ദുബായ് : രാജ്യാന്തര അറബി ഭാഷാ ദിനാചരണ സംഗമം മുസ് രിസ് ഹെരിറ്റേജിന്റെ ( കൊടുങ്ങല്ലൂര്‍ പൈതൃകം ) യും പെരിയാര്‍ യൂണിവേഴ്സിറ്റി യു. എ. ഇ. ചാപ്റ്ററിന്റെയും സംയുക്ത ആഭിമുഖ്യ ത്തില്‍ ദേര അല്‍ ദീഖ് ഓഡിറ്റോറിയ ത്തില്‍ വെച്ച് സംഘടിപ്പിച്ചു. ഓള്‍ ഇന്ത്യ ആന്റി – ഡവ്റി മൂമെന്റ്റ് (അഖിലേന്ത്യാ സ്ത്രീധന – വിരുദ്ധ മുന്നേറ്റം) വൈസ് പ്രസിഡന്‍റ് നാസര്‍ പരദേശി അദ്ധ്യക്ഷനായിരുന്നു. പ്രമുഖ പണ്ഡിതനും എഴുത്തു കാരനുമായ മൌലവി ഹുസ്സൈന്‍ കക്കാട് ഉദ്ഘാടനവും മുഖ്യ പ്രഭാഷണവും നടത്തി.
ലോക ഭാഷ കളില്‍ രണ്ടാം സ്ഥാനവും സാഹിത്യ സമ്പുഷ്‌ടവും വ്യാകരണ നിബദ്ധവും കാവ്യ സമ്പന്ന വുമായ അറബി ഭാഷക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച്, ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ച ഈ ദിനാചരണം മഹത്തായ ഒരു സംരംഭമാണ് എന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചു കൊണ്ട് ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ പ്രസിഡന്റ് കൂടിയായ മൌലവി ഹുസ്സൈന്‍ കക്കാട് പ്രസ്താവിച്ചു.
കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന പൗരസ്ത്യ ഭാഷാ സര്‍വ്വ കലാശാല അറബി ഭാഷയുടെ വളര്‍ച്ച കൂടി ലക്ഷ്യമാക്കി ഉള്ളതാകയാല്‍ എത്രയും വേഗം ആ യജ്ഞം പുരോഗതി യിലേക്ക് നയിക്കാന്‍ ഗവണ്മെന്റിനോട് ആവശ്യപ്പെടുന്ന പ്രമേയവും അറബി ഭാഷാ സംഗമം പാസാക്കി. പ്രൊഫ. ഡോ. അഹ്മദ് കബീര്‍ രചിച്ച ‘ഫജറുല്‍ ഇസ് ലാം ഫില്‍ ഹിന്ദ്’ എന്ന അറബി പുസ്തക ത്തിന്റെ ഗള്‍ഫ് മേഖല പ്രകാശനം ഖലീഫ മുഹമ്മദ് സാലിഹ് അബ്ദുള്ള അല്‍ ബന്ന, വടകര എന്‍ . ആര്‍ . ഐ ഫോറം പ്രസിഡന്റ് പ്രേമാനന്ദിനു നല്‍കി നിര്‍വഹിച്ചു. റീന സലിം, സുമതി പ്രേമന്‍ , ഡോ.മുഹമ്മദ് കാസിം, സുബൈര്‍ വെള്ളിയോട്, ആദം സിയെസ്കോ, കുട്ടേട്ടന്‍ മതിലകം, കമാല്‍ റഫീക്ക്, അബ്ദുള്ള കുട്ടി ചേറ്റുവ, ഫൈസല്‍ അത്തോളി, ലത്തീഫ് , വിജു സി പറവൂര്‍ , സലിം അയ്യനത്ത്, രാജന്‍ കൊളാവിപ്പാടം മുതലായവര്‍ ആശംസകള്‍ നേര്‍ന്നു. സംഗമ ത്തില്‍ അറബി കാവ്യാലാപനം ചെയ്ത ആതിര ആനന്ദ് സദസ്സിന്റെ പ്രശംസക്ക് അര്‍ഹയായി.
മുസ്‌രിസ് ഹെരിറ്റേജ് പ്രസിഡണ്ടും സലഫി ടൈംസ് മാനേജിംഗ് എഡിറ്ററുമായ കെ. എ. ജബ്ബാരി സ്വാഗതവും അഷറഫ് കൊടുങ്ങല്ലൂര്‍ നന്ദിയും പറഞ്ഞു.
- pma