ലൈബീരിയ, കോംഗോ എന്നിവ ലോകത്തെ ഏറ്റവും ദരിദ്ര രാജ്യങ്ങളുമാണ്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഭാര്യമാര്‍ സൂക്ഷിക്കുക : വീട്ടുജോലിക്കാരി സുന്ദരിയാണ്

February 26th, 2012

bosnian-girls-epathram

ദോഹ : യൂറോപ്യന്‍ സുന്ദരിമാരെ വീട്ടു ജോലിക്കാരിയായി നിര്‍ത്തുന്നതിനെ ഖത്തറിലെ സ്ത്രീകള്‍ ശക്തിയായി എതിര്‍ക്കുന്നു. തങ്ങളുടെ ഭര്‍ത്താക്കന്മാര്‍ ഈ സുന്ദരിമാരുടെ വലയില്‍ വീണു പോവും എന്നാണ് ഇവരുടെ ആശങ്ക. ഖത്തറില്‍ ഏഷ്യന്‍ വംശജരായ വീട്ടുജോലിക്കാരെ മാത്രം ആശ്രയിക്കുന്നതിനെ മറികടക്കുവാന്‍ സര്‍ക്കാര്‍ മറ്റു രാഷ്ട്രങ്ങളില്‍ നിന്നും വീട്ടു ജോലിക്കാരെ കൊണ്ട് വരുവാന്‍ പദ്ധതി ഇടുന്നതിനെയാണ് ഇവിടത്തെ സ്ത്രീകള്‍ എതിര്‍ക്കുന്നത്. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത് ഇവിടത്തെ പ്രാദേശിക അറബി പത്രമായ അല്‍ ഷര്‍ഖ് ആണ്.

യൂറോപ്യന്‍ രാഷ്ട്രമായ ബോസ്നിയയില്‍ നിന്നും വീട്ടു ജോലിക്ക് യുവതികളെ ഖത്തറിലേക്ക് കൊണ്ട് വരുവാനാണ് ആലോചന. എന്നാല്‍ സുന്ദരിമാരായ ബോസ്നിയന്‍ യുവതികള്‍ വീട്ടില്‍ വരുന്നത് സാമൂഹ്യ പ്രശ്നങ്ങള്‍ക്ക് കാരണമാവും എന്നാണ് ആശങ്ക.

ഏഷ്യന്‍ വംശജരായ വീട്ടു ജോലിക്കാര്‍ തന്നെ പലപ്പോഴും തങ്ങള്‍ക്ക് തലവേദന ആകാറുണ്ട് എന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. സുന്ദരിമാരായ വീട്ടു ജോലിക്കാരികളോട് അടുപ്പം കാണിക്കുന്ന വീട്ടിലെ യുവാക്കളും പലപ്പോഴും ഇവരുമായി അവിഹിത ബന്ധം പുലര്‍ത്തുന്ന ഭര്‍ത്താക്കന്മാരും കുടുംബ ബന്ധങ്ങള്‍ ശിഥിലമാകുവാന്‍ ഇപ്പോള്‍ തന്നെ കാരണമാവുന്നു. അപ്പോള്‍ പിന്നെ ഏറെ അഴകുള്ള യൂറോപ്യന്‍ സുന്ദരിമാര്‍ സ്വന്തം വീട്ടില്‍ എത്തിയാലുള്ള അവസ്ഥ എന്താകും എന്നാണ് ഇവര്‍ ചോദിക്കുന്നത്.

- ജെ.എസ്.

വായിക്കുക: , ,

1 അഭിപ്രായം »

ഗോള്‍ഡന്‍ ഹിറ്റ്സ് 2012 – മൈലാഞ്ചി

February 18th, 2012

mailanchi-qatar-epathram

ദോഹ : ഖത്തറിലെ സംഗീത പ്രേമികള്‍ക്ക് എന്നും പുതുമയുള്ള പരിപാടികള്‍ മാത്രം കാഴ്ച്ച വെച്ചിട്ടുള്ള “ദോഹ വേവ്സ്” ഈ പുതുവര്‍ഷത്തില്‍ “ഗോള്‍ഡന്‍ ഹിറ്റ്സ് 2012 – മൈലാഞ്ചി” അവതരിപ്പിക്കുന്നു. ഫെബ്രുവരി 23 വ്യാഴാഴ്ച രാത്രി  8:30ന് ദോഹ സിനിമയില്‍ അരങ്ങേറുന്ന പരിപാടിയില്‍ ആദില്‍ അത്തു, മാഗ്ന ജലാല്‍, ഷമീര്‍ ചാവക്കാട്, ഷക്കീര്‍ ആലുവ, കുഞ്ഞു മൈലാഞ്ചി, സീന രമേശ്‌, ലുബി കൊച്ചിന്‍, അന്ഷാദ് തൃശൂര്‍, സലിം പാവറട്ടി, റിയാസ് കരിയാട്, ജിമ്സി ഖാലിദ്‌ എന്നിവര്‍ ഗാനങ്ങള്‍ ആലപിക്കുന്നു.

പഴയതും, പുതിയതുമായ മാപ്പിളപ്പാട്ടുകള്‍ കോര്‍ത്തിണക്കി ക്കൊണ്ടുള്ള ഈ സംഗീത സായാഹ്നം ബഷീര്‍ സി. കെ. സംവിധാനം ചെയ്യുന്നു. എല്ലാ തരം മാപ്പിളപ്പാട്ട് ആസ്വാദകര്‍ക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന രീതിയിലാണ് ഈ പരിപാടി അണിയിച്ചൊരു ക്കിയിരിക്കുന്നതെന്ന് പ്രോഗ്രാം കോ – ഓര്‍ഡിനേറ്റര്‍ മുഹമ്മദ്‌ തൊയ്യിബ് പറഞ്ഞു.

പരിപാടിയുടെ ടിക്കറ്റുകള്‍ ദോഹ സിനിമ, കബായാന്‍ ഹൈപ്പര്‍ മാര്‍ക്കറ്റ്, നൈസ് റെസ്റ്റോറന്റ് എന്നിവിടങ്ങളില്‍ ലഭിക്കുന്നതാണ്.
ടിക്കറ്റ് നിരക്ക് :  ഖത്തര്‍ റിയാല്‍  75, 40
വിശദ വിവരങ്ങള്‍ക്ക് വിളിക്കുക  –  77 30 92 46  ,  66 55 82 48

കെ. വി. അബ്ദുല്‍ അസീസ്‌ ചാവക്കാട്,  ദോഹ – ഖത്തര്‍

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഖത്തര്‍ ബ്ലോഗേഴ്‌സ് മീറ്റ് ശ്രദ്ധേയമായി

February 13th, 2012

photography-workshop-at-qatar-blogers-meet-ePathram
ദോഹ: നാലാമത് ഖത്തര്‍ മലയാളി ബ്ലോഗേഴ്‌സ് മീറ്റ് ‘വിന്റര്‍ 2012’ ദോഹ സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററില്‍ നടന്നു. മീറ്റില്‍ ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറോളം മലയാളി ബ്ലോഗെഴുത്തുകാര്‍ പങ്കെടുത്തു. രാവിലെ ചിത്ര പ്രദര്‍ശനത്തില്‍ ഖത്തറിലെ വിവിധ ഫോട്ടൊ ഗ്രാഫര്‍മാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. പ്രദര്‍ശന ത്തോടൊപ്പം സ്റ്റില്‍ – മൂവി ഫോട്ടോ നിര്‍മ്മാണ ത്തെക്കുറിച്ച് ഫോട്ടൊഗ്രാഫി രംഗത്തെ വിദഗ്ദര്‍ ക്ലാസെടുത്തു.

പ്രൊഫഷണല്‍ ഫോട്ടോ ഗ്രാഫര്‍മാരായ ദിലീപ് അന്തിക്കാട് , ഷഹീന്‍ ഒളകര, മുരളി വാളൂരാന്‍ , സലിം അബ്ദുള്ള, ഫൈസല്‍ ചാലിശേരി, ഷഹീര്‍ , ഷാജി ലന്‍ഷാദ് എന്നിവര്‍ പങ്കെടുത്തു. വൈകീട്ട് നടന്ന ബ്ലോഗേഴ്‌സ് കുടുംബ സംഗമ ത്തില്‍ ബ്ലോഗര്‍മാര്‍ തങ്ങളുടെ ബ്ലോഗുകളുടെ ഉള്ളടക്കത്തെ പരിചയപ്പെടുത്തി. ഇടം നഷ്ടപ്പെട്ടവന്റെ ഇടമാണു ബ്ലോഗുകളെന്നും കല, സാഹിത്യം, സോഫ്റ്റ് വെയര്‍ , സംഗീതം, സിനിമ, ഫോട്ടോഗ്രാഫി, വിവിധ ഭാഷകള്‍ , പാചകം, സ്‌പോര്‍ട്‌സ്, എന്നിവയെല്ലാം കൈകാര്യം ചെയ്യുന്ന ബ്ലോഗര്‍മാര്‍ ദോഹയില്‍ ഉണ്ടെന്ന് വിളിച്ചറിയിക്കുന്ന തായിരുന്നു പരിചയപ്പെടുത്തല്‍ .

ചിത്ര പ്രദര്‍ശത്തില്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരായ സി. എം. ഷക്കീര്‍ , ഷിറാസ് സിത്താര, സഗീര്‍ പണ്ടാരത്തില്‍ എന്നിവര്‍ക്ക് ഫ്രണ്ട്‌സ് കള്‍ച്ചറല്‍ സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഹബീബ് റഹ്മാന്‍ കിഴിശേരി അവാര്‍ഡുകള്‍ വിതരണം ചെയ്തു.

ബ്ലോഗര്‍മാര്‍ കേവല സൗഹൃദ ങ്ങളില്‍ തങ്ങി നില്‍ക്കരു തെന്നും നന്മകളെ സമൂഹ ത്തില്‍ പ്രചരിപ്പിക്കാന്‍ ബ്ലോഗുകള്‍ക്ക് സാധിക്കണ മെന്നും അദ്ദേഹം പറഞ്ഞു. ബ്ലോഗിടങ്ങളിലെ സാധ്യത കളെ ഉപയോഗ പ്പെടുത്താതിരിക്കു ന്നതാണ് ബ്ലോഗുകള്‍ നേരിടുന്ന പ്രധാന വെല്ലുവിളി യെന്നും നടപ്പു ദീനങ്ങളെ ചികില്‍സിക്കുന്ന പണിയാണ് ബ്ലോഗേര്‍സ് ഏറ്റെടുക്കേണ്ട തെന്നും സാധ്യതകളെ ക്രിയാത്മകമായി ഉപയോഗ പ്പെടുത്തി സാമൂഹ്യ തിന്മകള്‍ ക്കെതിരെ പ്രതികരിക്കാനും വര്‍ത്തമാന ത്തെ ജീവസ്സുറ്റതാക്കണ മെന്നും മീറ്റില്‍ സംസാരി ച്ചവര്‍ ആവശ്യപ്പെട്ടു.

കൊല്ലം ജില്ല യില്‍ കുന്നിക്കോട്ട് ഗ്രാമത്തില്‍ പാരലൈസിസ് ബാധിച്ച് ചികില്‍സ യില്‍ കഴിയുന്ന ഷംനാദിനു ഖത്തര്‍ ബ്ലോഗ് മീറ്റിന്റെ സ്‌നേഹോപ ഹാരമായ ലാപ്‌ടോപ് കൈ മാറിയതായി ബ്ലോഗേഴ്‌സ് മീറ്റില്‍ അറിയിച്ചു. സുനില്‍ പെരുമ്പാവൂര്‍ , നാമൂസ് പെരുവള്ളൂര്‍ , ഷഫീക് പര്‍പ്പൂമ്മല്‍ നിക്‌സണ്‍ കേച്ചേരി, രാമചന്ദ്രന്‍ വെട്ടികാട്, മജീദ് നാദാപുരം, ഇസ്മാഇല്‍ കുറുമ്പടി, എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

21 of 2910202122»|

« Previous Page« Previous « സൌദിയില്‍ അറസ്റ്റിലായ ഗായകന്‍ മാര്‍ക്കോസിനു ജാമ്യം
Next »Next Page » ഇന്ത്യാ ഫെസ്റ്റ് – 2012 : ഒന്നാം സമ്മാനം നളിനാക്ഷന്‍ ഇരട്ടപ്പുഴക്ക് »



  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ
  • അൽ ഐൻ മലയാളി സമാജം പുതിയ കമ്മിറ്റി
  • ജിമ്മി ജോർജ്ജ് മെമ്മോറിയൽ വോളി ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 27 മുതൽ
  • മികച്ച നേട്ടം കൈവരിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ബാ​പ്സ് ഹി​ന്ദു മ​ന്ദി​റി​ലേ​ക്ക് പു​തി​യ ബസ്സ് (203) സർവ്വീസ്
  • റമളാൻ ഹദിയ : ബ്രോഷർ പ്രകാശനം ചെയ്തു
  • അൽ ഐൻ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഓർമ്മപ്പെരുന്നാളും പൊതു സമ്മേളനവും
  • വ്യക്തി കേന്ദ്രീകൃതമായ ചികിത്സയിലൂടെ അർബുദത്തെ നേരിടുന്നതിൽ വൻ മുന്നേറ്റം ഉണ്ടാക്കുവാൻ കഴിയും : പ്രൊഫ. ജെയിംസ് ആലിസൺ
  • സായിദ് എയർ പോർട്ടിൽ ആരോഗ്യ സേവനങ്ങൾക്കായി ബുർജീലിനെ തെരഞ്ഞെടുത്തു
  • മലപ്പുറം ജില്ലാ കെ. എം. സി. സി. യുടെ TASKCON പ്രഖ്യാപനം
  • ഫുഡ്‌ ഫെസ്റ്റ് സീസൺ-2 : വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു
  • ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ്
  • ഖുർആൻ പാരായണ മത്സരം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine