കൊവിഡ് വൈറസിന്ന് എതിരെ കണ്ടെത്തിയ വാക്സിൻ ഫലപദമായി ലോക രാജ്യങ്ങളില്‍ ഉപയോഗിച്ചു തുടങ്ങിയപ്പോള്‍ ഗുളിക രൂപത്തില്‍ വൈറസിനുള്ള മരുന്നുമായി യു. എസ്. കമ്പനി ഫൈസര്‍ എത്തുന്നു.
അമേരിക്കയിലും ബെല്‍ജിയത്തിലുമുള്ള ഫൈസര്‍ ആസ്ഥാനത്ത് കൊവിഡ് ഗുളികയുടെ പരീക്ഷണം പുരോഗമിക്കുന്നു എന്ന് പ്രമുഖ മാധ്യമം ദ് ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.
ഇരുപത് വയസ്സിനും അറുപതു വയസ്സി നും ഇടയില്‍ പ്രായമുള്ള അറുപതു പേരിലാണ് ഗുളിക മരുന്നിന്റെ പരീക്ഷണം തുടരുന്നത്. പരീക്ഷണം വിജയിച്ചാല്‍ അടുത്ത വർഷം തന്നെ ഗുളിക രൂപത്തിലോ കാപ്സ്യൂൾ രൂപത്തിലോ മരുന്ന് വിപണിയില്‍ എത്തിക്കും.
- Image Credit : the telegraph
- ഫൈസര്‍ കൊവിഡ് വാക്സിന്‍ 90 % ഫലപ്രദം