ന്യൂഡല്‍ഹി : രാജ്യത്ത് കൊറോണ വൈറസ് വ്യാപി ക്കുന്ന പശ്ചാത്തല ത്തില്‍ ‘ കൊവിഡ്19’ രോഗ ബാധ യെ തടയു വാന്‍ ‘പകര്‍ച്ച വ്യാധി തടയല്‍’ നിയമം നട പ്പില്‍ വരുത്തു വാന്‍ കേന്ദ്ര സര്‍ ക്കാര്‍ ശ്രമം തുടങ്ങി. 1897 ലെ ബ്രിട്ടീഷ് പകര്‍ച്ച വ്യാധി തടയല്‍ നിയമം ആണ് രാജ്യത്ത് നടപ്പില്‍ വരുത്തുക.
ബ്രിട്ടീഷ് ഭരണ കാലത്ത് പടര്‍ന്നു പിടിച്ച പ്ലേഗ് രോഗ ത്തെ പ്രതിരോധിക്കു വാനായി തയ്യാ റാക്കിയ ഈ നിയമം പ്രകാരം പകര്‍ച്ച വ്യാധിയെ പ്രതിരോധിക്കു വാന്‍ വേണ്ടി ഗവ ണ്മെന്റ് നടപ്പില്‍ വരുത്തുന്ന നിയ ന്ത്രണങ്ങള്‍ പൗരന്മാര്‍ ലംഘിച്ചാല്‍ അത് ഗുരുതര മായ നിയമ ലംഘനം ആയി കണ്ടു കൊണ്ട് അവരെ ഇന്ത്യന്‍ പീനല്‍ കോഡ് – സെക്ഷന്‍ 188 പ്രകാരം ശിക്ഷിക്കുവാന്‍ അധികാരമുണ്ട്.
പകര്‍ച്ച വ്യാധികള്‍ തടയുവാന്‍ വേണ്ടി യുള്ള മികച്ച പ്രതി രോധ മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് ഈ ആക്ടില്‍ നിര്‍ദ്ദേശി ക്കുന്നത്. കൊറോണ വൈറസ് ബാധിതന്‍ എന്ന് സംശയി ക്കുന്ന ആളുകളുടെ സഞ്ചാരം നിയന്ത്രി ക്കുന്ന തിന് ഈ നിയമം മൂലം സാധിക്കും.
ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ യുടെ അദ്ധ്യക്ഷത യില്‍ ഇന്നലെ വിളിച്ചു കൂട്ടിയ ഉന്നത തല യോഗത്തി ലാണ് ഈ നിയമം നടപ്പിലാക്കുന്ന കാര്യം തീരുമാനിച്ചത്. കരസേന ഉദ്യോഗസ്ഥരും ഇന്തോ – ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിലെ പ്രതിനിധികളും യോഗ ത്തില്‍ പങ്കെടുത്തു.
കേന്ദ്ര ആരോഗ്യ മന്ത്രാലയ ത്തിന്റെ മാര്‍ഗ്ഗ നിര്‍ ദ്ദേശ ങ്ങള്‍ അനുസരിച്ച് സംസ്ഥാ നങ്ങളും കേന്ദ്ര ഭരണ പ്രദേശ ങ്ങളും 1897 ലെ പകര്‍ച്ച വ്യാധി ആക്ട് (സെക്ഷന്‍ 2) വ്യവസ്ഥകള്‍ നടപ്പിലാക്കണം. പകര്‍ച്ച വ്യാധികള്‍ തടയുന്നതിന് പ്രത്യേക നിയന്ത്രണ ങ്ങള്‍ ഏര്‍പ്പെടു ത്തുവാന്‍ ഈ ആക്ട് അനു സരിച്ച് സംസ്ഥാന സര്‍ക്കാരു കള്‍ക്ക് പ്രത്യേക അധികാരം ഉണ്ടായിരിക്കും.