അബുദാബി : വിഷു ആഘോഷങ്ങളുടെ ഭാഗമായി സാംസ്കാരിക കൂട്ടായ്മ പയസ്വിനി അബുദാബി അൽ വാഹ്ദ മാളിലെ ഗ്രാൻഡ് അരീനയിൽ ഒരുക്കിയ ‘വിഷു പൊലിക 2025’എന്ന പ്രോഗ്രാം വിഷുക്കണി, കുട്ടികൾക്കുള്ള വിഷുക്കൈ നീട്ടം എന്നിവയോടെ ആരംഭിച്ചു.
കൂട്ടായ്മയിലെ അംഗങ്ങളുടെ അമ്മമാർ നിലവിളക്ക് കൊളുത്തി’വിഷു പൊലിക 2025’ ഉദ്ഘാടനം ചെയ്തു. അശ്വതി ശ്രീജേഷ് പ്രാർത്ഥന ഗാനം ആലപിച്ചു.
പയസ്വിനി പ്രസിഡണ്ട് വിശ്വംഭരൻ കാമലോൻ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരികൾ ടി. വി. സുരേഷ് കുമാർ, ജയകുമാർ പെരിയ, വേണു ഗോപാലൻ നമ്പ്യാർ, കളിപ്പന്തൽ സെക്രട്ടറി തൻവി സുനിൽ, ഭാര വാഹികൾ ശ്രീകുമാർ, ജിഷ പ്രസാദ്, വിഷ്ണു തങ്കയം, പ്രദീഷ് പാണൂർ, സുനിൽ പാടി, ശ്രീജിത്ത് കുറ്റിക്കോൽ, ഉമേഷ് കാഞ്ഞങ്ങാട്, വാരിജാക്ഷൻ ഒളിയത്തടുക്ക, സുധിപ് കണ്ണൻ, വിപിൻ പാണ്ടിക്കണ്ടം എന്നിവർ സംസാരിച്ചു. പയസ്വിനി സെക്രട്ടറി അനൂപ് കാഞ്ഞങ്ങാട് സ്വാഗതവും ട്രഷറർ വിനീത് കോടോത്ത് നന്ദിയും പറഞ്ഞു.
കേരള തനിമയിലുള്ള വസ്ത്രങ്ങളോടെ അറുപതോളം കുട്ടികൾ അണിനിരന്ന ഫാഷൻ ഷോ, വിഷു സദ്യ, പുതിയതായി രൂപം നൽകിയ പയസ്വിനി നാടൻ പാട്ട് ടീമംഗങ്ങൾ അവതരിപ്പിച്ച നാടൻ പാട്ടുകൾ, ഭാവ ഗായകൻ പി. ജയചന്ദ്രനു ശ്രദ്ധാഞ്ജലി അർപ്പിച്ചു കൊണ്ട് പയസ്വിനിയിലെ പതിനഞ്ചോളം ഗായകർ ചേർന്ന് ഒരുക്കിയ ഭാവ ഗാനാഞ്ജലി എന്നിവ ‘വിഷു പൊലിക 2025’ പ്രോഗ്രാമിനെ വേറിട്ടതാക്കി.
ദിവ്യ മനോജ്, ആശ വിനോദ്, രാധാകൃഷ്ണൻ ചെർക്കള, രമേഷ് ദേവരാഗം, ആനന്ദ് പെരിയ, ഹരി പ്രസാദ് മുല്ലച്ചേരി, വിഭ ഹരീഷ്, കൃപേഷ് എന്നിവർ നേതൃത്വം നൽകി. അനാമിക സുരേഷ്, ദേവനന്ദ ഉമേഷ്, ദീപ ജയകുമാർ, സുധീഷ് എന്നിവർ അവതാരകർ ആയിരുന്നു. FaceBook