കൊവിഡ് വാക്‌സിന്‍ നിര്‍മ്മിച്ച് ജനങ്ങള്‍ക്കു സൗജന്യമായി നല്‍കും : ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

August 19th, 2020
australia-flag-ePathram
സിഡ്‌നി : രാജ്യത്ത് സ്വന്തമായി കൊവിഡ് വാക്സിന്‍ നിര്‍മ്മിച്ച് ഓസ്‌ട്രേലിയന്‍ ജനതക്ക് സൗജന്യമായി നല്‍കും എന്നു പ്രധാന മന്ത്രി സ്‌കോട്ട് മോറിസണ്‍. ഇതിനു വേണ്ടി അസ്ട്രാ സെനക ഫാർമസ്യൂട്ടിക്കൽ കമ്പനി യുമായി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ കരാര്‍ ഒപ്പു വെച്ചു. ഓക്സ് ഫോഡ് യൂണിവേഴ്സിറ്റി യുമായി ചേര്‍ന്ന് കൊവിഡ് വാക്സിന്‍ നിര്‍മ്മിക്കുന്ന മരുന്നു കമ്പനി യാണ് അസ്ട്രാ സെനക ഫാർമ സ്യൂട്ടിക്കൽസ്.

അന്താരാഷ്ട്ര തലത്തില്‍, മൂന്നാംഘട്ട പരീക്ഷണ ത്തില്‍ എത്തി നില്‍ക്കുന്ന അഞ്ചു വാക്‌സിനു കളില്‍ ഒന്നാണ് ഓക്സ് ഫോഡ് വാക്‌സിന്‍. ഇതു വിജയകരം ആയി തീര്‍ന്നാല്‍, വാക്‌സിന്‍ സ്വന്ത മായി നിര്‍മ്മിച്ച് 25 ദല ശക്ഷം വരുന്ന ഓസ്‌ട്രേലി യന്‍ ജനതക്ക് സൗജന്യമായി നല്‍കും എന്നാണ് പ്രധാന മന്ത്രി സ്‌കോട്ട് മോറിസണ്‍ അറിയിച്ചത്.

* Image Credit : WiKiPedia

- pma

വായിക്കുക: , , , ,

Comments Off on കൊവിഡ് വാക്‌സിന്‍ നിര്‍മ്മിച്ച് ജനങ്ങള്‍ക്കു സൗജന്യമായി നല്‍കും : ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

സംസ്ഥാനത്ത് സ്ഥിതി രൂക്ഷം; ഇന്ന് 1758 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; 1641 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ

August 19th, 2020

precaution-for-corona-virus-covid-19-ePathram

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1758 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 489 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 242 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 192 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 147 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 126 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 123 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 93 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 88 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 65 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 51 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 48 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 47 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

- അവ്നി

വായിക്കുക: ,

Comments Off on സംസ്ഥാനത്ത് സ്ഥിതി രൂക്ഷം; ഇന്ന് 1758 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; 1641 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ

രാജ്യം വിടാൻ മൂന്ന് മാസം കൂടി സമയം

August 17th, 2020

uae-visa-and-id-card-logo-federal-authority-for-identity-and-citizen-ship-ePathram
അബുദാബി : വിസാ കാലാവധി കഴിഞ്ഞ വര്‍ക്ക് രാജ്യം വിടാനുള്ള സമയ പരിധി മൂന്നു മാസം കൂടി നീട്ടി നല്‍കി യു. എ. ഇ. മാർച്ച് ഒന്നിന് മുമ്പ് വിസ കാലാവധി തീര്‍ന്ന വര്‍ക്ക് യു. എ. ഇ. വിടാന്‍ നവംബര്‍ 17 വരെ സമയം അനുവദിച്ചു. ഫെഡറൽ അഥോറിറ്റി ആൻഡ് സിറ്റിസൺ ഷിപ്പ് ഡയറക്ടർ ജനറൽ സഈദ് റകൻ അൽറാഷിദി അറിയിച്ചതാണ് ഇക്കാര്യം.

പിഴ അടക്കാതെ വിസ പുതുക്കുന്നതിനും രാജ്യം വിടാനും അനുവദിച്ചിരുന്ന കാലാവധി അവസാനി ച്ചിരുന്നു. അതിനു തൊട്ടു പിറകെയാണു മൂന്നു മാസ ത്തെ കാലാവധി നീട്ടി നല്‍കി യിരിക്കുന്നത്.

എന്നാല്‍ മാര്‍ച്ച് 1 ന് ശേഷം വിസ കാലാവധി കഴിഞ്ഞ വര്‍ക്കും വിസ ക്യാന്‍സല്‍ ചെയ്ത വര്‍ക്കും ഈ ആനു കൂല്യം ലഭിക്കില്ല.

- pma

വായിക്കുക: , , , , , ,

Comments Off on രാജ്യം വിടാൻ മൂന്ന് മാസം കൂടി സമയം

തിരുവനന്തപുരം നഗര സഭ യില്‍ ലോക്ക് ഡൗണ്‍ പിന്‍ വലിച്ചു

August 15th, 2020

face-mask-to-avoid-spread-of-covid-19-ePathram

തിരുവനന്തപുരം : കൊവിഡ് വൈറസ് വ്യാപനം രൂക്ഷ മായതി നാൽ നഗര സഭ യില്‍ ഏർപ്പെടുത്തി യിരുന്ന ലോക്ക് ഡൗണ്‍ പിന്‍ വലിച്ചു. എന്നാൽ നഗരസഭ യിലെ കണ്ടൈന്മെന്റ് സോണു കളില്‍ നിയന്ത്രണ ങ്ങള്‍ തുടരും എന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍, സ്വകാര്യ ഓഫീസു കള്‍ക്കും ബാങ്കു കള്‍ അടക്കമുള്ള ധന കാര്യ സ്ഥാപന ങ്ങള്‍ക്കും 50 ശതമാനം ജീവന ക്കാരെ ഉള്‍ ക്കൊള്ളിച്ച് പ്രവര്‍ത്തിക്കാം.

രാവിലെ ഏഴുമണി മുതല്‍ വൈകുന്നേരം ഏഴുമണി വരെ കടകള്‍ തുറക്കാം. കഫെ, റസ്റ്റോറന്റ്, ഹോട്ടലു കള്‍ എന്നിവക്ക് രാവിലെ ഒമ്പതു മണി മുതല്‍ രാത്രി ഒമ്പതു മണി വരെ പ്രവര്‍ത്തിക്കാം. എന്നാല്‍ പാര്‍സലു കള്‍ മാത്രമേ അനുവദിക്കുക യുള്ളൂ.

മാളുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റ്, സലൂണ്‍, ബാർബർ ഷോപ്പ്, ബ്യൂട്ടി പാര്‍ലര്‍ എന്നിവ മാനദണ്ഡങ്ങൾ പാലിച്ച് തുറന്ന് പ്രവര്‍ ത്തിക്കുവാന്‍ അനുമതി നല്‍കി യിട്ടുണ്ട്. വിവാഹത്തിന് അമ്പതു പേർക്കും മരണ വീടുകളിൽ ഇരുപത് പേർക്കും സംബന്ധിക്കാം.

- pma

വായിക്കുക: , , , , ,

Comments Off on തിരുവനന്തപുരം നഗര സഭ യില്‍ ലോക്ക് ഡൗണ്‍ പിന്‍ വലിച്ചു

കാലാവധി കഴിഞ്ഞ സന്ദർശക വിസ ക്കാർക്ക് ഒരു മാസം കൂടി

August 12th, 2020

federal-authority-for-identity-and-citizen-ship-uae-amnesty-with-name-of-protect-yourself-by-changing-yourself-ePathram
അബുദാബി : യു. എ. ഇ. യിൽ കാലാവധി തീര്‍ന്ന സന്ദർശക വിസ യില്‍ ഉള്ളവര്‍ക്ക് പിഴ ഇല്ലാതെ രാജ്യം വിടുവാനും വിസാ സ്റ്റാറ്റസ് മാറ്റുവാനും ഒരു മാസത്തെ അവധി കൂടി നീട്ടി നല്‍കി കൊണ്ട് അധികൃതര്‍ പുതിയ ഉത്തരവ് ഇറക്കി.

സന്ദർശക വിസ യുടെ കലാവധി കഴിഞ്ഞവർ 2020 സെപ്റ്റംബര്‍ 11 നുള്ളിൽ വിസ പുതുക്കുകയോ രാജ്യം വിടുകയോ ചെയ്യണം.

കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തല ത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കു കയും വിമാന ത്താവളങ്ങള്‍ അടച്ചിടുകയും ചെയ്തതോടെ യു. എ. ഇ. യില്‍ കുടുങ്ങിയ വിസിറ്റ് വിസ ക്കാര്‍ക്കു സൗജന്യ മായി നീട്ടി നൽകി യിരുന്ന വിസാ കാലാവധി ആഗസ്റ്റ് പത്താം തിയ്യതി യോടെ അവസാനിച്ചി രുന്നു. ഈ സാഹചര്യ ത്തിലാണ് വിസിറ്റ് വിസ കള്‍ക്ക് ഒരു മാസം കൂടി ഗ്രേസ് പിരീയഡ് അനുവദിച്ചത്.

- pma

വായിക്കുക: , , , ,

Comments Off on കാലാവധി കഴിഞ്ഞ സന്ദർശക വിസ ക്കാർക്ക് ഒരു മാസം കൂടി

Page 39 of 59« First...102030...3738394041...50...Last »

« Previous Page« Previous « എല്ലാ വിസ ക്കാര്‍ക്കും യു. എ. ഇ. യിലേക്ക് യാത്രാ അനുമതി
Next »Next Page » എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഓണ ക്കിറ്റ്  »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha