തിരുവനന്തപുരം : വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന വർക്ക് കോവിഷീൽഡ് രണ്ടാം ഡോസ് വാക്‌സിൻ 4 മുതൽ 6 ആഴ്ചക്ക് ഉള്ളില്‍ നൽകാനും പ്രത്യേക വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് നൽകാനും ആരോഗ്യ വകുപ്പ് മാർഗ്ഗ നിർദ്ദേശ ങ്ങൾ പുറത്തിറക്കി എന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ്. പല വിദേശ രാജ്യങ്ങളിലും വാക്‌സി നേഷൻ സർട്ടി ഫിക്കറ്റും സർട്ടിഫി ക്കറ്റിൽ പാസ് പോർട്ട് നമ്പറും രേഖ പ്പെടുത്തണം എന്നതും നിർബ്ബന്ധം ആക്കിയിട്ടുണ്ട്.
നിലവിൽ കൊവിഡ് വാക്സിന്‍ കുത്തി വെപ്പി നുള്ള രജിസ്‌ട്രേഷനായി ആധാർ കാർഡ്, മറ്റ് തിരിച്ചറിയൽ രേഖകൾ എന്നിവ നൽകിയിട്ടുള്ളവരുടെ സർട്ടിഫിക്ക റ്റിൽ അവയാണ് രേഖപ്പെടുത്തുക.
അതു പോലെ തന്നെ കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയ ത്തിന്റെ മാർഗ്ഗ നിർദ്ദേശ പ്രകാരം രണ്ടാം ഡോസ് കോവിഷീൽഡ് വാക്‌സിൻ 12 മുതൽ 16 ആഴ്ചക്ക് ഉള്ളിലാണ് എടുക്കാൻ സാധിക്കുക.
ഇത് വിദേശത്തേക്ക് ജോലിക്കും പഠന ത്തിനുമായി പോകുന്നവർക്ക് വളരെ യധികം ബുദ്ധിമുട്ട് ഉണ്ടാക്കി യിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ പുതിയ മാർഗ്ഗ നിർദ്ദേശങ്ങള്‍ പുറത്തിറ ക്കിയത് എന്നും ആരോഗ്യ വകുപ്പു മന്ത്രി വ്യക്തമാക്കി. (പബ്ലിക്ക് റിലേഷന്‍ വകുപ്പ്)