ഡ്രൈവ് ത്രൂ വാക്‌സിനേഷന് തുടക്കം കുറിച്ചു

August 19th, 2021

covid-vaccine-available-kerala-on-2021-january-16-ePathram
തിരുവനന്തപുരം : ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ സെന്‍റര്‍ സംസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിച്ചു. തിരു വനന്ത പുരം വിമന്‍സ് കോളേജിലാണ് ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ സെന്‍റര്‍ ആരംഭിച്ചത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കേന്ദ്ര ത്തിലൂടെ ഓണം അവധി ദിവസ ങ്ങളിൽ പരമാവധി ആളുകൾക്ക് വാക്സിനേഷൻ നൽകുക എന്ന ലക്ഷ്യ ത്തോടെയാണ് ഈ ഡ്രൈവ് ത്രൂ സെന്‍റര്‍ ഒരുക്കിയിരിക്കുന്നത്. ഇത്തര ത്തില്‍ വാക്സിൻ ലഭിക്കുവാൻ ഓണ്‍ ലൈനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം.

വാക്‌സിനേഷൻ സെന്‍ററിലേക്ക് വരുന്ന വാഹനത്തിൽ തന്നെ ഇരുന്ന് രജിസ്റ്റർ നടപടികള്‍ പൂര്‍ത്തീകരിക്കു വാനും വാക്സിൻ സ്വീകരിക്കു വാനും ഒബ്സർ വേഷൻ പൂർത്തി യാക്കു വാനും സാധിക്കും.

വാക്സിനേഷൻ പ്രക്രിയകൾക്കായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർ വാഹനത്തിനു സമീപം എത്തി നടപടികൾ സ്വീകരിക്കും.

- pma

വായിക്കുക: , , ,

Comments Off on ഡ്രൈവ് ത്രൂ വാക്‌സിനേഷന് തുടക്കം കുറിച്ചു

കൊവിഡ് വാക്സിൻ മിക്സ് ചെയ്തത് മികച്ച ഫലം നൽകുന്നു : ഐ. സി. എം. ആര്‍

August 9th, 2021

covaxin-covishield-mixed-doze-increase-antibody-says-icmr-ePathram
ന്യൂഡൽഹി : കോവാക്സിന്‍, കോവിഷീൽഡ് എന്നീ കൊവിഡ് വാക്സിനുകള്‍ മിക്സ് ചെയ്തു നല്‍കുന്നത് മികച്ച ഫലം നൽകുന്നു എന്ന് ഇന്ത്യൻ കൗണ്‍സിൽ ഫോർ മെഡിക്കൽ റിസർച്ച് (ഐ. സി. എം. ആര്‍.) വ്യക്തമാക്കി. വ്യത്യസ്ത വാക്സിനുകള്‍ രണ്ടു ഡോസായി കുത്തി വെക്കുന്നത് ദോഷം ചെയ്യുകയില്ല. മാത്രമല്ല, കുടൂതൽ ഫല പ്രാപ്തി നൽകും എന്നും പഠന ങ്ങള്‍ വ്യക്തമാക്കി എന്നും വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു.

അഡിനോ വൈറസ് വെക്ടര്‍ വാക്‌സിന്റെയും ഹോള്‍ വിറിയണ്‍ ഇന്‍ ആക്ടിവേറ്റഡ് കൊറോണ വൈറസ് വാക്‌സിന്റെയും സംയുക്തം നല്‍കുന്നത് പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും എന്നു പുതിയ പഠനത്തില്‍ പറയുന്നു.

ഉത്തര്‍പ്രദേശിലെ സിദ്ധാർത്ഥ് നഗറില്‍ 18 പേർക്ക് മേയ് മാസത്തിൽ ആദ്യ ഡോസ് വാക്സിന്‍ കോവി ഷീൽഡ് കുത്തി വെക്കുകയും പിന്നീട് രണ്ടാം ഡോസ് നല്‍കിയത് കോവാക്സിനും ആയിരുന്നു. ഒരേ വാക്‌സിന്റെ തന്നെ രണ്ടു ഡോസുകള്‍ നല്‍കുന്ന ഹോമോലോഗസ് രീതി യാണ് ഇന്ത്യയില്‍ പിന്തുടര്‍ന്നു വരുന്നത്.

അബദ്ധത്തിൽ ഇങ്ങിനെ സംഭവിച്ചത് ആയിരുന്നു എങ്കിലും 18 പേരേയും നിരീക്ഷണ ത്തില്‍ വെക്കുകയും ഇവരിൽ രൂപപ്പെട്ട രോഗ പ്രതിരോധ ശേഷിയെ കുറിച്ച് പുനെ യിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് പഠനം നടത്തുകയും ചെയ്തു. എന്നാൽ പഠന റിപ്പോര്‍ട്ട് ഐ. സി. എം. ആര്‍. പൂർണ്ണമായി അവലോകനം ചെയ്തിട്ടില്ല.

വാക്സിനുകള്‍ മിക്സ് ചെയ്തു നല്‍കുന്നതിന് ഔദ്യോഗിക നിർദ്ദേശം ഇല്ലാത്തതിനാൽ രണ്ട് വിത്യസ്ത വാക്സിനുകൾ സ്വീകരിക്കരുത് എന്നു തന്നെയാണ് നിലവിലെ മുന്നറിയിപ്പും നിര്‍ദ്ദേശവും.

കോവാക്സിന്‍, കോവിഷീൽഡ് എന്നീ വാക്സിനു കളുടെ നിര്‍മ്മാണം വ്യത്യസ്ത സാങ്കേതിക വിദ്യ ഉപയോഗിച്ച് ആണെങ്കിലും ഇവയുടെ സംയോജനം ഗുണകരം ആവും എന്നും ഇന്ത്യൻ കൗണ്‍സിൽ ഫോർ മെഡിക്കൽ റിസർച്ച് വ്യക്തമാക്കി. കൊവിഡിന്റെ ആല്‍ഫ, ബീറ്റ, ഡെല്‍റ്റ വകഭേദങ്ങള്‍ക്ക് എതിരേ രണ്ടു വ്യത്യസ്ത വാക്‌സിനുകളുടെ ഡോസുകള്‍ ലഭിച്ച വര്‍ക്ക് പ്രതിരോധശക്തി വർദ്ധിച്ചു എന്നും പഠനത്തില്‍ പറയുന്നു.

 

- pma

വായിക്കുക: , , , , , ,

Comments Off on കൊവിഡ് വാക്സിൻ മിക്സ് ചെയ്തത് മികച്ച ഫലം നൽകുന്നു : ഐ. സി. എം. ആര്‍

മൂന്നു വയസ്സു മുതൽ കുട്ടികള്‍ക്ക് സിനോഫാം വാക്സിൻ നല്‍കാം

August 4th, 2021

three-years-old-children-should-wear-face-mask-ePathram
അബുദാബി : മൂന്നു വയസ്സിന് മുകളിലുള്ള കുട്ടി കള്‍ക്ക് സിനോഫാം വാക്സിന്‍ നല്‍കാന്‍ യു. എ. ഇ. ആരോഗ്യ മന്ത്രാലയം അനുമതി നല്‍കി.

ക്ലിനിക്കൽ പഠനങ്ങളുടെ ഫലങ്ങൾ, അടിയന്തിര ഉപ യോഗത്തിന് അനുമതി നൽകാനുള്ള കർശ്ശനമായ വിലയിരുത്തൽ, അംഗീകൃത – നിയമ പ്രകാരമുള്ള പ്രാദേശിക തലത്തില്‍ ഉള്ള വിലയിരുത്തൽ എന്നിവയെ അടിസ്ഥാനമാക്കിയാണ് ഈ തീരുമാനം.

3 മുതൽ 17 വയസ്സു വരെയുള്ളവർക്ക് സിനോഫാം വാക്സിന്‍റെ അടിയന്തിര ഉപയോഗത്തിന് മന്ത്രാലയം (MoHAP) അനുമതി നൽകിയതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി W A M  അറിയിച്ചു.

കൊവിഡ് വൈറസിനെ പ്രതിരോധിക്കാനുള്ള യു. എ. ഇ. യുടെ ശ്രമങ്ങളുടെ ഭാഗമായും ജനങ്ങളുടെ ആരോഗ്യവും സുരക്ഷിതത്വവും ഉറപ്പു വരുത്തുന്ന തിനുള്ള സജീവ മായ സമീപനത്തിന്റെ സ്ഥിരീ കരണ വുമാണ് ഈ വാക്സിൻ അനുമതി എന്ന് വിലയിരുത്തുന്നു.

- pma

വായിക്കുക: , , ,

Comments Off on മൂന്നു വയസ്സു മുതൽ കുട്ടികള്‍ക്ക് സിനോഫാം വാക്സിൻ നല്‍കാം

ദേശീയ അണു നശീകരണ യജ്ഞം : രാത്രി കാല ഗതാഗത നിയന്ത്രണം നിലവില്‍ വന്നു

July 19th, 2021

abudhabi-police-new-logo-2017-ePathram
അബുദാബി : കൊവിഡ് പ്രതിരോധ പ്രവര്‍ത്ത നങ്ങള്‍ ഊര്‍ജ്ജിത പ്പെടുത്തു ന്നതിന്റെ ഭാഗ മായി അബുദാബി യില്‍ അണു നശീകരണ യജ്ഞം തുടങ്ങി. അര്‍ദ്ധ രാത്രി 12 മണി മുതല്‍ പുലര്‍ച്ചെ 5 മണി വരെ ഗതാഗത നിയന്ത്രണം നിലവില്‍ വന്നു. ജൂലായ് 19 മുതല്‍ തുടക്കമായ അണു നശീകരണ യജ്ഞം എന്നു വരെ ഉണ്ടാവും എന്നുള്ള അറിയിപ്പ് ഇതുവരെ ഇല്ല.

മരുന്ന്, ഭക്ഷണം എന്നീ ആവശ്യ ങ്ങള്‍ക്ക് അല്ലാതെ ആരും പുറത്തിറങ്ങരുത്. എല്ലാ വരും വീടു കളിൽ തന്നെ കഴിയണം എന്നും അധികൃതർ അറിയിച്ചു.

മാത്രമല്ല കഴിഞ്ഞ വര്‍ഷത്തെ പോലെ പോലീസ് അലര്‍ട്ടും മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന മെസ്സേജ് സംവിധാനവും ഇക്കുറി ഇല്ല എന്നതിനാല്‍ താമസക്കാര്‍ കൂടുതല്‍ ജാഗ്രത പാലി ക്കുകയും സാമൂഹിക മാധ്യമ ങ്ങളി ലൂടെ അബുദാബി പോലീസ് നല്‍കുന്ന മുന്നറിയി പ്പുകള്‍ ശ്രദ്ധിക്കണം എന്നും അധികൃതർ ഓര്‍മ്മ പ്പെടു ത്തുന്നു.

- pma

വായിക്കുക: , , , , , , , , ,

Comments Off on ദേശീയ അണു നശീകരണ യജ്ഞം : രാത്രി കാല ഗതാഗത നിയന്ത്രണം നിലവില്‍ വന്നു

കൊവിഡ് : മൂന്നാം തരംഗ ത്തിന്റെ പ്രാരംഭ ഘട്ടത്തില്‍

July 15th, 2021

logo-who-world-health-organization-ePathram
വാഷിംഗ്ടണ്‍: കൊവിഡ് മഹാമാരി മൂന്നാം തരംഗ ത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ എന്ന് ലോക ആരോഗ്യ സംഘടന യുടെ മുന്നറിയിപ്പ്. കൊവിഡിന്റെ ഡെല്‍റ്റ വക ഭേദം ആഗോള തലത്തില്‍ വ്യാപിക്കുന്ന സാഹ ചര്യത്തിലാണ് ഡബ്ല്യു. എച്ച്. ഒ. മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ് മുന്നറിയിപ്പു നല്‍കിയി രിക്കുന്നത്.

കൊറോണ വൈറസ് വികസിച്ചു കൊണ്ടിരിക്കുകയാണ്. ഇതു മൂലം തീവ്ര വ്യാപന ശേഷിയുള്ള വക ഭേദങ്ങള്‍ ഇനിയും ഉണ്ടായേക്കാം എന്നും അദ്ദേഹം സൂചിപ്പിച്ചു.

ഇതിനോടകം 111 രാജ്യങ്ങളില്‍ കൊവിഡ് ഡെല്‍റ്റ വക ഭേദം കണ്ടെത്തി. ലോകമെമ്പാടും വ്യാപിക്കുന്ന ഒരു പ്രബലമായ തരംഗമായി ഇത് മാറും എന്ന് യു. എന്‍. റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് ഡബ്ല്യു. എച്ച്. ഒ. മേധാവി കൂട്ടിച്ചേര്‍ത്തു. കൊവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിക്കല്‍ വളരെ ഏറെ പ്രാധാന്യം ഏറിയതാണ്. എന്നാല്‍ അതു കൊണ്ട് മാത്രം ഈ മഹാ മാരിയെ തടയാന്‍ കഴിയില്ല.

- pma

വായിക്കുക: , , ,

Comments Off on കൊവിഡ് : മൂന്നാം തരംഗ ത്തിന്റെ പ്രാരംഭ ഘട്ടത്തില്‍

Page 15 of 59« First...10...1314151617...203040...Last »

« Previous Page« Previous « വളർത്തു മൃഗങ്ങൾക്ക് ലൈസൻസ് എടുക്കണം: ഹൈക്കോടതി
Next »Next Page » ബക്രീദ് : മൂന്നു ദിവസം ലോക്ക് ഡൗണില്‍ ഇളവ്- രാത്രി 8 മണി വരെ കടകള്‍ തുറക്കാം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha