ബി. ജെ. പി. പ്രകടന പത്രിക ‘സങ്കല്‍പ്പ് പത്ര’ പുറത്തിറക്കി

April 8th, 2019

bjp-manifesto-sankalp-patra-published-by-narendra-modi-ePathram
ന്യൂഡൽഹി : ഹിന്ദുത്വ ത്തിനും ദേശീയത ക്കും ഊന്നൽ നല്‍കി 75 വാഗ്ദാന ങ്ങളു മായി ബി. ജെ. പി. യുടെ പ്രകടന പത്രിക ‘സങ്കല്‍പ് പത്ര’ പുറത്തിറങ്ങി.

രാമ ക്ഷേത്ര നിര്‍മ്മാണം, ഏകീ കൃത സിവില്‍ കോഡ് നടപ്പാക്കല്‍, ഭീകരർക്ക് എതിരെ ശക്ത മായ നടപടി, കർഷകർക്ക് 25 ലക്ഷം കോടി രൂപ യുടെ ക്ഷേമ പദ്ധതി തുടങ്ങി ഹിന്ദുത്വം, ദേശീ യത, വികസനം, ജന ക്ഷേമം, കർഷക ക്ഷേമം എന്നി ങ്ങനെ യാണ് ബി. ജെ. പി. മുന്നോട്ട് വെക്കു ന്ന പ്രധാന വാഗ്ദാനങ്ങൾ.

https://twitter.com/NaMoFanClubNo_1/status/1115214638000553985

പ്രകടന പത്രിക കമ്മിറ്റി അദ്ധ്യക്ഷന്‍ രാജ്‌നാഥ് സിംഗ്, പ്രധാന മന്ത്രി നരേന്ദ്ര മോഡിക്കു പത്രിക കൈ മാറി ക്കൊണ്ടാണ് ‘സങ്കല്‍പ്പ് പത്ര’ പുറ ത്തിറ ക്കിയത്.

  • Image Credit : ANI

- pma

വായിക്കുക: , , , ,

Comments Off on ബി. ജെ. പി. പ്രകടന പത്രിക ‘സങ്കല്‍പ്പ് പത്ര’ പുറത്തിറക്കി

ഇന്ത്യയുടേത് ഭീകരമായ പരീക്ഷണം; മിഷന്‍ ശക്തി സ്പേസ് സെന്‍ററിന് ഭീഷണി: ഇന്ത്യക്കെതിരെ നാസ

April 2nd, 2019

mission-sakthi_epathram

വാഷിങ്ടണ്‍: ഇന്ത്യയുടെ ചരിത്ര പ്രധാനമായ മിഷന്‍ ശക്തി പരീക്ഷണത്തിനെതിരെ നാസ. ബഹിരാകാശത്ത് കടുത്ത പ്രതിസന്ധിയുണ്ടാക്കുന്ന നടപടിയാണ് ഇന്ത്യയുടേതെന്ന് നാസ പ്രതികരിച്ചു. ഭീകരമായ പരീക്ഷണമാണ് ഇന്ത്യ നടത്തിയതെന്നായിരുന്നു നാസയുടെ വിശേഷണം. ഇന്ത്യ ഒരു സാറ്റ്‍ലൈറ്റ് തകര്‍ത്തതോടെ അതിന്‍റെ 400 അവശിഷ്ടങ്ങള്‍ അവിടെ നിലനില്‍ക്കുകയാണ്. അത് ഇന്‍റര്‍നാഷണല്‍ സ്പേസ് സ്റ്റേഷനടക്കം ഭീഷണിയാണ്.

നാസ മേധാവി ജിം ബ്രൈഡ്സ്റ്റൈന്‍റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു… സാറ്റലൈറ്റ് തകർത്തുള്ള ഇത്തരം പരീക്ഷണങ്ങൾ ലോ ഓർബിറ്റിൽ ദീർഘകാല അനന്തരഫലങ്ങളുണ്ടാക്കും. അമേരിക്കന്‍ ഗവേഷകര്‍ ഇന്ത്യ തകർത്ത സാറ്റ്‍ലൈറ്റിന്റെ ഭാഗങ്ങളെ നിരീക്ഷിച്ചു വരികയാണ്. മൈക്രോസാറ്റ് ആർ പൊട്ടിത്തെറിച്ച് 400 ഭാഗങ്ങളായെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

- അവ്നി

വായിക്കുക: , , , ,

Comments Off on ഇന്ത്യയുടേത് ഭീകരമായ പരീക്ഷണം; മിഷന്‍ ശക്തി സ്പേസ് സെന്‍ററിന് ഭീഷണി: ഇന്ത്യക്കെതിരെ നാസ

ഇന്ത്യക്കാരെ ഹിന്ദുക്കളെന്നും അല്ലാത്തവരുമെന്ന് തരംതിരിക്കുന്നതാണ് മോദിയുടെ നിലപാട്; യെച്ചൂരി

April 1st, 2019

modi-epathram

തിരുവല്ല: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമര്‍ശനവുമായി സീതാറാം യെച്ചൂരി. രാജ്യത്തെ ജനങ്ങളെ ഹിന്ദുക്കളും അഹിന്ദുക്കളുമായി വേർതിരിച്ച് കാണുന്നതാണ് നരേന്ദ്ര മോദിയുടെ വികലമായ നിലപാടെന്ന് സി പി എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ആരോപിച്ചു. രാഹുൽ ഹിന്ദു മേഖലയിൽ നിന്ന് പേടിച്ച് ഒളിച്ചോടിയെന്ന മോദിയുടെ പരാമർശത്തിനെതിരെയാണ് വിമർശനം.

ഹിന്ദുത്വ ഇന്ത്യയെന്ന കാഴ്ചപ്പാടിനെയാണ് പരാജയപ്പെടുത്തേണ്ടതെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. കേരളത്തിൽ യു ഡി എഫ് ആണ് മുഖ്യഎതിരാളിയെന്നും യെച്ചൂരി തിരുവല്ലയിൽ വ്യക്തമാക്കി. രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട് അടക്കം 20 മണ്ഡലങ്ങളിലും ഇടതുപക്ഷം വിജയിക്കുമെന്നും യെച്ചൂരി പറഞ്ഞു.

- അവ്നി

വായിക്കുക: , ,

Comments Off on ഇന്ത്യക്കാരെ ഹിന്ദുക്കളെന്നും അല്ലാത്തവരുമെന്ന് തരംതിരിക്കുന്നതാണ് മോദിയുടെ നിലപാട്; യെച്ചൂരി

ഗുജറാത്തിലും ജാര്‍ഖണ്ഡിലും കോണ്‍ഗ്രസിന്റെ കുതിപ്പുണ്ടാവും; സര്‍വേ റിപ്പോര്‍ട്ട്

March 29th, 2019

rahul-epathram

ദില്ലി: മോദി തരംഗം ആഞ്ഞടിച്ച 2014നെ അപേക്ഷിച്ച് വമ്പന്‍ തിരിച്ചടി രണ്ട് സംസ്ഥാനങ്ങളില്‍ ബിജെപിക്ക്‌ ഉണ്ടാവുമെന്ന് സര്‍വേ റിപ്പോര്‍ട്ട്. ഗുജറാത്തില്‍ ഇത്തവണ മോദി തരംഗം ഉണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ജാര്‍ഖണ്ഡിലും സമാന സ്ഥിതിയാണ് ഉണ്ടാവുകയെന്നാണ് സൂചനകള്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ആശങ്കപ്പെടാന്‍ ഇനിയും കാരണങ്ങളുണ്ടെന്ന് ഇതിലൂടെ വ്യക്തമാകുകയാണ്.

അതേസമയം കോണ്‍ഗ്രസ് ഒരു സംസ്ഥാനത്ത് സഖ്യത്തിലൂടെയും മറ്റൊരു സംസ്ഥാനത്ത് സ്വന്തം ശക്തിയിലൂടെയും കരുത്ത് വര്‍ധിപ്പിക്കുന്നതായി സര്‍വേയില്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഗംഭീര പ്രകടനമായിരുന്നു കാഴ്ച്ചവെച്ചത്. ഗുജറാത്തില്‍ 85 സീറ്റുകള്‍ നേടി ബിജെപിയെ ഞെട്ടിക്കാന്‍ രാഹുലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നു.

- അവ്നി

വായിക്കുക: , ,

Comments Off on ഗുജറാത്തിലും ജാര്‍ഖണ്ഡിലും കോണ്‍ഗ്രസിന്റെ കുതിപ്പുണ്ടാവും; സര്‍വേ റിപ്പോര്‍ട്ട്

അരുണാചൽ പ്രദേശിനെ ഇന്ത്യയുടെ ഭാഗമാക്കി ; ലോകമാപ്പുകൾ നശിപ്പിച്ച് ചൈന

March 27th, 2019

tri-color-national-flag-of-india-ePathram

ന്യൂഡൽഹി : അരുണാചൽ പ്രദേശിനെ ഇന്ത്യയുടെ ഭാഗമാക്കിയ ലോകമാപ്പുകൾ നശിപ്പിച്ച് ചൈന.30000 ത്തിൽപ്പരം ലോകമാപ്പുകളാണ് നശിപ്പിച്ചത്.

അരുണാചലിനെ ഇന്ത്യയുടെ ഭാഗമായി മാപ്പിൽ രേഖപ്പെടുത്തിയിരുന്നതാണ് ചൈനയെ ചൊടിപ്പിച്ചത്.അതിനു പുറമേ തായ് വാനും മാപ്പിൽ ചൈനയുടെ ഭാഗമായി ഉൾപ്പെടുത്തിയിരുന്നില്ല.

ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലൊന്നായ അരുണാചൽ പ്രദേശ് ദക്ഷിണ ടിബറ്റിന്റെ ഭാഗമാണെന്നാണ് ചൈനയുടെ വാദം. . ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾ അരുണാചൽ പ്രദേശ് സന്ദ‍ശിക്കുന്നതിൽ എന്നും എതിര്‍പ്പ് പ്രകടിപ്പിക്കാറുണ്ട് ചൈന. എന്നാൽ മറ്റേത് സംസ്ഥാനത്തെയും പോലെയാണ് ഇന്ത്യ അരുണാചലിനെ കാണുന്നത്.

അടുത്ത സമയത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ അരുണാചൽ പ്രദേശ് സന്ദർശനത്തെയും ചൈന എതിർത്തിരുന്നു.എന്നാൽ അരുണാചൽ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും,ചൈനയുടെ എതിർപ്പ് വിലപ്പോകില്ലെന്നുമായിരുന്നു ഇന്ത്യയുടെ മറുപടി.

- അവ്നി

വായിക്കുക: , , ,

Comments Off on അരുണാചൽ പ്രദേശിനെ ഇന്ത്യയുടെ ഭാഗമാക്കി ; ലോകമാപ്പുകൾ നശിപ്പിച്ച് ചൈന

Page 44 of 97« First...102030...4243444546...506070...Last »

« Previous Page« Previous « എനോറ ഫാം ഫൺ ഡേ പിക്നിക് മാര്‍ച്ച് 29 വെള്ളി യാഴ്ച
Next »Next Page » അഷിത അന്തരിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha