കൊറോണ : അണു നാശിനി തളിക്കുന്നത് ഹാനികരം

April 19th, 2020

corona-covid-19-spraying-disinfectant-ePathram
ന്യൂഡല്‍ഹി : കൊവിഡ്-19 വൈറസിനെ നശിപ്പിക്കു വാനായി ജന ങ്ങളുടെ ശരീര ത്തില്‍ അണു നാശിനി തളിക്കുന്നത് ശാരീരികവും മാനസിക വുമായി ഹാനി കരം എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം  മുന്നറി യിപ്പു നല്‍കി.

സോഡിയം ഹൈപ്പോ ക്ലോറൈറ്റ് എന്ന രാസ ലായനി യാണ് ഇതിനായി ഉപ യോഗി ക്കുന്നത്. സോഡിയം ഹൈപ്പോ ക്ലോറൈറ്റ് ശ്വസന പ്രക്രിയയെ തടസ്സ പ്പെടുത്തും. മൂക്കിലെയും തൊണ്ട യിലെ യും ചെറു പാളി കള്‍ക്ക് അസ്വസ്ഥത യും ഛര്‍ദ്ദി, മനംപുരട്ടല്‍ എന്നിവക്കു കാരണമാകും. ഇതില്‍ അടങ്ങിയ ക്ലോറിന്‍ കണ്ണിനും വിഷമം ഉണ്ടാക്കും എന്നും വിദഗ്ധര്‍ പറയുന്നു.

കൊവിഡ്-19 വ്യാപനത്തെ തടയുവാൻ അണു നശീ കരണ ത്തിനായി മനുഷ്യ രുടെ ശരീര ത്തില്‍ സോഡിയം ഹൈപ്പോ ക്ലോറൈറ്റ് തളിക്കുന്നു എന്ന് റിപ്പോര്‍ട്ടു ചെയ്തിരുന്നു.

ഈ രീതി പല തദ്ദേശ സ്വയം ഭരണ സ്ഥാപന ങ്ങളും പിന്തുട രുക യും ചെയ്യുന്നു. ഈ സാഹ ചര്യ ത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറി യിപ്പു നല്‍കി യത്. രോഗ ബാധിതനായ ഒരാളുടെ ശരീര ത്തിന്ന് ഉള്ളിലാണ് വൈറസ് ഉള്ളത് എന്നതിനാല്‍ ശരീര ത്തിനു മേല്‍ അണു നാശിനി തളിക്കുന്നത് ഉപകാര പ്പെടില്ല.

വസ്ത്രത്തിനു മുകളിലോ ശരീരത്തിലോ അണു നാശിനി തളിക്കുന്നതി ലൂടെ വൈറ സിനെ നശിപ്പിക്കാന്‍ കഴിയും എന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടും ഇല്ല എന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കൊവിഡ്-19 വൈറസ് ബാധിതര്‍ അല്ലെങ്കില്‍ രോഗം ഉണ്ട് എന്ന് കരുതുന്നുവര്‍ പതിവായി ഇട പെടുന്ന ഭാഗ ങ്ങള്‍, അവര്‍ തൊടുന്ന ഉപരി തല ങ്ങള്‍ മാത്രം വൃത്തി യാക്കാനും അണു വിമുക്ത മാക്കു വാനും മാത്രമേ രാസ അണു നാശി നി കള്‍ ശുപാര്‍ശ ചെയ്യുന്നത്.

മാത്രവുമല്ല ഗ്ലൗസും ഫേസ് മാസ്ക് പോലുള്ള മറ്റു സുരക്ഷാ കവച ങ്ങളും ഉപയോഗിച്ച് അണു നാശിനി പ്രയോഗി ക്കണം എന്നുമാണ് നിര്‍ദ്ദേശം.

- pma

വായിക്കുക: , , , ,

Comments Off on കൊറോണ : അണു നാശിനി തളിക്കുന്നത് ഹാനികരം

കൊറോണ : അണു നാശിനി തളിക്കുന്നത് ഹാനികരം

April 19th, 2020

corona-covid-19-spraying-disinfectant-ePathram
ന്യൂഡല്‍ഹി : കൊവിഡ്-19 വൈറസിനെ നശിപ്പിക്കു വാനായി ജന ങ്ങളുടെ ശരീര ത്തില്‍ അണു നാശിനി തളിക്കുന്നത് ശാരീരികവും മാനസിക വുമായി ഹാനി കരം എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം  മുന്നറി യിപ്പു നല്‍കി. സോഡിയം ഹൈപ്പോ ക്ലോറൈറ്റ് എന്ന രാസ ലായനി യാണ് ഇതിനായി ഉപ യോഗി ക്കുന്നത്.

സോഡിയം ഹൈപ്പോ ക്ലോറൈറ്റ് ശ്വസനം തടസ്സ പ്പെടുത്തും. മൂക്കിലെയും തൊണ്ട യിലെയും ചെറു പാളികള്‍ക്ക് അസ്വസ്ഥതയും ഛര്‍ദ്ദി, മനംപുരട്ടല്‍ എന്നിവക്കു കാരണ മാകും. ഇതില്‍ അടങ്ങിയ ക്ലോറിന്‍ കണ്ണിനും വിഷമം ഉണ്ടാക്കും എന്നും വിദഗ്ധര്‍ പറയുന്നു.

കൊവിഡ്-19 വ്യാപനത്തെ തടയുവാൻ അണു നശീ കരണ ത്തിനായി മനുഷ്യ രുടെ ശരീര ത്തില്‍ സോഡിയം ഹൈപ്പോ ക്ലോറൈറ്റ് തളിക്കുന്നു എന്ന് റിപ്പോര്‍ട്ടു ചെയ്തിരുന്നു.

ഈ രീതി പല തദ്ദേശ സ്വയം ഭരണ സ്ഥാപന ങ്ങളും പിന്തുട രുക യും ചെയ്യുന്നു. ഈ സാഹ ചര്യ ത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പു നല്‍കി യത്. രോഗ ബാധിതനായ ഒരാളുടെ ശരീരത്തിന്ന് ഉള്ളിലാണ് വൈറസ് ഉള്ളത് എന്നതിനാല്‍ ശരീര ത്തിനു മേല്‍ അണു നാശിനി തളിക്കുന്നത് ഉപകാരപ്രദം അല്ല.

വസ്ത്രത്തിനു മുകളിലോ ശരീരത്തിലോ അണു നാശിനി തളിക്കുന്നതി ലൂടെ വൈറ സിനെ നശിപ്പിക്കാന്‍ കഴിയും എന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടും ഇല്ല എന്നും ആരോഗ്യ മന്ത്രാലയം  അറിയിച്ചു.

കൊവിഡ്-19 വൈറസ് ബാധിതര്‍ അല്ലെങ്കില്‍ രോഗം ഉണ്ട് എന്ന് കരുതുന്നുവര്‍ പതിവായി ഇടപെടുന്ന ഭാഗ ങ്ങള്‍, അവര്‍ തൊടുന്ന ഉപരി തല ങ്ങള്‍ മാത്രം വൃത്തി യാക്കാനും അണു വിമുക്ത മാക്കു വാനും മാത്രമേ രാസ അണു നാശിനി കള്‍ ശുപാര്‍ശ ചെയ്യുന്നത്.

മാത്രവുമല്ല ഗ്ലൗസും ഫേസ് മാസ്ക് പോലുള്ള മറ്റു സുരക്ഷാ കവച ങ്ങളും ഉപയോഗിച്ച് അണു നാശിനി പ്രയോഗി ക്കണം എന്നുമാണ് നിര്‍ദ്ദേശം.

- pma

വായിക്കുക: , , , ,

Comments Off on കൊറോണ : അണു നാശിനി തളിക്കുന്നത് ഹാനികരം

ലോക്ക് ഡൗണ്‍ : പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശ ങ്ങളുമായി കേന്ദ്രം

April 15th, 2020

covid-19-india-lock-down-for-21-days-ePathram
ന്യൂഡൽഹി : കൊറോണ വൈറസ് വ്യാപനം തടയുന്ന തിനായി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നിയമ ങ്ങളില്‍ ഇളവു കള്‍ അനുവദിച്ചു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശ ങ്ങള്‍ പ്രഖ്യാപിച്ചു. ഏപ്രിൽ 20 മുതൽ ഇളവു കൾ പ്രാബല്യത്തില്‍ വരും.

എന്നാല്‍ കൊവിഡ്-19 ഹോട്ട് സ്പോട്ട് ആയി തരം തിരിച്ച പ്രദേശ ങ്ങളിലെ ഇളവു കള്‍ സംബന്ധിച്ച കാര്യ ങ്ങള്‍ അതാതു സംസ്ഥാന ങ്ങള്‍ക്ക് തീരുമാനിക്കാം എന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

അവശ്യ വസ്തുക്കൾക്ക് നിലവിലുള്ള ഇളവുകൾ തുടരും. മെഡിക്കല്‍ ലാബുകള്‍ തുറന്നു പ്രവര്‍ത്തിക്കും. വ്യോമ -റെയിൽ -വാഹന പൊതു ഗതാഗത സംവിധാന ങ്ങള്‍ ലോക്ക് ഡൗണ്‍ പൂര്‍ത്തി യാവുന്ന മെയ് 3 വരെ ആരംഭിക്കുകയില്ല. അത്യാവശ്യ ഘട്ടങ്ങളില്‍ സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കാം.

ആരാധനാലയ ങ്ങളും വിദ്യാഭ്യാസ സ്ഥാപന ങ്ങളും കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ സ്ഥാപന ങ്ങളും വ്യാപാര സ്ഥാപന ങ്ങളും വ്യവസായ ശാലകളും അടഞ്ഞു തന്നെ കിടക്കും. മദ്യം, സിഗരറ്റ് എന്നിവ വില്പന പാടില്ല.

ബാറുകള്‍, മാളുകള്‍, തിയ്യേറ്ററുകള്‍ തുടങ്ങിയവ തുറക്കു വാന്‍ പാടില്ല. പൊതു സ്ഥല ങ്ങളിലും ജോലി സ്ഥല ങ്ങളിലും ഫേസ് മാസ്ക്കു കള്‍ നിര്‍ബ്ബന്ധം ആക്കി യിട്ടുണ്ട്. മരണം – വിവാഹ ചടങ്ങ് എന്നിവക്കും നിയ ന്ത്രണങ്ങള്‍ ഉണ്ട്.

- pma

വായിക്കുക: , , , , , , , ,

Comments Off on ലോക്ക് ഡൗണ്‍ : പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശ ങ്ങളുമായി കേന്ദ്രം

വിസകളുടെ കാലാവധി ഡിസംബര്‍ വരെ നീട്ടി

April 15th, 2020

federal-authority-for-identity-and-citizen-ship-uae-amnesty-with-name-of-protect-yourself-by-changing-yourself-ePathram

അബുദാബി : യു. എ. ഇ. താമസ – സന്ദര്‍ശക വിസകള്‍, എമിറേറ്റ്സ് ഐ. ഡി. (തിരിച്ചറിയല്‍ കാര്‍ഡ്) പ്രവേശന പെര്‍മിറ്റുകള്‍ എന്നിവയുടെ കാലാവധി 2020 ഡിസംബര്‍ വരെ നീട്ടി. കൊവിഡ്-19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തല ത്തില്‍ എടുത്ത തീരുമാനമാണിത്.

2020 മാര്‍ച്ച് ഒന്നിന് ശേഷം കാലാവധി തീര്‍ന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക എന്നും ഫെഡറല്‍ അഥോറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റി സണ്‍ഷിപ്പ് അധി കൃതര്‍ അറിയിച്ചു.

ഇപ്പോള്‍ രാജ്യത്തിന് പുറത്തുള്ള വരുടെ വിസാ – ഐ. ഡി. കാലാവധി യും മാര്‍ച്ച് ഒന്നിന് ശേഷം അവസാനി ക്കുന്നു എങ്കില്‍ ഡിസംബര്‍ വരെ നീട്ടി നല്‍കും.

എല്ലാ രാജ്യങ്ങളും യാത്രാ വിലക്ക് ഏർപ്പെടു ത്തിയ പശ്ചാത്തല ത്തില്‍ രാജ്യ ത്തിന്ന് അക ത്തും പുറത്തും കുടുങ്ങിയ എല്ലാ വർക്കും ആശ്വാസം പകരുന്ന താണ്യു. എ. ഇ. അധികൃതരുടെ ഈ പുതിയ തീരുമാനം.

- pma

വായിക്കുക: , , , ,

Comments Off on വിസകളുടെ കാലാവധി ഡിസംബര്‍ വരെ നീട്ടി

തമിഴ് നാട്ടിൽ‌ ഏപ്രിൽ 30 വരെ ലോക്ക് ഡൗണ്‍ നീട്ടി

April 13th, 2020

covid-19-india-lock-down-for-21-days-ePathram
ചെന്നൈ : കൊവിഡ്-19 വൈറസ് വ്യാപനം തടയു ന്നതിന്ന് രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ കാലാവധി അവസാനി ക്കാന്‍ ഇരിക്കെ തമിഴ് നാട്ടില്‍ ഏപ്രില്‍ 30 വരെ ലോക്ക് ഡൗണ്‍ നീട്ടിയതായി മുഖ്യ മന്ത്രി എടപ്പാടി പളനി സ്വാമി.

തമിഴ്‌ നാട്ടില്‍ വൈറസ് വ്യാപനം ഇനിയും രൂക്ഷമാകു വാന്‍ സാദ്ധ്യത ഉണ്ട് എന്നുള്ള ആരോഗ്യ വിദഗ്ദരുടെ ശുപാര്‍ശ യുടെ അടിസ്ഥാന ത്തിലാണ് ഈ തീരുമാനം.

- pma

വായിക്കുക: , ,

Comments Off on തമിഴ് നാട്ടിൽ‌ ഏപ്രിൽ 30 വരെ ലോക്ക് ഡൗണ്‍ നീട്ടി

Page 52 of 59« First...102030...5051525354...Last »

« Previous Page« Previous « സ്വകാര്യ ലാബു കളിലെ സൗജന്യ പരിശോധന പാവപ്പെട്ടവര്‍ക്ക് മാത്രം
Next »Next Page » ലോക്ക് ഡൗണ്‍ മെയ് മൂന്നു വരെ നീട്ടി  »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha