അബുദാബി : ലുലു ഗ്രൂപ്പ് ഉത്തര്‍ പ്രദേശില്‍ ആയിരം കോടി രൂപ യുടെ നിക്ഷേപം നടത്തും എന്നും തലസ്ഥാന മായ ലക്‌നൗവില്‍ ഷോപ്പിംഗ് മാള്‍, പഞ്ച നക്ഷത്ര ഹോട്ടല്‍, കണ്‍ വെന്‍ഷന്‍ സെന്റര്‍ എന്നിവ പണിയും എന്നും ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എം. എ. യൂസഫലി അറി യിച്ചു. ആഗ്ര യില്‍ നടന്ന പ്രഥമ യു. പി. പ്രവാസി ദിവസ് സമ്മേളന വേദി യിലാണ് അദ്ദേഹം ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ഒരു ബിസിനസ്സു കാരന്‍ എന്ന നിലയില്‍ നിരവധി രാജ്യ ങ്ങളില്‍ യാത്ര ചെയ്തിട്ടുണ്ട്. യൂറോപ്പ്, ഏഷ്യ, തുടങ്ങിയ രാജ്യങ്ങളില്‍ മലയാളി കൾക്കു പുറമെ ഉത്തര്‍ പ്രദേശു കാരെ യും ധാരാള മായി കണ്ടിട്ടുണ്ട്.
ഉത്തര്‍ പ്രദേശു മായി വളരെ അടുത്ത ബന്ധ മാണ് തനിക്കുള്ളത്. നിലവില്‍ തങ്ങളുടെ ഭക്ഷ്യ സംസ്‌കരണ യൂണിറ്റു കളില്‍ രണ്ടായിര ത്തോളം യു. പി. ക്കാര്‍ ജോലി ചെയ്യുന്നു.
ഉത്തര്‍ പ്രദേശില്‍ 3000 പേര്‍ക്ക് പുതു തായി ജോലി സാദ്ധ്യത നല്‍കും എന്നും യൂസഫലി പറഞ്ഞു. ഉത്തര്‍ പ്രദേശിനുള്ള യൂസു ഫലി യുടെ വാഗ്ദാന ത്തെ നിറഞ്ഞ മനസ്സോടെ സ്വാഗതം ചെയ്യു ന്നതായി മുഖ്യമന്ത്രി അഖിലേഷ് യാദവ് വ്യക്തമാക്കി.
നിരവധി സർവ്വ കലാ ശാലകൾ തനിക്കു ഡോക്ടറേറ്റ് വെച്ചു നീട്ടി എങ്കിലും അലീഗഡ് സർവ്വ കലാ ശാല യില്‍ നിന്നു മാത്ര മാണ് സ്വീകരിച്ചത്.
വിദ്യാര്‍ത്ഥി കളുടെ ആരോഗ്യം മെച്ച പ്പെടുത്താന്‍ കായിക മേഖല കളില്‍ അടിസ്ഥാന സൗകര്യം വേണം. അതു കൊണ്ടു തന്നെ സർവ്വ കലാ ശാല യില്‍ ആണ്‍ കുട്ടി കളുടെ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് പണി യാന്‍ അഞ്ച് കോടി നല്‍കി. പെണ്‍ കുട്ടി കളുടെ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് പണിയാന്‍ അഞ്ച് കോടി നല്‍കും എന്നും എം. എ. യൂസഫലി അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പ്രവാസി, യൂസഫലി, വ്യവസായം, സാമ്പത്തികം