സോഷ്യല്‍ മീഡിയ : ഇട പെടലു കള്‍ക്ക് പെരു മാറ്റ ച്ചട്ടം

February 13th, 2019

sultanate-of-oman-flag-ePathram
മസ്കത്ത് : സോഷ്യല്‍ മീഡിയ കളിലെ ഇട പെടലു കള്‍ക്ക് ഒമാനില്‍ പെരു മാറ്റ ച്ചട്ടം നിലവില്‍ വരുന്നു. സമൂഹ മാധ്യമ ങ്ങളുടെ ദുരുപയോഗം നിയന്ത്രി ക്കുന്ന തിനുള്ള മാർഗ്ഗ നിർദ്ദേശ ങ്ങളുടെ ആവശ്യകത ഒമാനി ലെ മജ്ലിസ് അല്‍ ഷൂറ (Consultation Council – Majlis Al Shura) യുടെ കീഴിലുള്ള ഇൻഫർ മേഷൻ ആൻഡ് കൾചർ കമ്മിറ്റി യോഗം ചേര്‍ന്നു ചർച്ച ചെയ്തു.

സോഷ്യൽ മീഡിയ യിലൂടെ യുള്ള തെറ്റായ പെരുമാറ്റം തടയുക, ഉൗഹാ പോഹ ങ്ങൾ പരക്കുന്നത് കുറക്കൽ, ഫേക്ക് അക്കൗണ്ടു കളുടെ നിയന്ത്രണം എന്നിവ ക്ക് നിയ മ പര മായ സംവിധാന ങ്ങള്‍ ഉണ്ടാ ക്കുന്നതിന്റെ സാദ്ധ്യ തകളും പരമ്പരാഗത മാധ്യമ ങ്ങളുടെയും നവ മാധ്യമ ങ്ങളു ടെയും നിയന്ത്രണ ത്തിന് നിലവിലുള നിയമ ങ്ങളും യോഗം ചർച്ച ചെയ്തു. ഒൗദ്യോഗിക വാർത്താ ഏജൻസി (ONA)  യെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഒമാൻ റിപ്പോർട്ട് ചെയ്തതാണ് ഇക്കാര്യം.

നവ മാധ്യമ ങ്ങൾക്ക് തൊഴിൽ പരമായും ധാർമിക പരവു മായ നിയന്ത്രണ ങ്ങൾ ഏർ പ്പെടു ത്തുന്ന തിനെ ക്കു റിച്ചും ഇവ യുടെ കടന്നു വര വോടെ പരമ്പരാ ഗത മാധ്യമ ങ്ങൾ നേരി ടുന്ന പ്രതി സന്ധി കളേ യും കുറിച്ച് ചര്‍ച്ച കള്‍ നടന്നു. ഒമാനി ജേണലിസ്റ്റ് അസ്സോസ്സി യേഷന്‍, ഡിജിറ്റൽ വാർത്താ മാധ്യമ പ്രതിനിധി കൾ, സോഷ്യൽ മീഡിയ ആക്ടി വിസ്റ്റു കൾ എന്നിവർ യോഗ ത്തിൽ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

Comments Off on സോഷ്യല്‍ മീഡിയ : ഇട പെടലു കള്‍ക്ക് പെരു മാറ്റ ച്ചട്ടം

കേരളാ പൊലീസിന് ദുബായിൽ അംഗീകാരം

February 13th, 2019

kerala-police-traffic-guru-app-awarded-in-world-government-summit-2019-ePathram
ദുബായ് : ലോക ഗവൺമെന്റ് ഉച്ച കോടി യിൽ കേരളാ പൊലീസിന് അംഗീകാരം. പൊതു ജന ബോധ വല്‍ ക്കര ണത്തി നായി തയ്യാറാക്കിയ ‘ട്രാഫിക് ഗുരു’ എന്ന മൊബൈൽ ആപ്ലി ക്കേഷ നാണ് ലോക സർ ക്കാർ ഉച്ച കോടി യില്‍ തിളങ്ങു വാന്‍ കേരളാ പൊലീ സിനെ അര്‍ഹ മാക്കി യത്.

യു. എ. ഇ. ഉപ പ്രധാന മന്ത്രി യും പ്രസി ഡൻഷ്യൽ കാര്യ മന്ത്രി യുമായ ശൈഖ് മൻ സൂർ ബിൻ സായിദ് അല്‍ നഹ്യാനിൽ നിന്നും കേരള പൊലീസിലെ ആംഡ് ബറ്റാലി യൻ ഡി. ഐ. ജി. പി. പ്രകാശ് അവാർഡ് ഏറ്റു വാങ്ങി.

ട്രാഫിക് ബോധ വത്കരണം മൊബൈൽ ആപ്ലി ക്കേഷ നിലൂടെ കംപ്യുട്ടർ ഗെയിം പോലെ പഠി പ്പിക്കുന്ന താണ് ട്രാഫിക് ഗുരു എന്ന ആപ്പ്.

സുരക്ഷിത മായ ഡ്രൈവിംഗിനു ഉപ കാര പ്പെടുന്ന താണ് ‘ട്രാഫിക് ഗുരു’ എന്ന ത്രീഡി ഗെയിം ആപ്പ്, ഐക്യ രാഷ്ട്ര സഭ യുടേത് അടക്ക മുള്ള എൻട്രി കളെ പിന്തള്ളി യാണ് ‘ട്രാഫിക് ഗുരു’ ഒന്നാമത് എത്തിയത്.

ഡ്രൈവിംഗ് രീതി കളും ട്രാഫിക് നിയ മങ്ങളും എളുപ്പം മനസ്സി ലാക്കുവാന്‍ സഹായി ക്കുന്ന താണ് പ്ലേ സ്റ്റോ റിൽ നിന്ന് സൗജന്യ മായി ഡൗണ്‍ ലോഡ് ചെയ്യാവുന്ന ‘ട്രാഫിക് ഗുരു’ എന്ന മൊബൈൽ ഗെയിം ആപ്പ്.

- pma

വായിക്കുക: , , , , , ,

Comments Off on കേരളാ പൊലീസിന് ദുബായിൽ അംഗീകാരം

കേരളാ പൊലീസിന് ദുബായിൽ അംഗീ കാരം

February 13th, 2019

kerala-police-traffic-guru-app-awarded-in-world-government-summit-2019-ePathram
ദുബായ് : ലോക ഗവൺമെന്റ് ഉച്ച കോടി യിൽ കേരളാ പൊലീസിന് അംഗീകാരം. പൊതു ജന ബോധ വല്‍ ക്കര ണത്തി നായി തയ്യാറാക്കിയ ‘ട്രാഫിക് ഗുരു’ എന്ന മൊബൈൽ ആപ്ലി ക്കേഷ നാണ് ലോക സർ ക്കാർ ഉച്ച കോടി യില്‍ തിളങ്ങു വാന്‍ കേരളാ പൊലീ സിനെ അര്‍ഹ മാക്കി യത്.

യു. എ. ഇ. ഉപ പ്രധാന മന്ത്രി യും പ്രസി ഡൻഷ്യൽ കാര്യ മന്ത്രി യുമായ ശൈഖ് മൻ സൂർ ബിൻ സായിദ് അല്‍ നഹ്യാനിൽ നിന്നും കേരള പൊലീസിലെ ആംഡ് ബറ്റാലി യൻ ഡി. ഐ. ജി. പി. പ്രകാശ് അവാർഡ് ഏറ്റു വാങ്ങി.

ട്രാഫിക് ബോധ വത്കരണം മൊബൈൽ ആപ്ലി ക്കേഷ നിലൂടെ കംപ്യുട്ടർ ഗെയിം പോലെ പഠി പ്പിക്കുന്ന താണ് ട്രാഫിക് ഗുരു എന്ന ആപ്പ്.

സുരക്ഷിത മായ ഡ്രൈവിംഗിനു ഉപ കാര പ്പെടുന്ന താണ് ‘ട്രാഫിക് ഗുരു’ എന്ന ത്രീഡി ഗെയിം ആപ്പ്, ഐക്യ രാഷ്ട്ര സഭ യുടേത് അടക്ക മുള്ള എൻട്രി കളെ പിന്തള്ളി യാണ് ‘ട്രാഫിക് ഗുരു’ ഒന്നാമത് എത്തിയത്.

ഡ്രൈവിംഗ് രീതി കളും ട്രാഫിക് നിയ മങ്ങളും എളുപ്പം മനസ്സി ലാക്കുവാന്‍ സഹായി ക്കുന്ന താണ് പ്ലേ സ്റ്റോ റിൽ നിന്ന് സൗജന്യ മായി ഡൗണ്‍ ലോഡ് ചെയ്യാവുന്ന ‘ട്രാഫിക് ഗുരു’ എന്ന മൊബൈൽ ഗെയിം ആപ്പ്.

- pma

വായിക്കുക: , , , , , ,

Comments Off on കേരളാ പൊലീസിന് ദുബായിൽ അംഗീ കാരം

സഹിഷ്ണുതാ വര്‍ഷം ലോഗോ ‘ഗാഫ് മരം’

February 11th, 2019

logo-year-of-tolerance-2019-uae-ghaf-tree-ePathram
അബുദാബി : യു. എ. ഇ. സഹിഷ്ണുതാ വര്‍ഷം ലോഗോ ആയി ദേശീയ വൃക്ഷം ‘ഗാഫ് മരം’ തെരഞ്ഞെടുത്തു. യു. എ. ഇ. വൈസ് പ്രസി ഡണ്ടും പ്രധാന മന്ത്രി യും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം ആണ് ലോഗോക്ക് അംഗീ കാരം നൽകി യത്. ദേശീയ വൃക്ഷമായ ‘ഗാഫ് മരം’ മരു ഭൂമി യിലെ ജീവ സ്രോതസ്സും സുസ്ഥിരത യുടെ അട യാളവും ആണ് എന്ന് ശൈഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചിട്ടു.

സർക്കാർ – അർദ്ധ സർക്കാർ – സ്വകാര്യ സ്ഥാപന ങ്ങൾ, മാധ്യമ ങ്ങൾ, സംഘടന കൾ എന്നി വർ ഒരു ക്കുന്ന സഹിഷ്ണുതാ വർഷ ആചരണ പരിപാടി കളിൽ ഈ ലോഗോയാണ് ഇനി മുതൽ ഉപയോഗി ക്കേണ്ടത്.

- pma

വായിക്കുക: , , , , ,

Comments Off on സഹിഷ്ണുതാ വര്‍ഷം ലോഗോ ‘ഗാഫ് മരം’

സോഷ്യൽ മീഡിയ യില്‍ കരുതലോടെ : ദുബായ് പോലീസ്

January 21st, 2019

facebook-dis-like-thumb-down-ePathram
ദുബായ് : സാമൂഹിക മാധ്യമ ങ്ങൾ ഉപ യോഗി ക്കുന്ന വർ തങ്ങളുടെ അക്കൗണ്ട് സുരക്ഷിതം ആയി രിക്കു വാന്‍ മുന്‍ കരുത ലുകള്‍ എടുക്കണം എന്ന് ദുബായ് പോലീസ് മുന്നറിയിപ്പു നല്‍കി. വ്യാജ വിലാസം ഉപ യോ ഗിച്ച് സോഷ്യല്‍ മീഡിയ കളില്‍ വിലസിയിരുന്ന 500 അക്കൗ ണ്ടു കൾ കഴിഞ്ഞ വർഷം ദുബായ് പൊലീസ് സി. ഐ. ഡി. വിഭാഗം അടച്ചു പൂട്ടി. സംശയാസ്പദ മായ 2920 അക്കൗണ്ടുകൾ നീരീ ക്ഷിച്ച ശേഷ മാണ് 500 എണ്ണം റദ്ദാക്കിയത് എന്നും സി. ഐ. ഡി. ഡയറക്ടർ ബ്രിഗേഡി യര്‍ ജമാൽ അൽ ജല്ലാഫ് അറിയിച്ചു.

വിവിധ രംഗങ്ങളിലെ പ്രശസ്തരുടെ പേരു കളി ലാണ് വ്യാജ അക്കൗ ണ്ടുകളില്‍ അധികവും. യഥാർത്ഥം എന്നും തോന്നും വിധം ഇവരു ടെ ഫോട്ടോയും വിവര ങ്ങളും ഉപയോ ഗിച്ചു തന്നെ യാണ് ഇവ തയ്യാ റാക്കി യിരു ന്നത് എന്നും പോലീസ് കണ്ടെത്തി.

സോഷ്യല്‍ മീഡിയ ഉപ യോഗി ക്കുന്ന വിദ്യാര്‍ത്ഥി കള്‍ അപരി ചിത രു മായി കൂട്ടു കൂടരുത് എന്നും കുട്ടി കളുടെ അക്കൗ ണ്ടുകൾ രക്ഷി താക്കളുടെ ഇ – മെയില്‍, ഫോൺ നമ്പര്‍ എന്നിവ യില്‍ കണക്റ്റ് ചെയ്യണം എന്നും പോലീസ് നിര്‍ദ്ദേ ശിച്ചു.

dubai-police-warning-mis-use-social-media-and-whats-app-users-ePathram

സോഷ്യൽ മീഡിയ കളിൽ ഏറ്റവും കൂടുതൽ തട്ടിപ്പ് നടക്കുന്നത് വാട്സാപ്പ് വഴി യാണ്. ‘താങ്കളുടെ എ. ടി. എം. കാർഡ് പുതു ക്കാ ത്തതി നാൽ റദ്ദ് ചെയ്തിരി ക്കുന്നു. കാർഡ് തുടര്‍ന്നും ഉപ യോഗി ക്കുവാൻ താങ്കൾ താഴെ കാണുന്ന മൊബൈൽ നമ്പറില്‍ ബന്ധ പ്പെടുക’ എന്നി ങ്ങനെ മൊബൈൽ ഫോൺ ഉപ യോക്താ ക്കൾക്ക് അറ ബിക്, ഇംഗ്ലിഷ് ഭാഷ കളിൽ വാട്സാപ്പി ലൂടെ ലഭി ക്കുന്ന സന്ദേശ ങ്ങള്‍ക്ക് പ്രതി കരിക്കരുത് എന്നും ബാങ്ക് വിശദാംശ ങ്ങൾ ഇവര്‍ക്ക് നൽകരുത് എന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.

- pma

വായിക്കുക: , , , ,

Comments Off on സോഷ്യൽ മീഡിയ യില്‍ കരുതലോടെ : ദുബായ് പോലീസ്

Page 74 of 83« First...102030...7273747576...80...Last »

« Previous Page« Previous « സ്‌കൂൾ ബസ്സു കളിലെ ‘സ്‌റ്റോപ്പ് സൈന്‍’ നിര്‍ദ്ദേശം പാലിക്കാത്ത വർക്ക് പിഴ
Next »Next Page » വ്യാജ ഫോൺ വിളി : പ്രവാസികള്‍ കരുതി യിരിക്കുക »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha