ദുബായ് : യു. എ. ഇ. യിൽ കൊവിഡ് മാന ദണ്ഡ ങ്ങള്‍ ലംഘിച്ചാല്‍ 3,000 ദിർഹം വരെ പിഴ അടക്കേണ്ടി വരും എന്നു അധികൃതരുടെ മുന്നറിയിപ്പ്.
ഫേസ് മാസ്ക് ധരിക്കാതെ പുറത്ത് ഇറങ്ങുന്നവരും പൊതു സ്ഥലങ്ങളില്‍ മാസ്കും ഗ്ലൗസ്സും വലിച്ച് എറിയുന്ന വരും പിടിക്കപ്പെട്ടാല്‍ 3,000 ദിർഹം പിഴ അടക്കണം. അതു പോലെ തന്നെ വാഹന ങ്ങളിൽ നിന്നു ഇവ വലിച്ചെറിഞ്ഞാൽ വാഹനം ഓടിക്കുന്ന ആളുടെ ലൈസൻസിൽ 6 ബ്ലോക്ക് പോയന്റും ശിക്ഷയായി നല്‍കും.
കാര്‍ യാത്രയില്‍ 3 പേരിൽ കൂടുതൽ ആളുകള്‍ ഉണ്ടായാലും 3,000 ദിർഹം പിഴ ചുമത്തും. എല്ലാവരും മാസ്ക് ധരിക്കണം. ഒരു വാഹനത്തില്‍ കുടുംബാംഗ ങ്ങൾ ആണെങ്കിൽ മൂന്നില്‍ അധികം പേര്‍ക്ക് യാത്ര ചെയ്യാം. വാഹന ത്തില്‍ ഡ്രൈവര്‍ മാത്രം എങ്കില്‍ മാസ്ക് നിര്‍ബ്ബന്ധം ഇല്ല. പൊതു സ്ഥലങ്ങളില്‍ സാമൂ ഹിക അകലം പാലിക്കാത്ത വരും പിഴ നല്‍കേണ്ടി വരും.