എയര്‍ ഇന്ത്യയും ഭാരത് പെട്രോളി യവും വില്‍ക്കും : നിര്‍മ്മലാ സീതാ രാമന്‍

November 17th, 2019

indian-defence-minister-nirmala-sitaraman-ePathram
ന്യൂഡല്‍ഹി : നടപ്പ് സാമ്പത്തിക വര്‍ഷ ത്തില്‍ ഒരു ലക്ഷം കോടി രൂപ സമാഹ രിക്കു വാനുള്ള സര്‍ക്കാര്‍ പദ്ധതി യുടെ ഭാഗ മായി രാജ്യത്തെ രണ്ട് സുപ്രധാന പൊതു മേഖലാ കമ്പനി കളായ എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയവും വില്‍ക്കും എന്ന് ധന കാര്യ വകുപ്പു മന്ത്രി നിര്‍മ്മലാ സീതാരാമന്‍.

ഇതു മായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ ഈ വര്‍ഷം തന്നെ പൂര്‍ത്തീ കരിക്കും എന്നും അടുത്ത മാര്‍ച്ച് മാസത്തില്‍ വില്പ്പന നടക്കും എന്ന് പ്രതീക്ഷി ക്കുന്ന തായും ടൈംസ് ഓഫ് ഇന്ത്യക്കു നല്‍കിയ അഭിമുഖ ത്തില്‍ മന്ത്രി അറിയിച്ചു.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് എയര്‍ ഇന്ത്യയുടെ വില്‍പ്പന യില്‍ ഇപ്പോള്‍ നിക്ഷേപകര്‍ വലിയ താത്പര്യം കാണി ക്കുന്നുണ്ട്. ഇക്കാര്യം വിദേശ നിക്ഷേ പക സംഗമ ങ്ങളില്‍ നിന്നും വ്യക്തമായി ട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.

- pma

വായിക്കുക: , , , , ,

Comments Off on എയര്‍ ഇന്ത്യയും ഭാരത് പെട്രോളി യവും വില്‍ക്കും : നിര്‍മ്മലാ സീതാ രാമന്‍

വിവരാവകാശ നിയമ ത്തിന്റെ പരിധി യില്‍ ചീഫ് ജസ്റ്റിസിന്റെ ഓഫീസും ഉള്‍പ്പെടും

November 13th, 2019

supremecourt-epathram
ന്യൂഡല്‍ഹി : സുപ്രീം കോടതി ചീഫ് ജസ്റ്റിസി ന്റെ ഓഫീസ് വിവരാവകാശ നിയമ ത്തി ന്റെ പരിധി യില്‍ വരും എന്ന് സുപ്രീം കോടതി വിധി.

ഡല്‍ഹി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ 2010 ലെ വിധി, ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷന്‍ ആയുള്ള അഞ്ചംഗ ഭരണ ഘടനാ ബെഞ്ച് ശരി വെക്കുക യായി രുന്നു.

ചീഫ് ജസ്റ്റിസിന്റെ ഓഫീസില്‍ നടക്കുന്ന കാര്യ ങ്ങളെ കുറിച്ച് അറിയുവാന്‍ പൊതു ജന ങ്ങള്‍ ക്കും അവകാശം ഉണ്ട്. അതു കൊണ്ടു തന്നെ 2005 ലെ വിവരാ വകാശ നിയമ ത്തിന്റെ പരി ധി യില്‍ ചീഫ് ജസ്റ്റിസിന്റെ ഓഫീ സും വരും എന്ന് വിധിയില്‍ പറയുന്നു.

വിവരാവകാശ നിയമ ത്തിന്റെ പരിധി യിൽ ചീഫ് ജസ്റ്റിസി ന്റെ ഓഫീസും ഉള്‍പ്പെടു ത്തണം എന്ന ആവശ്യ വുമായി വിവരാവകാശ പ്രവര്‍ത്തകന്‍ സുഭാഷ് ചന്ദ്ര അഗർ വാള്‍ കോടതിയെ സമീപിച്ചിരുന്നു.

- pma

വായിക്കുക: , , ,

Comments Off on വിവരാവകാശ നിയമ ത്തിന്റെ പരിധി യില്‍ ചീഫ് ജസ്റ്റിസിന്റെ ഓഫീസും ഉള്‍പ്പെടും

രാജ്യത്ത് ഭീകരാക്രമണ സാദ്ധ്യത എന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

November 10th, 2019

terrorists-jamaat-ul-mujahideen-bangladesh-ePathram
ന്യൂഡല്‍ഹി : രാജ്യത്ത് പത്തു ദിവസത്തിനകം ഭീകരാക്രമണം ഉണ്ടാകുവാന്‍ സാദ്ധ്യത എന്ന് ഇന്റലി ജന്‍സ് റിപ്പോര്‍ട്ട്.

അയോധ്യ വിധിയുടെ പശ്ചാത്തല ത്തില്‍ ഭീകര സംഘടന യായ ജെയ്‌ഷെ മുഹ മ്മദ് ഭീകരാ ക്രമണം നടത്തുവാന്‍ ശ്രമിക്കുന്നതായി റോ, മിലിട്ടറി ഇന്റലി ജന്‍സ്, ഇന്റലി ജന്‍സ് ബ്യൂറോ എന്നീ സുരക്ഷാ ഏജന്‍സികള്‍ കേന്ദ്ര സര്‍ക്കാ രിന്നു മുന്നറിയിപ്പു നല്‍കിയതായി ഒരു ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അയോധ്യ വിധി വരാനുള്ള സമയമായപ്പോള്‍ തന്നെ ഭീകരര്‍ തമ്മിലുള്ള ആശയ വിനിമയം വര്‍ദ്ധിച്ചു എന്നും സുരക്ഷാ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇതിന്റെ അടിസ്ഥാന ത്തില്‍ ഭീകരാ ക്രമണ സാദ്ധ്യത യുള്ള സ്ഥല ങ്ങള്‍ വില യിരുത്തുകയും സുരക്ഷാ നടപടി കള്‍ ക്രമീകരിക്കുകയും ചെയ്തു എന്നും ഉദ്യോഗസ്ഥന്‍ സൂചിപ്പിച്ചു.

- pma

വായിക്കുക: , ,

Comments Off on രാജ്യത്ത് ഭീകരാക്രമണ സാദ്ധ്യത എന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

അയോധ്യ കേസിൽ സുപ്രീം കോടതി വിധി പ്രഖ്യാപിച്ചു

November 9th, 2019

supremecourt-epathram
ന്യൂഡല്‍ഹി : അയോധ്യ ഭൂമി തർക്ക ക്കേസിൽ സുപ്രീം കോടതി വിധി പ്രഖ്യാപിച്ചു. രാമ ക്ഷേത്രം പണിയു വാന്‍ 2.77 ഏക്കർ ഭൂമി ഹിന്ദു ക്കൾക്കും അയോധ്യ യിലെ തര്‍ക്ക ഭൂമി ക്കു പുറത്ത് അഞ്ച് ഏക്കര്‍ ഭൂമി സുന്നി വഖഫ് ബോർഡിനും നല്‍കണം.

തർക്ക ഭൂമിക്ക് പുറത്ത് പള്ളി ക്കു വേണ്ടി കേന്ദ്ര സർ ക്കാർ ഭൂമി ഏറ്റെ ടുത്തു നൽകണം എന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ്സു മാരായ എസ്. എ. ബോബ്‌ഡെ, ഡി. വൈ. ചന്ദ്ര ചൂഡ്, അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍ എന്നി വര്‍ അടങ്ങുന്ന ഭരണ ഘടനാ ബഞ്ച് വിധി പ്രസ്താവത്തില്‍ പറയുന്നു.

മസ്ജിദ് തകർത്തത് നിയമ വിരുദ്ധം എന്നും കോടതി ചൂണ്ടിക്കാട്ടി. തര്‍ക്ക ഭൂമി കേന്ദ്രം ഏറ്റെടുത്ത് ക്ഷേത്രം പണിയുവാനുള്ള ട്രസ്റ്റിന് മൂന്നു മാസത്തിനകം രൂപം നല്‍കണം. കേസില്‍ ഹര്‍ജി നല്‍കി യിരുന്ന നിര്‍മ്മോഹി അഖാഡയെ സമിതി യില്‍ (ബോര്‍ഡ് ഓഫ് ട്രസ്റ്റി) ഉള്‍ പ്പെടുത്തണം എന്നും സുപ്രീം കോടതി യുടെ ഉത്തരവില്‍ പറയുന്നു.

2.77 ഏക്കർ ഭൂമി മൂന്നായി വിഭജിക്കാനായി 2010 ലെ അലഹബാദ് ഹൈക്കോടതി നൽകിയ വിധി സുപ്രീം കോടതി തള്ളി.

- pma

വായിക്കുക: , , , , ,

Comments Off on അയോധ്യ കേസിൽ സുപ്രീം കോടതി വിധി പ്രഖ്യാപിച്ചു

Page 30 of 94« First...1020...2829303132...405060...Last »

« Previous Page« Previous « സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് അമിത് ഷാ
Next »Next Page » രാജ്യത്ത് ഭീകരാക്രമണ സാദ്ധ്യത എന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് »

പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin

ePathram Magazine
ePathram Pacha