വാഷിങ്ടണ്‍ : കാലാവസ്ഥാ വ്യതിയാനത്തിന്റെ പേരില്‍ യു.എസ്സില്‍ നിന്നും വന്‍ തുക ഈടാക്കാനുള്ള വ്യവസ്ഥ ഉള്‍ക്കൊള്ളുന്ന പാരീസ് ഉടമ്പടി ഏകപക്ഷീയമെന്ന് യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. പാരീസ് ഉടമ്പടിയുമായി ബന്ധപ്പെട്ട് അടുത്ത രണ്ടാഴ്ചകള്‍ക്കുള്ളില്‍ എന്തു സംഭവിക്കുമെന്ന് കണ്ടറിയാം എന്നതായിരുന്നു ട്രംപിന്റെ വാക്കുകള്‍.
മലിനീകരണം ഉണ്ടാകുന്നുവെന്ന് കാണിച്ച യു.എസില്‍ നിന്നും വന്‍ തുക ഈടാക്കുമ്പോള്‍ അത്ര തന്നെ മലിനീകരണം ഉണ്ടാക്കുന്ന ചൈന, റഷ്യ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളെ വെറുതെ വിടുന്നുവെന്നു ട്രംപ് പറഞ്ഞു.
ഇനി മുതല്‍ നമ്മെ മുതലാക്കി പണം കൊയ്യാന്‍ ആരെയും അനുവദിക്കില്ലെന്നു, എന്നും അമേരിക്കയ്ക്ക് തന്നെയായിരിക്കും പരിഗണനയെന്നും അദ്ദേഹം അറിയിച്ചു. യു.എസ്സിലെ മാധ്യമ പ്രവര്‍ത്തകരെയും അദ്ദേഹം വിമര്‍ശിച്ചു. പ്രശ്നങ്ങള്‍ വലുതാക്കുന്നതില്‍ വലിയൊരു പങ്ക് മാധ്യമ പ്രവര്‍ത്തകര്‍ക്കുണ്ടെന്ന് ട്രംപ് ആരോപിച്ചു.