ജയലളിതയുടെ നില അതീവ ഗുരുതരം

December 5th, 2016

Jayalalitha-epathram

ചെന്നൈ : ചെന്നൈ അപ്പോളൊ ആശുപത്രിയിൽ ഐ.സി.യു വിൽ കഴിയുന്ന ജയലളിതയുടെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു. എല്ലാവരുടെയും പ്രാർഥനയുടെ അടിസ്ഥാനത്തിൽ ജയലളിത എത്രയും പെട്ടെന്ന് ജീവിതത്തിലേക്ക് തിരിച്ച് വരട്ടെ എന്ന് നടനും എഡി എം കെ എം എൽ എ യുമായ ശരത്കുമാർ പറഞ്ഞു. ആശുപത്രിക്ക് മുമ്പിൽ വൻ ജനാവലിയാണ് കാത്തുനിൽക്കുന്നത്.

രാഷ്ട്രപതി പ്രണബ് മുഖർജി, രാഹുൽ ഗാന്ധി എന്നിവരുൾപ്പെടെ നിരവധി പേർ ജയലളിതയുടെ സുഖപ്രാപ്തിക്കായി പ്രാർഥനകൾ നടത്തി. കരുണാനിധിയും ജയലളിത എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു.

- അവ്നി

വായിക്കുക: , ,

Comments Off on ജയലളിതയുടെ നില അതീവ ഗുരുതരം

നഗ്രോട്ട സൈനിക താവളത്തിൽ ഭീകരാക്രമണം: 3 സൈനികർ കൊല്ലപ്പെട്ടു

November 29th, 2016

attack_epathram

ശ്രീനഗർ : നഗ്രോട്ട സൈനിക താവളത്തിൽ ഭീകരാക്രമണത്തെ തുടർന്ന് 3 സൈനികർ കൊല്ലപ്പെട്ടു. ഭീകരരും സൈനികരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നു. കാശ്മീർ അതിർത്തി സംരക്ഷിക്കുകയും ഭീകരറുടെ നുഴഞ്ഞുകയറ്റം തടയുകയും ചെയ്യുന്ന വിഭാഗത്തിലുള്ള സൈനികരാണ് നഗ്രോട്ടയിലുള്ളത്.

പുലർച്ചെ 5 മണിയോടെയാണ് ഭീകരർ ആക്രമണം ആരംഭിച്ചത്. മെസ്സിനു സമീപം ഒളിച്ചിരിക്കുകയായിരുന്നു ഇവർ. കൊല്ലപ്പെട്ട സൈനികരിൽ ഒരാൾ മേജർ റാങ്കിൽ ഉള്ളയാളാണ്. ഏറ്റുമുട്ടലിനെ തുടർന്ന് സമീപവാസികളെ ഒഴിപ്പിക്കുകയും സ്കൂളുകൾക്ക് അവധി നൽകുകയും ചെയ്തു.

- അവ്നി

വായിക്കുക: ,

Comments Off on നഗ്രോട്ട സൈനിക താവളത്തിൽ ഭീകരാക്രമണം: 3 സൈനികർ കൊല്ലപ്പെട്ടു

കേരളത്തിലും ത്രിപുരയിലും ഹർത്താൽ : മറ്റിടങ്ങളിൽ പ്രതിഷേധം

November 28th, 2016

harthal_epathram

ന്യൂഡൽഹി : നോട്ട് പിൻവലിക്കൽ പ്രശ്നത്തിൽ പ്രതിഷേധിച്ച് 13 പ്രതിപക്ഷ പാർട്ടികൾ ചേർന്ന് ആഹ്വാനം ചെയ്ത ദേശീയ ആക്രോശ് ദിവസ് കേരളത്തിലും ത്രിപുരയിലും ഹർത്താലായി മാറിയപ്പോൾ മറ്റു സംസ്ഥാനങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. പൊതുഗതാഗതത്തെ ഹർത്താൽ സാരമായി ബാധിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളും കടകമ്പോളങ്ങളും അടഞ്ഞുകിടക്കുകയാണ്. ബീഹാറിലും യു.പി യിലും തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു.

പശ്ചിമബംഗാളിൽ ഹർത്താൽ ജനജീവിതത്തെ ബാധിച്ചിട്ടില്ല.സ്കൂളുകളും ഓഫീസുകളും തുറന്ന് പ്രവർത്തിക്കുന്നുണ്ട്. ബീഹാർ മുഖ്യമന്ത്രി നോട്ട് അസാധുവാക്കലിനെ പിന്തുണക്കുന്നതിനാൽ പ്രതിഷേധത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്.

- അവ്നി

വായിക്കുക: ,

Comments Off on കേരളത്തിലും ത്രിപുരയിലും ഹർത്താൽ : മറ്റിടങ്ങളിൽ പ്രതിഷേധം

വിവാഹ ആവശ്യം : പണം പിൻ വലി ക്കുന്ന തിനുള്ള മാന ദണ്ഡങ്ങൾ പുറത്തിറക്കി

November 22nd, 2016

banned-rupee-note-ePathram
ന്യൂ ദൽഹി : വിവാഹ ആവശ്യ ങ്ങൾ ക്കായി ബാങ്കില്‍ നിന്നും പണം പിൻ വലി ക്കുന്ന തിനുള്ള മാന ദണ്ഡങ്ങൾ റിസർവ്വ് ബാങ്ക് ഒാഫ് ഇന്ത്യ പുറത്തിറക്കി.

പിൻവലിക്കുന്ന പണം ആർക്ക് കൈ മാറുന്നു എന്നും സ്വീക രിക്കുന്ന വ്യക്തിക്ക് ബാങ്ക് എക്കൗണ്ട് ഇല്ല എന്നും ബോദ്ധ്യ പ്പെടുത്തണം.

ഇതിനായി പ്രത്യേക ഫോമിൽ അപേക്ഷ നൽകുകയും വേണം. ഡിസംബർ 30 ന് മുൻപു ള്ള വിവാഹ ങ്ങൾക്ക് മാത്ര മാണ് ഇളവ് അനുവദി ച്ചിരി ക്കുന്നത് എന്നും റിസർവ്വ് ബാങ്ക് ഒാഫ് ഇന്ത്യ (ആർ. ബി. ഐ.) വ്യക്ത മാക്കുന്നു.

വിവാഹ ആവശ്യ ങ്ങൾ ക്കായി ബാങ്കു കളിൽ നിന്നു 2. 5 ലക്ഷം രൂപ പിൻ വലിക്കാം എന്ന് കഴിഞ്ഞ ദിവസ മാണ് ആർ. ബി. ഐ. അറിയിച്ചത്.

500, 1000 രൂപ നോട്ടുകൾ അസാധു വാക്കുന്ന കാര്യം നവംബർ 8 ചൊവ്വാഴ്ച രാത്രി യാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്.

തുടർന്ന് പഴയ നോട്ടു കൾ മാറ്റി വാങ്ങി ക്കു വാനും നിക്ഷേപി ക്കുവാനും ആർ. ബി. ഐ. വിവിധ തര ത്തിലുള്ള നിയന്ത്രണ ങ്ങള്‍ ഏർപ്പെ ടുത്തി യിരുന്നു.

500, 1000 രൂപ നോട്ടു കൾ അസാധു വാക്കിയ ശേഷം നവംബർ 18 വരെ രാജ്യത്ത് 5.44 ലക്ഷം കോടി രൂപ മൂല്യ മുള്ള പഴയ നോട്ടു കൾ വിവിധ ബാങ്കു കൾ വഴി ജന ങ്ങൾ മാറ്റി വാങ്ങി.

എ. ടി. എം കൗണ്ടറുകൾ വഴിയും അക്കൗണ്ടു കൾ വഴി യും നവംബർ 10 മുതൽ 18 വരെ 1,03,316 കോടി രൂപ ബാങ്കു കൾ വിതരണം ചെയ്തു എന്നും റിസർവ്വ് ബാങ്ക് ഒാഫ് ഇന്ത്യ വൃത്ത ങ്ങൾ അറി യിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on വിവാഹ ആവശ്യം : പണം പിൻ വലി ക്കുന്ന തിനുള്ള മാന ദണ്ഡങ്ങൾ പുറത്തിറക്കി

നോട്ടുകൾ മാറ്റി എടുക്കുന്നതിൽ കൂടുതൽ നിയന്ത്രണം

November 17th, 2016

banned-rupee-note-ePathram
ന്യൂഡല്‍ഹി : അസാധുവാക്കിയ 500, 1000 രൂപാ നോട്ടു കള്‍ മാറ്റി എടുക്കാ വുന്നത് വെള്ളിയാഴ്ച മുതല്‍ 2000 രൂപ വരെ മാത്രം എന്ന് സാമ്പത്തിക കാര്യ സെക്രട്ടറി ശക്​തി കാന്ത്​ ദാസ്.​ നിലവില്‍ 4500 രൂപ വരെ മാറ്റി എടുക്കാ മായി രുന്നു.

ഒരേ ആളു കള്‍ തന്നെ വീണ്ടും വന്ന് പണം പിന്‍വലി ക്കുന്നതി നാല്‍ മറ്റുള്ള വര്‍ക്ക് പണം പിന്‍ വലി ക്കാന്‍ കഴി യാത്ത സാഹചര്യ മാണ്. ഇത് തടയു വാനാണ് 4500 രൂപ യിൽ നിന്നും പരിധി 2000 ആക്കി കുറച്ചത്. എന്നാല്‍ അക്കൗണ്ടില്‍ നിന്ന് പണം പിന്‍ വലിക്കു ന്നതിന് ഈ നിയന്ത്രണം ബാധക മല്ല.

ഒരാള്‍ തന്നെ വീണ്ടും ക്യൂ നിന്ന് പണം പിന്‍ വലി ക്കുന്നതു തടയാന്‍ കൈ യില്‍ മഷി പുരട്ടുന്ന തിന് പിന്നാലെ യാണ് നോട്ടുകൾ മാറ്റി എടു ക്കു ന്നതിൽ ഈ നിയന്ത്ര ണം ഏര്‍പ്പെ ടുത്തിയത്‌.

കർഷ കരു​െട പേരിലുള്ള എക്കൗണ്‍ടില്‍ നിന്നും ഒരാഴ്​ചയിൽ 25,000 രൂപ വരെ പിൻ വലിക്കാം. കർഷക വായ്​പ, ഇൻഷുറൻസ്​ അടവിന്​ 15 ദിവസം കൂടി അനു വദിക്കും. രജിസ്​ട്രേഷനുള്ള വ്യാപാരി കൾക്ക്​ 50, 000 രൂപ വരെ പിൻ വലിക്കാം. സർക്കാർ ജീവന ക്കാർക്ക്​ ശമ്പളം 10,000 രൂപ വരെ മുൻ കൂറായി ലഭിക്കും.

- pma

വായിക്കുക: , ,

Comments Off on നോട്ടുകൾ മാറ്റി എടുക്കുന്നതിൽ കൂടുതൽ നിയന്ത്രണം

Page 93 of 97« First...102030...9192939495...Last »

« Previous Page« Previous « പുതിയ 1000 രൂപ നോട്ടുകൾ ഉടനെ ഇല്ലെന്ന് ധനമന്ത്രി
Next »Next Page » വഴി തെറ്റി തോട്ടില്‍ എത്തിയ ഡോള്‍ഫിനെ കടലില്‍ വിട്ടു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha