എകദിന ക്യാമ്പ് ‘കളി വീടും കുട്ടി പ്പൂരവും’ മലയാളി സമാജ ത്തിൽ

March 19th, 2018

logo-friends-of-kssp-uae-ePathram
അബുദാബി : ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്തും യുവ കലാ സാഹിതിയും ചേർന്ന് യു. എ. ഇ. യിലെ കുട്ടി കൾക്കു വേണ്ടി ഒരുക്കുന്ന എക ദിന ക്യാമ്പ് ‘കളി വീടും കുട്ടി പ്പൂരവും’ മാർച്ച് 23 രാവിലെ 9 മണി മുതൽ 5 മണി വരെ അബു ദാബി മുസ്സഫ യിലെ മലയാളി സമാജ ത്തിൽ നടക്കും.

വിനോദ ത്തിലൂടെ കുട്ടി കളിൽ അറിവും സാമൂഹ്യ ബോധവും വളർത്താൻ ഉതകുന്ന നിരവധി പരി പാടി കൾ കൂട്ടി ച്ചേർത്താണ് ‘കളി വീടും കുട്ടി പ്പൂരവും’ എന്ന എകദിന ക്യാമ്പ് തയ്യാറാക്കി യിരി ക്കുന്നത് എന്ന് സംഘാ ടകർ അറിയിച്ചു.

വിശദ വിവരങ്ങൾക്കും രജിസ്റ്റർ ചെയ്യുന്നതിന്നുമായി വിളിക്കുക : 050 581 0907 – 050 622 8275 – 050 721 4117

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

‘വർത്ത മാന ഇന്ത്യ ആകുലത കളും ആശങ്ക കളും’ ബിനോയ് വിശ്വം പങ്കെടുക്കും

October 27th, 2017

yuvakalasahithy-epathram
അബുദാബി : യുവ കലാ സാഹിതി യുടെ ആഭി മുഖ്യ ത്തിൽ ഒക്ടോബർ 28 ശനിയാഴ്ച വൈകുന്നേരം 7.30 ന് കേരളാ സോഷ്യൽ സെന്റ റിൽ വെച്ച് സംഘടിപ്പിക്കുന്ന സെമിനാറിൽ ‘വർത്ത മാന ഇന്ത്യ ആകുലതകളും ആശങ്ക കളും’ എന്ന വിഷയ ത്തിൽ ബിനോയ് വിശ്വം മുഖ്യ പ്രഭാ ഷണം നടത്തുന്നു. തുടർന്ന്കേരള ത്തിന്റെ വിപ്ലവ ഗായിക പി. കെ. മേദിനിയമ്മയെ ആദരിക്കുന്നു.

യു. എ. ഇ. യിലെ വിവിധ സംഘടന നേതാ ക്കളും സാംസ്കാരിക പ്രവർത്തകരും സംബന്ധിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സംഗീത സന്ധ്യ കെ. എസ്. സി. യില്‍

October 27th, 2017

അബുദാബി : യുവകലാസാഹിതി യുടെ നേതൃത്വ ത്തിൽ പി. ഭാസ്കരൻ മാസ്റ്റർ മ്യൂസിക് ക്ലബ്ബ് ഒരുക്കുന്ന ‘സംഗീത സന്ധ്യ’ ഒക്ടോ ബർ 27 വെള്ളി യാഴ്ച രാത്രി 8 മണിക്ക് കേരള സോഷ്യൽ സെന്റർ ഓഡി റ്റോറി യത്തിൽ. പ്രവേശനം സൗജന്യം.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നാടകോത്സവം : ‘അരാജകവാദി യുടെ അപകട മരണം’ മികച്ച നാടകം – ശ്രീജിത്ത് പൊയില്‍ക്കാവ് മികച്ച സംവിധായകന്‍

January 18th, 2017

ksc-8th-drama-fest-2016-creative-sharjah-winners-ePathram

അബുദാബി : കേരള സോഷ്യല്‍ സെന്റ സംഘടി പ്പിച്ച എട്ടാമത് ഭരത് മുരളി നാടകോത്സവത്തില്‍ തിയേറ്റര്‍ ക്രിയേറ്റീവ് ഷാര്‍ജ അവതരി പ്പിച്ച ‘അരാജക വാദി യുടെ അപകട മരണം’ മികച്ച നാടക മായി തെരഞ്ഞെ ടുത്തു. ഈ നാടകം സംവിധാനം ചെയ്ത ശ്രീജിത്ത് പൊയില്‍ ക്കാവ് മികച്ച സംവി ധായ കനുള്ള പുര സ്കാരം കര സ്ഥ മാക്കി.

ksc-drama-fest-best-director-sreejith-poyilkavu-best-actor-ashraf-kiraloor-ePathram

ശ്രീജിത്ത് പൊയില്‍ക്കാവ്, അഷ്റഫ് കിരാലൂര്‍

‘അരാജക വാദി യുടെ അപകട മരണം’  നാടകത്തില്‍ ‘കിറുക്കന്‍’ എന്ന കഥാ പാത്രത്തെ അവിസ്മരണീയ മാക്കിയ അഷ്റഫ് കിരാലൂരിനെ മികച്ച നടനാ യും തെരഞ്ഞെടുത്തു.

അബു ദാബി ശക്തി തിയ്യറ്റേഴ്‌സ് അവതരിപ്പിച്ച ‘ചിരി’ മികച്ച രണ്ടാമത്തെ നാടക മായി. അബുദാബി യുവ കലാ സാഹിതി അവതരിപ്പിച്ച ‘അമ്മ’ എന്ന നാടകത്തി നാണ് മൂന്നാം സ്ഥാനം. അമ്മ യിലെ പ്രകടനത്തി ലൂടെ ദേവി അനില്‍ മികച്ച നടി യായും ‘പെരുങ്കൊല്ലൻ’ എന്ന നാടക ത്തിലെ മാണി ക്യ ത്തെ അവ തരി പ്പിച്ച ദില്‍ഷ ദിനേഷ് മികച്ച ബാല നടി ആയും തെരഞ്ഞെടുക്ക പ്പെട്ടു.

ഇത്തവണ യു. എ. ഇ. യില്‍ നിന്നുള്ള അഞ്ച് സംവി ധായ കരുടെ നാടക ങ്ങള്‍ അരങ്ങില്‍ എത്തി. അല്‍ ഐന്‍ മലയാളി സമാജം അവ തരി പ്പിച്ച ‘ദി ട്രയല്‍’ എന്ന നാടക ത്തിന്‍െറ സംവി ധായകന്‍ സാജിദ് കൊടിഞ്ഞി യാണ് യു. എ. ഇ. യില്‍ നിന്നുള്ള മികച്ച സംവി ധായകന്‍. ഭരത് മുരളി നാടകോ ത്സവ ത്തില്‍ ഇത് നാലാം തവണ യാണ് സാജിദ് കൊടി ഞ്ഞിക്ക് അംഗീ കാരം ലഭി ക്കുന്നത്.

ചിരി യിലെ അഭിനയ ത്തിന് പ്രകാശ് തച്ചങ്ങാട് മികച്ച രണ്ടാ മത്തെ നടന്‍ ആയി.  മികച്ച രണ്ടാ മത്തെ നടി ക്കുള്ള പുരസ്കാരം അദ്രി കന്യ യിലെ അഭി നയ ത്തിലൂടെ അനന്ത ലക്ഷ്മി ഷെറീഫ്,  രണ്ടാ മത്തെ ബാല നടി യായി അദ്രി യുടെ ബാല്യ കാലം അവ തരി പ്പിച്ച ശ്രേയ ഗോപാല്‍ എന്നി വരേയും തെര ഞ്ഞെ ടുത്തു.

മറ്റു പുരസ്കാരങ്ങള്‍ : മഞ്ജുളന്‍ (പ്രകാശ വിതാനം, അദ്രി കന്യ), വിനു കാഞ്ഞ ങ്ങാട് (രംഗ സജ്ജീ കരണം, അദ്രികന്യ), ക്ളിന്‍റ് പവിത്രന്‍ (ചമയം, അദ്രി കന്യ), അനു രമേശ് (പശ്ചാ ത്തല സംഗീതം, അദ്രി കന്യ). ഭഗ്ന ഭവനം, ലൈറ്റ്സ് ഒൗട്ട് നാടക ങ്ങളിലെ പ്രകാശ വിതാന ത്തിന് രവി പട്ടേന ക്ക് ജൂറി യുടെ പ്രത്യേക അവാര്‍ഡ് ലഭിച്ചു.

വര്‍ത്ത മാന കാല സാമൂഹിക അവസ്ഥ കളോട് പ്രതി കരി ക്കുകയും പ്രേക്ഷക പങ്കാളി ത്തത്തോടെ അവതരി പ്പിക്കുക യും ചെയ്ത സമ്പൂര്‍ണ്ണ നാടകം ആയിരുന്നു ‘അരാജക വാദി യുടെ അപകട മരണം’ എന്ന് വിധി കര്‍ത്താ ക്കളായ ഡോ. ഷിബു കൊട്ടാര ത്തിലും ജയ സൂര്യയും അഭി പ്രായ പ്പെട്ടു.

ഇറ്റാലിയന്‍ നാടകകൃത്തും അഭി നേതാവു മായ ദാരിയോ ഫോയെ നൊബേല്‍ സമ്മാന ത്തിന് അര്‍ഹ നാക്കിയ കൃതി, ജയില റകളില്‍ ഫാഷിസ്റ്റ് ഭരണ കൂട ങ്ങളാല്‍ പീഡി പ്പിക്ക പ്പെടുന്ന പതി നായിര ക്കണ ക്കിന് നിര പരാധി കളുടെ അവസ്ഥ ആക്ഷേപ ഹാസ്യത്തി ന്‍െറ അക മ്പടി യോടെ ഇന്ത്യന്‍ പശ്ചാ ത്തല ത്തില്‍ അരങ്ങില്‍ എത്തി ക്കുകയാ യിരുന്നു തിയേറ്റര്‍ ക്രിയേ റ്റീവ് ഷാര്‍ജ.

നാടകോത്സവ ത്തിന്റെ ഭാഗ മായി യു. എ. ഇ. അടി സ്ഥാന ത്തില്‍ സംഘ ടി പ്പിച്ച ഏകാങ്ക നാടക രചനാ മത്സര ത്തില്‍ സമീര്‍ ബാബു പേങ്ങാട്ട് രചിച്ച ‘കുട’ സമ്മാ നര്‍ഹ മായി. സേതു മാധ വന്റെ ‘സ്വാഭാവി കമായ ചില മരണ ങ്ങള്‍’ എന്ന രചന പ്രത്യേക ജൂറി പുരസ്‌കാരം നേടി.

നാടകോല്‍സവത്തിന്റെ സമാപന സമ്മേളനത്തില്‍ കെ. എസ്. സി. പ്രസിഡന്‍റ് പി. പത്മനാഭന്‍ അദ്ധ്യക്ഷത വഹിച്ചു. വിധി കര്‍ത്താ ക്കളായ ഡോ. ഷിബു കൊട്ടാരം, ജയസൂര്യ, യു. എ. ഇ. എക്സ് ചേഞ്ച് ഇവന്‍റ് ചീഫ് വിനോദ് നമ്പ്യാര്‍, അഹല്യ ഹോസ്പിറ്റല്‍ അഡ്മിനി സ്ട്രേഷന്‍ മാനേജര്‍ സൂരജ്, എം. കെ. സജീവ് എന്നിവര്‍ സംസാരിച്ചു. കെ. എസ്. സി. ജനറല്‍ സെക്ര ട്ടറി ടി. കെ. മനോജ് സ്വാഗത വും കലാ വിഭാഗം സെക്രട്ടറി കെ. വി. ബഷീര്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , , , , , , , , , ,

അഭിപ്രായം എഴുതുക »

യുവ കലാ സാഹിതി യുടെ ‘അമ്മ’ അരങ്ങേറി

January 9th, 2017

ksc-drama-fest-amma-of-yuva-kala-sahithi-ePathram.jpg
അബുദാബി :  എട്ടാമത് ഭരത് മുരളി നാടകോ ത്സവ ത്തിന്റെ ഒൻപതാം ദിവസം ഗോപി കുറ്റി ക്കോൽ സംവിധാനം ചെയ്ത ‘അമ്മ’ എന്ന നാടകം അരങ്ങേറി.

മാക്സിം ഗോർക്കി യുടെ ‘അമ്മ’എന്ന നോവലിന്റെ സ്വതന്ത്ര നാടക ആവിഷ്കാര മാണ് അബു ദാബി യുവ കലാ സാഹിതി അരങ്ങിൽ എത്തി ച്ചത്.

തൊഴിലാളി വര്‍ഗ്ഗ ത്തിന്റെ ഇച്ഛാ ശക്തി മൂലം നിഷ്ഠൂര മായ അടിച്ചമര്‍ത്തലു കളെ അതി ജീവിക്കുന്ന കഥ യാണ് അമ്മ യിലൂടെ അവതരി പ്പിച്ചത്. ദേവി അനിൽ കേന്ദ്ര കഥാ പാത്ര മായ അമ്മയെ അവതരി പ്പിച്ചു.

yuva-kala-sahithi-amma-in-ksc-drama-fest-ePathram

ഷരീഫ് ചേറ്റുവ, റഫീഖ് വടകര, ജോസി ജോസഫ്, കബീർ അവറാൻ, രമ്യ നിഖിൽ, ബിജു ഏറയിൽ, ജാസിർ സലിം, അബാദ് ജിന്ന, ബിജു, പ്രശാന്ത് വിശ്വ നാഥൻ തുട ങ്ങിയ വരാണ് മറ്റ്അഭി നേതാക്കൾ.

ഫിറോസ്, സുനീർ, കബീർ എന്നിവർ ചേർന്നാണ് സംഗീത വിഭാഗം കൈ കാര്യം ചെയ്തത്. രവി പട്ടേന വെളിച്ച വിതാ നവും കുഞ്ഞി കൃഷ്ണൻ, ഷാജി, ശങ്കർ എന്നി വർ രംഗ സജ്ജീകരണവും നിർവ്വ ഹിച്ചു. ചമയം ക്ലിന്റ് പവിത്രൻ.

നാടകോത്സവത്തിലെ പത്താമത് നാടക മായ ‘ദി ഐലൻഡ്’ ജനുവരി 12 വ്യാഴം രാത്രി 8.30 ന് തിയ്യേറ്റർ ദുബായ് അവതരി പ്പിക്കും.

ജനുവരി 13 വെള്ളി യാഴ്ച സ്പാർട്ടക്കസ് ദുബായ് അവതരി പ്പിക്കുന്ന ‘പെരു ങ്കൊല്ലൻ’എന്ന നാടക വും ജനുവരി 15 ഞായറാഴ്ച, ശക്തി തിയ്യ റ്റേഴ്‌സി ന്റെ ‘ചിരി’ എന്ന നാടക വും അരങ്ങേറും.

നാടകോത്സവ ത്തിന്റെ ഫലപ്രഖ്യാപനം ജനുവരി 16 തിങ്കളാഴ്‌ച ആയിരിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മഴക്കു വേണ്ടി പ്രാര്‍ത്ഥിക്കുക : ശൈഖ് ഖലീഫ ബിന്‍ സായിദ്
Next »Next Page » പ്രവാസി ഭാരതീയ സമ്മാന്‍ അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററിന് »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine