ക്വാറന്റൈന്‍ ലംഘനം : യു. എ. ഇ. യില്‍ 129 പേർക്ക് എതിരെ നിയമ നടപടി

April 12th, 2020

jail-prisoner-epathram
അബുദാബി : യു. എ. ഇ. യില്‍ ക്വാറന്റൈന്‍ നിയമം ലംഘിച്ച 129 പേര്‍ക്ക് എതിരെ കേസ് എടുത്തു പബ്ലിക് പ്രോസി ക്യൂഷനു കൈമാറി. ദേശീയ തല ത്തില്‍ എല്ലാ രാത്രികളിലും നടന്നു വരുന്ന അണു നശീകരണ സമയ ത്ത് നിയമം ലംഘിച്ച് പുറത്ത് ഇറങ്ങിയ വർക്കും പൊതു ഇട ങ്ങളില്‍ സാമൂഹിക അകലം പാലിക്കാത്ത വർക്കും എതിരെ യാണ് നടപടി.

ആദ്യ തവണ നിയമം ലംഘിക്കുന്നവർക്ക് 50,000 ദിർഹം പിഴയും നിയമ ലംഘനം ആവർത്തിച്ചാൽ 1 ലക്ഷം ദിർഹം പിഴയും മൂന്നാം തവണയും നിയമം ലംഘി ക്കുന്ന വർക്ക് പിഴ തുകക്കു പുറമെ 3 വർഷം വരെ തടവു ശിക്ഷ യും ഉണ്ടാവും.

പിഴ അടച്ച് കേസ് ഒഴിവായാൽ മാത്രമേ ഇവർക്കു രാജ്യം വിട്ടു പോകുവാന്‍ സാധിക്കുകയുള്ളൂ. മാത്രമല്ല പിഴ നല്‍കാത്ത വരുടെ വിവര ങ്ങൾ e ക്രിമിനൽ സിസ്റ്റ ത്തിൽ രേഖപ്പെടുത്തുകയും ചെയ്യും.

- pma

വായിക്കുക: , , , ,

Comments Off on ക്വാറന്റൈന്‍ ലംഘനം : യു. എ. ഇ. യില്‍ 129 പേർക്ക് എതിരെ നിയമ നടപടി

ലോക്ക് ഡൗണ്‍ പിന്‍വലിച്ച ശേഷം പരീക്ഷകള്‍ നടത്തും

April 10th, 2020

education-minister-prof-c-raveendra-nath-ePathram
തിരുവനന്തപുരം : എസ്. എസ്. എല്‍. സി. – പ്ലസ് ടു പരീക്ഷ കള്‍ ലോക്ക് ഡൗണ്‍ പിന്‍വലിച്ച ശേഷം നടത്തും എന്ന് വിദ്യാഭ്യാസ വകുപ്പു  മന്ത്രി പ്രൊഫസര്‍ സി. രവീന്ദ്രനാഥ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ലോക്ക് ഡൗണ്‍ പിന്‍ വലിക്കു കയും സാമൂഹിക അലകം പാലിക്കേണ്ടതില്ല എന്ന സ്ഥിതി വരുകയും ചെയ്യുമ്പോഴാകും പരീക്ഷ നടത്തുക. പരീക്ഷാക്രമം മാറ്റാനോ ചുരുക്കാനോ ആലോചി ക്കുന്നില്ല.

എന്നാല്‍ ഇക്കാര്യത്തില്‍ കൃത്യമായ തീയ്യതി ഇപ്പോള്‍ പ്രഖ്യാപിക്കാന്‍ സാധിക്കില്ല എന്നും മന്ത്രി പറഞ്ഞു. ഒരു സ്വകാര്യ ന്യൂസ് ചാനലി ന്റെ പ്രത്യേക പരി പാടി യിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

കുറച്ചു  പാഠ്യ ദിനങ്ങൾ നഷ്ടപ്പെട്ടു എങ്കിലും ബാക്കി യുള്ള ദിവസ ങ്ങളില്‍ ശാസ്ത്രീയ മായി പുനഃ ക്രമീ കരിച്ചു കൊണ്ട് കുട്ടി കളുടെ എല്ലാ അവകാശ ങ്ങളും നില നിര്‍ത്തി ക്കൊണ്ടും പോയ വര്‍ഷ ങ്ങളില്‍ കുട്ടി കള്‍ എങ്ങനെ പരീക്ഷ എഴുതിയോ പരീക്ഷ കാലത്ത് എന്തെല്ലാം അവകാശ ങ്ങള്‍ അവര്‍ക്ക് ലഭിച്ചുവോ അതെല്ലാം പൂര്‍ണ്ണ മായും നില നിര്‍ത്തി ക്കൊണ്ട് തന്നെ ഇത്തവണയും പരീക്ഷ നടത്തും.

മറ്റു വഴികള്‍ ഇല്ലാതെ വന്നാല്‍ ഓണ്‍ ലൈന്‍ പരീക്ഷ യും നടത്തുവാന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് സജ്ജമാണ് എന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

- pma

വായിക്കുക: , , , ,

Comments Off on ലോക്ക് ഡൗണ്‍ പിന്‍വലിച്ച ശേഷം പരീക്ഷകള്‍ നടത്തും

പഞ്ചാബിലും ഒഡിഷ യിലും ലോക്ക് ഡൗണ്‍ നീട്ടി

April 10th, 2020

covid-19-india-lock-down-for-21-days-ePathram
കോവിഡ്-19 പോസിറ്റീവ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹ ചര്യ ത്തില്‍ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഏപ്രില്‍ 30 വരെ നീട്ടുവാന്‍ പഞ്ചാബ് സര്‍ക്കാര്‍ തീരുമാനിച്ചു. ഒഡീഷയിലും ഈ മാസം 30 വരെ ലോക്ക് ഡൗണ്‍ നീട്ടാൻ തീരുമാനിച്ചു എന്ന് മുഖ്യമന്ത്രി നവീൻ പട്നായിക് അറിയിച്ചു.

കൊവിഡ്-19 പോസിറ്റീവ് കേസുകള്‍ ലോകമെമ്പാടും വര്‍ദ്ധിക്കുന്നത് പോലെ ഇന്ത്യയിലും വര്‍ദ്ധിക്കും. പഞ്ചാബും അതില്‍ നിന്ന് വ്യത്യസ്തമാകില്ല.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പഞ്ചാബില്‍ ഇപ്പോള്‍ രോഗം കുറവാണ്. എന്നാല്‍ കൊവിഡ് വൈറസ് പടര്‍ന്നു പിടിക്കാ വുന്ന താണ്. സാമൂഹിക അകലം കുറക്കുവാന്‍ കര്‍ഫ്യൂവും ലോക്ക് ഡൗണും നീട്ടുന്ന താണ് നല്ലത് എന്ന് പഞ്ചാബ് മുഖ്യ മന്ത്രി അമരീന്ദര്‍ സിംഗ് അറിയിച്ചു.

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ഏപ്രില്‍ 14 ന് അവസാനിക്കാന്‍ ഇരിക്കെ ലോക്ക് ഡൗണ്‍ ദിന ങ്ങള്‍ നീട്ടണം എന്ന് വിവിധ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

- pma

വായിക്കുക: , , , , ,

Comments Off on പഞ്ചാബിലും ഒഡിഷ യിലും ലോക്ക് ഡൗണ്‍ നീട്ടി

പരീക്ഷണ ഫലം വരുന്നതു വരെ കൊറോണ ബാധിതര്‍ക്ക് ‘ഹൈഡ്രോക്സി ക്ലോറോക്വിൻ’ നിര്‍ദ്ദേശിക്കില്ല

April 10th, 2020

hydroxy-chloroquine-medicine-for-covid-19-ePathram
ന്യൂഡല്‍ഹി : മലേറിയ രോഗികള്‍ക്കു നല്‍കി വരുന്ന ‘ഹൈഡ്രോക്സി ക്ലോറോക്വിൻ’ കൊവിഡ് -19 വൈറസ് ബാധി തര്‍ക്ക് നൽകു ന്നതിന് നിലവിലെ സാഹചര്യ ത്തിൽ നിർദേശിക്കില്ല എന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡി ക്കൽ റിസർച്ച് (ഐ. സി. എം. ആര്‍.) അറിയിച്ചു.

നിരവധി ടെസ്റ്റു കൾ നടത്തിയതിന് ശേഷം തൃപ്തി കര മായ ഫലം കാണുന്നു എങ്കിൽ മാത്രമേ ഈ മരുന്ന് കൊവിഡ്-19 രോഗി കളില്‍ ഉപയോഗി ക്കുകയുള്ളൂ. പരീ ക്ഷണം വിജയിക്കുന്നത് വരെ ഹൈഡ്രോക്സി ക്ലോറോ ക്വിൻ പ്രോത്സാഹി പ്പിക്കില്ല എന്നും ഐ. സി. എം. ആര്‍. അറിയിച്ചു,

കൊവിഡ് -19 വൈറസിനെ പ്രതി രോധി ക്കുവാനായി നിർദ്ദേശിച്ച ‘ഹൈഡ്രോക്സി ക്ലോറോക്വിന്‍ ‘ എന്ന മരുന്നി ന്റെ ഫലപ്രാപ്തി എല്ലാ വരിലും ഒരു പോലെ ഉണ്ടാവുക യില്ല എന്നും ഇതിന്റെ വ്യാപക ഉപയോഗം സാധ്യവുമല്ല എന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പു നല്‍കിയിരുന്നു.

- pma

വായിക്കുക: , , , ,

Comments Off on പരീക്ഷണ ഫലം വരുന്നതു വരെ കൊറോണ ബാധിതര്‍ക്ക് ‘ഹൈഡ്രോക്സി ക്ലോറോക്വിൻ’ നിര്‍ദ്ദേശിക്കില്ല

Page 54 of 59« First...102030...5253545556...Last »

« Previous Page« Previous « സ്വകാര്യ ലാബുകളിലും കൊറോണ പരിശോധന സൗജന്യ മായി നടത്തുന്നു എന്ന് സർക്കാർ ഉറപ്പു വരുത്തണം : സുപ്രീം കോടതി 
Next »Next Page » പഞ്ചാബിലും ഒഡിഷ യിലും ലോക്ക് ഡൗണ്‍ നീട്ടി »

പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin

ePathram Magazine
ePathram Pacha