കേന്ദ്ര സർക്കാരിനെ വിമര്‍ശിക്കുന്ന ട്വീറ്റുകള്‍ നീക്കം ചെയ്യണം : ട്വിറ്ററിന് നോട്ടീസ്

April 25th, 2021

twitter-ePathram
ന്യൂഡല്‍ഹി : കൊവിഡ് വ്യാപനത്തെ തടയിടുവാന്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ തീര്‍ത്തും പരാജയപ്പെട്ടു എന്ന് ലോകത്തിനു ബോദ്ധ്യമായ സാഹചര്യത്തില്‍, ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചു കൊണ്ടുള്ള ട്വീറ്റുകള്‍ നീക്കം ചെയ്യുവാനും അത്തരം എക്കൗണ്ടുകള്‍ക്ക് എതിരെ നടപടി എടുക്കു വാനും ട്വിറ്ററിനോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇത് ഇന്ത്യയുടെ ഐ. ടി. നിയമ ത്തിന്റെ ലംഘനം എന്നു കാണിച്ചു കൊണ്ട് ട്വിറ്ററിന് കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ് അയച്ചു.

തുടര്‍ന്ന് പാര്‍ലമെന്റ് അംഗങ്ങള്‍, സംസ്ഥാന മന്ത്രി മാര്‍, ആക്ടി വിസ്റ്റുകള്‍, സിനിമാ താര ങ്ങള്‍ അടക്കമുള്ള സെലിബ്രിറ്റിക ളുടേയും ട്വീറ്റുകള്‍ ട്വിറ്റര്‍ ബ്ലോക്ക് ചെയ്തു.

കൊവിഡ് വൈറസ് വ്യാപനം രൂക്ഷമായപ്പോള്‍ രോഗി കള്‍ക്ക് ഓക്‌സിജന്‍ കിട്ടാത്തതും മരുന്നുകളുടെ ദൗര്‍ലഭ്യവും സംബന്ധിച്ച വിമര്‍ശനങ്ങളും പൊതു ജനം അനുഭവിക്കുന്ന ദുരിതങ്ങളും ഈ പ്രതിസന്ധി ഘട്ടത്തില്‍ കൈ മലര്‍ത്തിയ കേന്ദ്ര സര്‍ക്കാര്‍ മനോഭാവവും ചിത്രീകരിക്കുന്നത് ആയിരുന്നു ബ്ലോക്ക് ചെയ്ത ട്വീറ്റുകള്‍.

- pma

വായിക്കുക: , , , , , , ,

Comments Off on കേന്ദ്ര സർക്കാരിനെ വിമര്‍ശിക്കുന്ന ട്വീറ്റുകള്‍ നീക്കം ചെയ്യണം : ട്വിറ്ററിന് നോട്ടീസ്

ഫൈസർ വാക്സിൻ ഇനി അബുദാബി എമിറേറ്റിലും

April 22nd, 2021

pfizer-covid-vaccine- ePathram
അബുദാബി : ഫൈസർ വാക്സിൻ ഇനി അബുദാബി യിൽ ലഭിക്കും എന്ന് ആരോഗ്യ വകുപ്പ്. സേഹയുടെ മേൽ നോട്ടത്തിലാണ് വാക്സിനേഷൻ നടക്കുക. മുന്‍ കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് തെരഞ്ഞെടുത്ത സെന്ററു കളിലാണ് ഇപ്പോള്‍ ഫൈസർ വാക്സിൻ വിതരണം ചെയ്യുന്നത്.

മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണത്തിന് വിധേയര്‍ ആയവർ, മറ്റു വാക്സിൻ കുത്തിവെപ്പ് എടുത്തവര്‍, ഗർഭിണികൾ, 16 വയസ്സിനു താഴെ പ്രായം ഉള്ളവർ എന്നിവര്‍ക്ക് ഒഴികെ ബാക്കി എല്ലാവർക്കും വാക്സിൻ ലഭ്യമാക്കും.

ഡോക്ടര്‍മാര്‍ നല്‍കുന്ന സാക്ഷ്യപത്ര ത്തിന്റെ അടിസ്ഥാന ത്തിൽ ചില പ്രത്യേക രോഗങ്ങള്‍ ഉള്ള ആളു കള്‍ക്ക് വാക്സിൻ ഒഴിവാക്കാം.

സേഹയുടെ 80050, 800 49 59 എന്നീ നമ്പറു കളിൽ വിളിക്കാം. അല്ലെങ്കില്‍ വിശദാംശങ്ങള്‍ mcv @ telemed. ae എന്ന ഇ – മെയിലില്‍ അയച്ച് ബുക്കു ചെയ്യാം.

ഫൈസര്‍ വാക്സിന്‍ ഇപ്പോള്‍ ലഭ്യമായ സെന്ററുകള്‍ :

അൽ സഫറാന ഡയഗ്നോ സ്റ്റിക് ആൻഡ് സ്ക്രീനിംഗ് സെന്റർ, മുഹമ്മദ് ബിൻ സായിദ് ഹെൽത്ത് കെയർ സെന്റർ, അൽ ബഹിയ ഹെൽത്ത് കെയർ സെന്റർ, അൽ ഐന്‍ ഊദ് അൽ തൗബ ഡയഗ്നോസ്റ്റിക് ആൻഡ് സ്ക്രീനിംഗ് സെന്റർ, നെയിമ ഹെൽത്ത് കെയർ സെന്റർ എന്നിവിടങ്ങളിലും അൽ ദഫ്‌റ ഫാമിലി മെഡിക്കൽ സെന്റർ എന്നിവയാണ്.

- pma

വായിക്കുക: , , , , ,

Comments Off on ഫൈസർ വാക്സിൻ ഇനി അബുദാബി എമിറേറ്റിലും

കൊവിഡ് വാക്സിന്‍ മൂന്നാം ഘട്ടം : 18 വയസ്സു കഴിഞ്ഞവര്‍ക്ക് രജിസ്റ്റർ ചെയ്യാം

April 22nd, 2021

register-for-covid-vaccination-with-co-win-app-ePathram
ന്യൂഡൽഹി : മേയ് 1 മുതൽ തുടക്കമാവുന്ന മൂന്നാം ഘട്ട കൊവിഡ് വാക്സിനേഷനു വേണ്ടി പതിനെട്ടു വയസ്സു കഴിഞ്ഞവർക്ക് കോവിൻ പോർട്ടലിൽ റജിസ്റ്റര്‍ ചെയ്യാം. ഏപ്രില്‍ 24 മുതല്‍ വാക്സിനേഷനു വേണ്ടിയുള്ള രജിസ്ട്രേഷൻ തുടക്കമാവും. രജിസ്റ്റർ ചെയ്യുവാന്‍ ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ വേണം.

ഇതിനായി Co-WIN App ഡൗണ്‍ ലോഡ് ചെയ്ത് നിങ്ങളുടെ 10 അക്ക മൊബൈൽ ഫോണ്‍ നമ്പര്‍, ആധാർ കാര്‍ഡ് നമ്പര്‍ നൽകുക. തുടര്‍ന്ന് ഫോണില്‍ ലഭിക്കുന്ന ഒ. ടി. പി. നമ്പർ നല്‍കി രജിസ്ട്രേഷൻ പൂർത്തിയാക്കുക.

വാക്സിന്‍ എടുക്കുവാനുള്ള ദിവസവും സമയവും തെരഞ്ഞെടുക്കുക. വാക്സിനേഷനു ശേഷം ലഭിക്കുന്ന റഫറൻസ് ഐ. ഡി. വിവരങ്ങള്‍ ഉപയോഗിച്ച് നിങ്ങൾക്ക് വാക്സിൻ സർട്ടിഫിക്കറ്റ് നേടാം.

നിലവിൽ 45 വയസ്സു കഴിഞ്ഞ വര്‍ക്കും ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് പോരാളി കൾക്കും സൗജന്യ വാക്സിന്‍ നല്‍കി വരുന്നുണ്ട്.

മൂന്നാം ഘട്ട വാക്സിനേഷന്റെ ഭാഗമായിട്ടാണ് 18 വയസ്സു കഴിഞ്ഞ എല്ലാവർക്കും കുത്തി വെപ്പ് എടുക്കാം എന്നു കേന്ദ്ര സര്‍ക്കാര്‍ അറിയിപ്പു വന്നത്.

 

- pma

വായിക്കുക: , , , , , , , ,

Comments Off on കൊവിഡ് വാക്സിന്‍ മൂന്നാം ഘട്ടം : 18 വയസ്സു കഴിഞ്ഞവര്‍ക്ക് രജിസ്റ്റർ ചെയ്യാം

ദുബായ് യാത്ര : കൊവിഡ്പരിശോധന സമയ പരിധി 48 മണിക്കൂര്‍

April 21st, 2021

air-india-express-need-gdrfa-approval-fly-back-to-uae-ePathram
ദുബായ് : ഇന്ത്യയിൽ നിന്ന് വരുന്ന വിമാന യാത്രക്കാര്‍ 48 മണിക്കൂറിന്ന് ഉള്ളില്‍ നടത്തിയ കൊവിഡ് നെഗറ്റീവ് പരിശോധന ഫലം കരുതണം എന്ന് എയര്‍ ഇന്ത്യ. ഏപ്രിൽ 22 മുതല്‍ ഈ നിയമം പ്രാബല്യത്തിൽ വരും. ഇംഗ്ലീഷ്, അറബി എന്നീ ഏതെങ്കിലും ഭാഷകളില്‍ ആയിരിക്കണം പരിശോധനാ ഫലം.

പരിശോധനക്കു വേണ്ടി സാമ്പിൾ എടുത്തത് മുതലുള്ള 48 മണിക്കൂര്‍ എന്നാണ് പുതിയ നിര്‍ദ്ദേശത്തില്‍ ഉള്ളത്. സാമ്പിള്‍ എടുത്ത സമയവും ടെസ്റ്റ് ചെയ്ത സമയവും റിപ്പോർട്ടിൽ കൃത്യമായി രേഖപ്പെടു ത്തിയിരിക്കണം. മാത്രമല്ല ഒറിജിനൽ എന്നു വ്യക്തമാക്കുന്ന ക്യൂ – ആർ കോഡ് റിപ്പോർട്ടില്‍ ഉണ്ടാവുകയും വേണം എന്നും നിഷ്കര്‍ഷയുണ്ട്.

ഓരോ രാജ്യങ്ങളിലേക്കും യാത്ര ചെയ്യുന്നവര്‍ അതതു രാജ്യങ്ങളിലെ ക്വാറന്റൈന്‍ നിയമങ്ങള്‍ പിന്തുടര്‍ന്നു യാത്രക്ക് ഒരുങ്ങണം എന്നും എയര്‍ ഇന്ത്യ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

- pma

വായിക്കുക: , , , , , , ,

Comments Off on ദുബായ് യാത്ര : കൊവിഡ്പരിശോധന സമയ പരിധി 48 മണിക്കൂര്‍

ചൊവ്വാഴ്ച മുതല്‍ രാത്രി കര്‍ഫ്യൂ : പൊതു ഗതാഗതം അനുവദിക്കും

April 20th, 2021

multiple-spike-protein-mutations-new-covid-19-strain-ePathram
തിരുവനന്തപുരം : കൊവിഡ് വൈറസ് വ്യാപനം അധികരിച്ച സാഹചര്യത്തില്‍ മാര്‍ച്ച് 20 ചൊവ്വാഴ്ച മുതൽ സംസ്ഥാനത്ത് രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. രണ്ടാഴ്ചയാണ് രാത്രി കാല നിയന്ത്രണം ഏർപ്പെടുത്തി യിരിക്കുന്നത്. പൊതു ഗതാഗതത്തിന് നിയന്ത്രണം ഇല്ല. രാത്രി 9 മണി മുതൽ രാവിലെ 5 മണി വരെയാണ് കര്‍ഫ്യൂ.

ഷോപ്പിംഗ് മാളുകളില്‍ ആളുകള്‍ പ്രവേശി ക്കുന്നതിനും കര്‍ശ്ശന നിയന്ത്രണം ഉണ്ട്. മാളു കളും സിനിമാ തീയ്യേറ്റ റുകളും ഏഴ് മണി വരെ മാത്രമേ പ്രവര്‍ത്തി ക്കുവാന്‍ അനുമതി ഉള്ളൂ.

ഈ കാലയളവില്‍ സ്വകാര്യ ട്യൂഷന്‍ സെന്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ല. ഓണ്‍ ലൈന്‍ ക്ലാസ്സു കള്‍ മാത്രമേ ഉണ്ടാകൂ. തൃശൂര്‍ പൂരം ചടങ്ങ് മാത്രമായി നടത്തും. പൂരപ്പറ മ്പില്‍ പൊതു ജനങ്ങൾക്ക് പ്രവേശനം ഇല്ല.

- pma

വായിക്കുക: , , , , , , , , ,

Comments Off on ചൊവ്വാഴ്ച മുതല്‍ രാത്രി കര്‍ഫ്യൂ : പൊതു ഗതാഗതം അനുവദിക്കും

Page 22 of 59« First...10...2021222324...304050...Last »

« Previous Page« Previous « മൂന്നു വയസ്സിനു മുകളിലുള്ള കുട്ടികൾക്കു മാസ്ക് നിർബ്ബന്ധം
Next »Next Page » ദുബായ് യാത്ര : കൊവിഡ്പരിശോധന സമയ പരിധി 48 മണിക്കൂര്‍ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha