അബുദാബി : യു. എ. ഇ. യുടെ 53ാം ദേശീയ ദിന ആഘോഷങ്ങൾ വൈവിധ്യമാർന്ന പരിപാടികളോടെ തുടക്കമായി. ഏഴു എമിറേറ്റുകൾ ഒന്നായി ചേർന്ന് യുണൈറ്റഡ് അറബ് എമിരേറ്റ്സ് എന്ന് നാമകരണം ചെയ്തിട്ട് ഡിസംബർ രണ്ടിന് 53 വർഷം തികയുമ്പോൾ ഈ വർഷത്തെ ദേശീയ ദിന ആഘോഷങ്ങൾക്ക് ഈദ് അല്‍ ഇത്തിഹാദ് എന്ന് നാമകരണം ചെയ്തു കൊണ്ട് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിരുന്നു. 1971 ഡിസംബര്‍ രണ്ടിന് ആയിരുന്നു ഇത്തിഹാദ് (യൂണിയന്‍) എന്ന പേര് സ്വീകരിച്ചതും.
ഏഴ് എമിറേറ്റുകളിലും വ്യത്യസ്തവും വൈവിധ്യ വുമാര്‍ന്ന പല പരിപാടികളും സർക്കാർ തലത്തിലും വിവിധ പ്രവാസി സംഘടനകളും ഒരുക്കിയിട്ടുണ്ട്.
നാഷണല്‍ ഡേ പരേഡ്, കുട്ടികളുടെ വർണ്ണപ്പകിട്ടാർന്ന ഘോഷ യാത്രകൾ, വിവിധ കലാ – കായിക പരിപാടി കൾ വെടിക്കെട്ട് അടക്കം ഉൾപ്പെടുത്തി ഈദ് അല്‍ ഇത്തിഹാദ് രാജ്യമെങ്ങും നാലു ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികൾ അരങ്ങേറും.