ഹൈദരാബാദ് : തനിക്കെതിരെ ഉയര്‍ന്നുവരുന്ന ബി.ജെ.പി ഭീഷണി കണക്കാക്കില്ലെന്ന് പിണറായി വിജയന്‍. തെലുങ്കാന സി.പി.എം കമ്മിറ്റി രൂപീകരിച്ച പദയാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിപ്ലവ കവി ഗദ്ദറും വേദിയിലുണ്ടായിരുന്നു.
വര്‍ഗീയത പ്രചരിപ്പിച്ചാണ് ബിജെപി യു.പിയില്‍ വോട്ട് നേടിയതെന്നും ഇതിനെതിരെ നമ്മള്‍ ഒന്നായി അണിനിരക്കണമെന്നും അദ്ദേഹം പറഞ്ഞു. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വെറുപ്പിന്റെ പ്രതീകമാണെന്ന് പിണറായി കൂട്ടിച്ചേര്‍ത്തു. യു.പി യില്‍ നടക്കുന്ന വര്‍ഗീയ കലാപങ്ങളില്‍ അരോപണവിധേയനാണ് യോഗിയെന്നും അദ്ദേഹം പറഞ്ഞു