അബുദാബി: കേരളത്തിലെ നാട്ടിന്‍ പുറങ്ങളില്‍ മാത്രം കണ്ടു വരുന്ന ഗ്രാമോത്സ വങ്ങളുടെ പ്രതീതി ജനിപ്പിച്ചു കൊണ്ട് അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ മൂന്നു ദിവസങ്ങളിലായി സംഘടിപ്പിച്ച കേരളോ ത്സവത്തിന് വര്‍ണ ശബളിമയാര്‍ന്ന പരിസമാപ്തി. സെന്റര്‍ വനിതാ വിഭാഗം ഒരുക്കിയ ഭക്ഷണ സ്റ്റാളുകളും അബുദാബി ശക്തി തിയേറ്റേഴ്‌സിന്റെ തട്ടു കടയും യുവ കലാ സാഹിതിയുടെ ജന യുഗം സ്റ്റാളും കല അബുദാബിയുടെ കേരള കഫെയും കേരളോ ത്സവത്തിന് ഉത്സവ ച്ഛായ പകര്‍ന്നു.
ദോശ, ഉണ്ണിയപ്പം, ഇടിയപ്പം, കപ്പയും മീന്‍ കറിയും, മുളക് ബജി, പരിപ്പ് പായസം, അട പ്രഥമന്‍, പൊറാട്ട, ബീഫ് കറി, ചിക്കന്‍ കറി, കട്‌ലറ്റ് തുടങ്ങി നാടന്‍ വിഭവങ്ങള്‍ സന്ദര്‍ശകരില്‍ ഗൃഹാതുര സ്മരണ യുണര്‍ത്തി. വയനാട്ടില്‍ നിന്നും ഇറക്കുമതി ചെയ്ത ചുക്ക് കാപ്പി, കുരുമുളക്, നെല്ലിക്ക, ഏലം, ചുക്ക്, മുളകരി പായസം തുടങ്ങി നിരവധി ഔഷധ മൂല്യമുള്ള വസ്തുക്കള്‍ മാത്രം ഉള്‍പ്പെടുത്തി ക്കൊണ്ട് സംഘടിപ്പിച്ച വയനാടന്‍ പെരുമ മറ്റൊരു ശ്രദ്ധാ കേന്ദ്രമായി.
മാജിക് ലാമ്പും ഒരിക്കലും ചിരിക്കാത്ത മനുഷ്യനും കാണികളെ അത്ഭുത സ്തബ്ധരാക്കി. കൊട്ടും കുഴല്‍ വിളിയും പൂക്കാവടി കളുമായി സെന്റര്‍ അങ്കണത്തില്‍ അരങ്ങേറിയ കേരളോത്സവത്തില്‍ പതിനായിര ത്തിലേറെ പേര്‍ പങ്കെടുത്തു.
സമാപനത്തില്‍ കേരളോത്സ വത്തിലേക്കുള്ള പ്രവേശന കൂപ്പണുകള്‍ നറുക്കിട്ടെടുത്ത് 51 വിജയികളെ കണ്ടെത്തി. 03242 എന്ന ടിക്കറ്റിന്റെ ഉടമയായ പാലക്കാട് സ്വദേശിനി ഉഷ ശര്‍മയ്ക്കാണ് ഒന്നാം സമ്മാനമായ കിയ സ്‌പോര്‍ട്ടേജ് കാര്‍ ലഭിച്ചത്. വണ്ടിയുടെ താക്കോല്‍ ഉഷാ ശര്‍മയ്ക്കും കുടുംബത്തിനും സെന്റര്‍ പ്രസിഡന്റ് കെ. ബി. മുരളി സമ്മാനിച്ചു.
07275, 08114, 47901, 50736, 56909, 57992, 01099, 47311, 16214, 42462, 32485, 57801, 13771, 05300, 05834, 30853, 27410, 30144, 59869, 15033, 06573, 33414, 48200, 35523, 24430, 18571, 24173, 0890, 07958, 02292, 30851, 27387, 28531, 09793, 40128, 38436, 34789, 17891, 23787, 41605, 32536, 06998, 58611, 06300, 28446, 05447, 34935, 19429, 44490, 25612, എന്നിവയാണ് നറുക്കെടുപ്പിലൂടെ കണ്ടെത്തിയ മറ്റു വിജയികള്‍.
കെ. എസ്. സി. പ്രസിഡന്റ് കെ. ബി. മുരളി, കിയ മോട്ടേഴ്‌സ് സെയില്‍സ് മാനേജര്‍ അഹമ്മദ് അജാവി, യു. എ. ഇ. എക്‌സ്‌ചേഞ്ച് സെയില്‍സ് മാനേജര്‍ സുജിന്‍ ഘോഷി, സെന്റര്‍ ഭരണ സമിതി അംഗങ്ങള്‍ എന്നിവര്‍ നറുക്കെടുപ്പിന് നേതൃത്വം നല്‍കി. സമാപനത്തില്‍ സെന്റര്‍ ജോ. സെക്രട്ടറി സഫറുള്ള പാലപ്പെട്ടി നന്ദി രേഖപ്പെടുത്തി.
– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
- ജെ.എസ്.