കൊല്‍ക്കത്ത : കൊല്‍ക്കത്തയിലെ ഏറ്റവും വലിയ മൊത്തവ്യാപാര കേന്ദ്രമായ ബുറാബസാറില്‍ വന്‍ തീപിടുത്തം. തിങ്കളാഴ്ച രാത്രിയാണ് അപകടം നടന്നത്. തീയണക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായിരിക്കുന്നതെന്നാണ് നിഗമനം. അപകടത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീപിടിച്ച കെട്ടിടത്തിന്റെ അടുത്തേക്കുള്ള വഴി ഇടുങ്ങിയതു കാരണം രക്ഷാപ്രവര്‍ത്തനം വൈകുകയാണ്. ഇതുവരെ 25 അഗ്നി ശമന യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
അപകടത്തെ തടയാനുള്ള സുരക്ഷാസംവിധാനങ്ങളോന്നും തീപിടിച്ച സ്ഥലത്ത് ഇല്ലായിരുന്നുവെന്ന് മേയര്‍ സോവന്‍ ചാറ്റര്‍ജി പറഞ്ഞു.