തീവ്ര വ്യാപന ശേഷിയുളള ഡെല്‍റ്റ വകഭേദം കൂടുതല്‍ അപകടകാരി : രോഗ ലക്ഷണ ങ്ങളില്‍ മാറ്റം

July 4th, 2021

covid-sars-cov-2-severe-acute-respiratory-syndrome-coron-virus-2-ePathram
ലണ്ടന്‍ : കൊവിഡ് വൈറസിന്റെ ഡെല്‍റ്റ വക ഭേദം അതി തീവ്ര വ്യാപന ശേഷി ഉള്ളതും കൂടുതല്‍ അപകട കാരി ആണെന്നും ഇതു ബാധിക്കുന്നവരില്‍ മൂക്കൊലിപ്പ് ഒരു പ്രധാന രോഗ ലക്ഷണം എന്നും ലോക ആരോഗ്യ സംഘടന. ഓസ്ട്രേലിയയിലെ ഗ്രിഫിത്ത് സര്‍വ്വകലാ ശാല നടത്തിയ പഠനത്തിന്റെ അടിസ്ഥാന ത്തിലാണ് ഇത്.

ആദ്യകാല കൊറോണ പോസിറ്റീവ് കേസുകളില്‍ മൂക്കൊലിപ്പ് ഒരു പ്രധാന രോഗ ലക്ഷണം അല്ലായിരുന്നു. എന്നാല്‍ ഡെല്‍റ്റ വകഭേദം ബാധിച്ച കൊവിഡ് രോഗി കളില്‍ ഇതൊരു പ്രാഥമിക ലക്ഷണം ആയി കാണുന്നു എന്നും ബ്രിട്ടനിലെ രോഗി കളില്‍ നടത്തിയ പഠന ത്തില്‍ കണ്ടെത്തിയത്.

മണം നഷ്ടമാവുക എന്ന രോഗ ലക്ഷണം കൊവിഡ് രോഗികളില്‍ സാധാരണം ആയിരുന്നു. എന്നാല്‍ ഡെല്‍റ്റ വകഭേദ ത്തിന്റെ കാര്യത്തില്‍ മണം നഷ്ടപ്പെടല്‍ പ്രകടമാകുന്നില്ല.

മൂക്കൊലിപ്പ്, പനി, തലവേദന, തൊണ്ട വേദന, ചുമ എന്നിവയാണ് ഡെല്‍റ്റ വക ഭേദം ബാധിക്കുന്നവരില്‍ കാണപ്പെടുന്ന പ്രധാന രോഗ ലക്ഷണ ങ്ങള്‍ എന്നും ഗ്രിഫിത്ത് സര്‍വ്വ കലാശാല നടത്തിയ പഠനത്തില്‍ പറയുന്നു.

തീവ്ര വ്യാപന ശേഷിയുളള ഡെല്‍റ്റ വകഭേദം ലോകത്തെ 85 രാജ്യങ്ങളില്‍ കണ്ടെത്തി. മാത്രമല്ല, ഡെല്‍റ്റ ഏറ്റവും അപകട കാരിയായ വൈറസ് വകഭേദമായി മാറുവാന്‍ സാദ്ധ്യത ഉണ്ടെന്നും ലോക ആരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി.

- pma

വായിക്കുക: , ,

Comments Off on തീവ്ര വ്യാപന ശേഷിയുളള ഡെല്‍റ്റ വകഭേദം കൂടുതല്‍ അപകടകാരി : രോഗ ലക്ഷണ ങ്ങളില്‍ മാറ്റം

സോട്രോ വിമാബ് കൊവിഡിനു ഫലപ്രദം

July 2nd, 2021

uae-approved-sotrovimab-for-covid-treatment-ePathram
അബുദാബി : കൊവിഡ് പോസിറ്റീവ് ബാധിതരില്‍ സോട്രോ വിമാബ് മരുന്ന് ഫലപ്രദം എന്ന് ആരോഗ്യ മന്ത്രാലയം. കൊവിഡ് പോസിറ്റീവ് ആയവരില്‍ ഈ മരുന്ന് ഉപയോഗിച്ച 97.3 ശതമാനം പേരും സുഖപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്.

അബുദാബി, ദുബായ് ഹെൽത്ത് അഥോറിറ്റികളു മായി സഹകരിച്ചു കൊണ്ട് ഗര്‍ഭിണികള്‍ അടക്കം പന്ത്രണ്ടു വയസ്സിനു മുകളിലുള്ള 658 പേര്‍ക്ക് സോട്രോ വിമാബ് നൽകി യിരുന്നു. ഇതിൽ 59 ശതമാനം പേരും 50 വയസ്സ് കഴിഞ്ഞവരും ആയിരുന്നു. 5 ദിവസം മുതല്‍ 7 ദിവസം കൊണ്ട് കൂടുതല്‍ പേരും രോഗ മുക്തരായി എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഹൃദ്രോഗം, രക്ത സമ്മർദ്ദം, കരള്‍, വൃക്ക രോഗം, അര്‍ബുദ രോഗികള്‍, പ്രമേഹ രോഗി കൾ, അമിത വണ്ണം ഉള്ളവർ, അലർജി രോഗ ങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ക്ക് എല്ലാം തന്നെ സോട്രോ വിമാബ് ഫല പ്രദം ആയതിനാല്‍ ദേശീയ ശാസ്ത്ര സമിതി യുടെ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് കൊവിഡ് ബാധിതർക്ക് മരുന്നു നൽകും.

- pma

വായിക്കുക: , , , ,

Comments Off on സോട്രോ വിമാബ് കൊവിഡിനു ഫലപ്രദം

കൊവിഡ് മരണം : കുടുംബ ത്തിന് ധന സഹായം നല്‍കണം

June 30th, 2021

supremecourt-epathram
ന്യൂഡല്‍ഹി : കൊവിഡ് ബാധിച്ച് മരിച്ച വരുടെ കുടുംബ ത്തിന് ധന സഹായം നല്‍കണം എന്നും ആറാഴ്ചക്ക് ഉള്ളില്‍ തന്നെ തുക എത്രയെന്നു നിശ്ചയിക്കണം എന്നും സുപ്രീം കോടതി വിധി.

പ്രകൃതി ദുരന്ത ങ്ങള്‍ക്ക് നഷ്ട പരിഹാരം നല്‍കുന്നതിന് സമാനമായി ദേശീയ ദുരന്ത നിവാര ണ നിയമ ത്തിലെ പന്ത്രണ്ടാം വകുപ്പു പ്രകാരം, കൊവിഡ് ബാധിച്ച് മരിച്ച വരുടെ കുടുംബത്തിനും സഹായത്തിന് അര്‍ഹതയുണ്ട്.

കൊവിഡ് ദേശീയ ദുരന്ത മായി പ്രഖ്യാപിച്ച തിനാൽ ധന സഹായം ഉൾപ്പെടെ യുള്ള ആശ്വാസ നടപടികൾ നല്‍കാൻ ദേശീയ ദുരന്ത നിവാരണ അഥോറിറ്റിക്ക് ഉത്തര വാദിത്വം ഉണ്ട്.

ഔദ്യോഗിക കണക്ക് പ്രകാരം നിലവില്‍ രാജ്യത്ത് മൂന്നര ലക്ഷ ത്തോളം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. മരണ സര്‍ട്ടിഫിക്കറ്റ് ലഘൂകരിക്കു വാനും കോടതി നിര്‍ദ്ദേശിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on കൊവിഡ് മരണം : കുടുംബ ത്തിന് ധന സഹായം നല്‍കണം

കൊവിഡ് കേസുകള്‍ കണ്ടെത്തുവാന്‍ ഇ. ഡി. ഇ. സ്‌കാനറുകൾ

June 29th, 2021

logo-uae-ministry-of-health-ePathram.jpg
അബുദാബി : കൊവിഡ് പോസിറ്റീവ് കേസുകള്‍ ഏറ്റവും എളുപ്പത്തിൽ കണ്ടെത്തുന്ന തിനായി അബു ദാബി യിലെ ജന വാസ മേഖല കളിലും മാളുകള്‍ – മാര്‍ക്കറ്റുകള്‍ അടക്കം പൊതു ജനങ്ങള്‍ കൂടിച്ചേരുന്ന ഇടങ്ങളിലും ഇ. ഡി. ഇ. സ്കാനറു കൾ സ്ഥാപിക്കുന്നു.

തലസ്ഥാന എമിറേറ്റിലേക്കു പ്രവേശിക്കുന്ന അതിർത്തി കളിലും വിമാന ത്താവള ങ്ങ ളിലും ഇ. ഡി. ഇ. സ്കാനറു കൾ ഉപയോഗിച്ചു തുടങ്ങി എന്നും അബു ദാബി എമർജൻസി ക്രൈസിസ് & ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു.

പരീക്ഷണ അടിസ്ഥാനത്തില്‍ ഈ സ്കാനറുകൾ ഉപയോ ഗിച്ച് നടത്തിയ കൊവിഡ് ടെസ്റ്റു കള്‍ വിജയ കരം ആയതിനെ ത്തുടർന്ന് അബുദാബി ആരോഗ്യ വകുപ്പാണ് കൂടുതൽ ഇട ങ്ങളിൽ ഇ. ഡി. ഇ. സ്കാനറു കൾ സ്ഥാപി ക്കുവാന്‍ അംഗീ കാരം നൽകിയത്.

ഒരു വ്യക്തി കൊവിഡ് ബാധിതന്‍ എന്ന് ഇ. ഡി. ഇ. സ്കാനറി ലൂടെ കണ്ടെത്തി യാൽ ആ സ്ഥല ത്തേക്ക് പ്രവേശനം അനുവദിക്കില്ല. തുടർന്ന് 24 മണിക്കൂറി നിടെ കൊവിഡ് പരിശോ ധന നടത്തുക അടക്കം നിലവിലെ കൊവിഡ് പ്രൊട്ടോ ക്കോള്‍ പിന്തുടരണം എന്നും അധി കൃതർ അറിയിച്ചു.

ഇ. ഡി. ഇ. സ്കാനിംഗ് സാങ്കേതിക വിദ്യ സുപ്ര ധാന പങ്ക് വഹിക്കും എന്നും സുരക്ഷാ മാർഗ്ഗ ങ്ങൾ സ്വീകരിക്കുന്ന തിലൂടെ കൊവിഡ് ഭീഷണി ഇല്ലാത്ത സുരക്ഷിത സ്ഥല ങ്ങൾ ഒരുക്കുവാന്‍ കഴിയും എന്നും അധികൃതര്‍ അറിയിച്ചു.

നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് എമിറേ റ്റിലെ പൊതു ജന ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തു വാനും കൂടുതൽ മുൻ കരുതലു കൾ സ്വീകരിക്കു വാനും കൂടി യാണ് ഈ സംവി ധാനം ഒരുക്കിയിരിക്കുന്നത്.

- pma

വായിക്കുക: , , , , ,

Comments Off on കൊവിഡ് കേസുകള്‍ കണ്ടെത്തുവാന്‍ ഇ. ഡി. ഇ. സ്‌കാനറുകൾ

കോവോ വാക്സിന്‍ കുട്ടികളിലെ പരീക്ഷണം ജൂലായില്‍ : സിറം ഇന്‍സ്റ്റിറ്റ്യൂട്ട്  

June 27th, 2021

covid-19-vaccine-available-india-on-july-2021-to-cover-25-crore-people-ePathram
ന്യൂഡല്‍ഹി : രണ്ടു വയസ്സു മുതല്‍ 17 വയസ്സു വരെ പ്രായ പരിധിയില്‍ ഉള്ള കുട്ടി കളില്‍ സിറം ഇന്‍സ്റ്റി റ്റ്യൂട്ടിന്റെ കൊവിഡ് വാക്‌സിന്‍ ക്ലിനിക്കല്‍ പരീക്ഷണ ങ്ങള്‍ക്ക് തയ്യാറായി. അമേരിക്കന്‍ കമ്പനി യായ നോവോ വാക്‌സ് വികസിപ്പിച്ച കൊവിഡ് വാക്‌സിന്‍ കോവോ വാക്‌സ് എന്ന പേരിലാണ് ഇന്ത്യയില്‍ പുറത്തിറക്കുക.

ഡി. സി. ജി. ഐ.യുടെ അനുമതി ലഭിച്ചാല്‍ അടുത്ത മാസം 10 കേന്ദ്രങ്ങളില്‍ വെച്ച് കുട്ടികളിലെ പരീക്ഷണ ങ്ങള്‍ക്ക് തുടക്കമാവും എന്നും സിറം ഇന്‍സ്റ്റി റ്റ്യൂട്ട് ഓഫ് ഇന്ത്യ സി. ഇ. ഒ. അദര്‍ പുനാവാല അറിയിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on കോവോ വാക്സിന്‍ കുട്ടികളിലെ പരീക്ഷണം ജൂലായില്‍ : സിറം ഇന്‍സ്റ്റിറ്റ്യൂട്ട്  

Page 17 of 59« First...10...1516171819...304050...Last »

« Previous Page« Previous « മെഹ്ഫിൽ ദുബായ് ചെറു കഥാ മത്സര വിജയികൾ
Next »Next Page » ഇസ്ലാമിക് സെന്റര്‍ : പുതിയ കമ്മിറ്റി നിലവില്‍ വന്നു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha