കൊവിഡ് വ്യാപനം രൂക്ഷം : സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍

April 13th, 2021

multiple-spike-protein-mutations-new-covid-19-strain-ePathram
തിരുവനന്തപുരം : കൊവിഡ് വ്യാപനം അതി രൂക്ഷം ആയതോടെ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ബസ്സുകളിലും ട്രെയിനിലും ഇരുന്നു യാത്ര ചെയ്യുവാന്‍ മാത്രമേ അനുവദിക്കൂ. ആളുകൾ തിങ്ങി നിറഞ്ഞ് യാത്ര ചെയ്യുന്നത് തടയുവാന്‍ ഉള്ള നടപടികള്‍ സ്വീകരിക്കും. മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്ന എല്ലാവരും കൊവിഡ് ജാഗ്രത സൈറ്റിൽ റജിസ്റ്റർ ചെയ്യണം. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ കൊവിഡ് പ്രോട്ടോക്കോൾ നടപ്പിലാക്കും.

കടകളും ഹോട്ടലുകളും ഷോപ്പിംഗ് മാളുകളും രാത്രി 9 മണി വരെ തുറക്കുവാന്‍ പാടുള്ളൂ. ഹോട്ടലു കളിലും റസ്റ്റോറൻറുകളിലും 50 % ആളുകളെ മാത്രമേ അനുവദി ക്കാവൂ. ഹോം ഡെലിവറി സംവിധാനം ഏർപ്പെടു ത്തണം.

പൊതു പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ എല്ലാവരും പരിപാടി നടക്കുന്നതിന് 72 മണി ക്കൂറിനുള്ളില്‍ ആര്‍. ടി. പി. സി. ആര്‍. ടെസ്റ്റ് നടത്തി നെഗറ്റീവ് റിസള്‍ട്ട് ലഭിച്ചവരോ കൊവിഡ് വാക്സിന്‍ എടുത്തവരോ ആയിരിക്കണം.

വിവാഹം, ഉത്സവങ്ങള്‍, കലാ കായിക സാംസ്‌കാരിക ആഘോഷ പരിപാടി കള്‍ തുടങ്ങി എല്ലാറ്റിനും ഇതു ബാധകമാണ്. അടച്ചിട്ട ഹാളുകളിലെ പരിപാടി കളില്‍ നൂറു പേര്‍ക്കും തുറന്ന വേദി കളിലെപരിപാടി കളില്‍ 200 പേര്‍ക്കും മാത്രമേ പ്രവേശന അനുമതി ഉള്ളൂ.

- pma

വായിക്കുക: , , , , , , ,

Comments Off on കൊവിഡ് വ്യാപനം രൂക്ഷം : സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍

കൊവിഡ് വാക്സിന്‍ വീടുകളില്‍ എത്തിച്ച് സേഹ

March 28th, 2021

logo-uae-ministry-of-health-ePathram.jpg
അബുദാബി : അമ്പതു വയസ്സ് കഴിഞ്ഞ രാജ്യത്തെ മുഴുവൻ ആളുകള്‍ക്കും കൊവിഡ് വാക്സിൻ കുത്തി വെപ്പ് താമസ സ്ഥലങ്ങളില്‍ എത്തിക്കുന്ന  നവീന ആശയം പ്രാബല്ല്യ ത്തില്‍ വരുത്തി അബുദാബി ആരോഗ്യ സേവന വിഭാഗം സേഹ. We Reach You Wherever You Are എന്ന പദ്ധതി വഴി വാക്സിന്‍ കുത്തി വെപ്പ് സൗകര്യം ലഭിക്കുവാന്‍ SEHA യുടെ 800 50 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ച് ബുക്ക് ചെയ്യാം.

- pma

വായിക്കുക: , , ,

Comments Off on കൊവിഡ് വാക്സിന്‍ വീടുകളില്‍ എത്തിച്ച് സേഹ

ജനസംഖ്യയുടെ 52.46 % പേര്‍ക്കും കൊവിഡ് വാക്സിൻ നല്‍കി

March 18th, 2021

logo-uae-ministry-of-health-ePathram.jpg
അബുദാബി : യു. എ. ഇ. ജന സംഖ്യയുടെ 52.46 % ആളു കളും കൊവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു എന്ന് ആരോഗ്യ- പ്രതിരോധ വകുപ്പു മന്ത്രി അബ്ദുൽ റഹ്‌മാൻ അൽ ഒവൈസ്.

പ്രായം കൂടിയവരും ദുർബ്ബല വിഭാഗങ്ങളിലും പെട്ട 70.21% ആളുകള്‍ക്കു വാക്സിന്‍ നല്‍കി ക്കഴിഞ്ഞു. ഏഴു മില്ല്യണ്‍ വാക്സിനുകള്‍, രാജ്യത്തെ 205 കേന്ദ്ര ങ്ങളി ലൂടെ വിതരണം ചെയ്തു കഴിഞ്ഞു. വാക്സിനേഷന്‍ നടക്കുന്ന ലോക രാജ്യങ്ങളുടെ പട്ടികയില്‍ ഉയര്‍ന്ന സ്ഥാനമാണ് യു. എ. ഇ.ക്ക് ഉള്ളത്.

- pma

വായിക്കുക: , , ,

Comments Off on ജനസംഖ്യയുടെ 52.46 % പേര്‍ക്കും കൊവിഡ് വാക്സിൻ നല്‍കി

പള്ളികളിലെ തറാവീഹ് പ്രാർത്ഥനക്ക് അനുമതി

March 18th, 2021

shaikh-zayed-masjid-ePathram
അബുദാബി : റമദാനില്‍ പള്ളികളില്‍ തറാവീഹ് നിസ്കാരം നിര്‍വ്വഹിക്കുവാനുള്ള അനുമതി യു. എ. ഇ. അധികൃതര്‍ നല്‍കി. വ്രത മാസത്തിലെ രാത്രി കളില്‍ സമൂഹമായി നടക്കുന്ന പ്രത്യേക പ്രാര്‍ത്ഥന യാണ് തറാവീഹ് നിസ്കാരം.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് മുപ്പതു മിനിറ്റു കൊണ്ട് തറാവീഹ് പൂര്‍ത്തിയാക്കണം എന്നും നിബന്ധനയുണ്ട്.

ഇഫ്താറിനു വേണ്ടി യുള്ള ടെന്റുകള്‍  ഒരുക്കുവാനുള്ള അനുമതിയും നല്‍കിയിട്ടില്ല. സമൂഹ നോമ്പു തുറകള്‍ നടത്തരുത് എന്നുള്ള മുന്നറിയിപ്പും ഉണ്ട്.

- pma

വായിക്കുക: , , ,

Comments Off on പള്ളികളിലെ തറാവീഹ് പ്രാർത്ഥനക്ക് അനുമതി

യാത്രാ വിലക്ക് മേയ് 17 വരെ നീട്ടി

March 14th, 2021

flag-and-logo-of-saudi-arabia-ePathram.jpg
റിയാദ് : സൗദി അറേബ്യയിലേക്കുള്ള വിമാന യാത്രാ വിലക്ക് മേയ് 17 വരെ നീട്ടി. ഇതു സംബന്ധിച്ചുള്ള നിർദ്ദേശം വിമാന ക്കമ്പനികള്‍ക്കും എയർ പോർട്ടു കൾക്കും സൗദി ജനറൽ അഥോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ നൽകിക്കഴിഞ്ഞു. രാജ്യത്തെ എല്ലാ വിമാന ത്താവളങ്ങളും മേയ് 17 മുതൽ തുറന്നു പ്രവര്‍ത്തനം ആരംഭിക്കും.

എന്നാല്‍ കൊവിഡ് വ്യാപനം കുറവുള്ള ഗ്രീന്‍ സോണ്‍ രാജ്യങ്ങളിൽ നിന്നുള്ള വിമാന ങ്ങൾ മാത്രമേ രാജ്യത്ത് ഇറക്കുവാന്‍ അനുമതി നല്‍കുകയുള്ളൂ.

നിലവില്‍, കൊവിഡ് വ്യാപന തോത് വര്‍ദ്ധിച്ച റെഡ് സോണ്‍ രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ട ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് തുടരും.

- pma

വായിക്കുക: , , , , , ,

Comments Off on യാത്രാ വിലക്ക് മേയ് 17 വരെ നീട്ടി

Page 24 of 58« First...10...2223242526...304050...Last »

« Previous Page« Previous « കൊവിഡ് പരിശോധനാ ഫലം 90 മിനിറ്റില്‍ ലഭിക്കും
Next »Next Page » പെൺകുട്ടികൾ പാടുന്നതിന് വിലക്ക് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha