ന്യൂഡല്‍ഹി : വായുവിലൂടെ കൊറോണ വൈറസ് പകരും എന്നതിന് തെളിവില്ല എന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ. സി. എം. ആര്‍.)
കൊവിഡ്-19 വൈറസ് വായു വിലൂടെയും പകരും എന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തി എന്ന് യു. എസ്. പകര്‍ച്ച വ്യാധി വകുപ്പ് തലവന്‍ അന്തോണി ഫൗസി കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഈ വാദ ങ്ങളെ പൂര്‍ണ്ണമായും തള്ളുകയാണ് ഐ. സി. എം. ആര്‍.
വായുവിലൂടെ വൈറസ് പകരും എന്നുണ്ടെങ്കില്‍ രോഗി കളുടെ കുടുംബാംഗ ങ്ങള്‍ക്കും കൊറോണ ബാധിതര്‍ ചികിത്സ യില്‍ കഴിഞ്ഞ ആശുപത്രി കളിലെ മറ്റു രോഗി കള്‍ക്കും വൈറസ് ബാധ ഉണ്ടാകുമായിരുന്നു എന്ന് ഐ. സി. എം. ആര്‍. ഉദ്യോഗസ്ഥന്‍ ചൂണ്ടി ക്കാണിച്ചു.
അതു കൊണ്ട് തന്നെ കൊറോണ വായു വിലൂടെ പകരും എന്ന വാദ ത്തിന് അടിസ്ഥാനം ഇല്ല എന്നും ഐ. സി. എം. ആര്‍. ഉദ്യോഗ സ്ഥന്‍ വ്യക്തമാക്കി.
India : Ministry Of Health