ദുബായ് : 2012 ലെ സഹൃദയ – അഴീക്കോട് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. സലഫി ടൈംസ് സ്വതന്ത്ര പത്രിക യുടേയും കേരള റീഡേഴ്‌സ് & റൈറ്റേഴ്‌സ് സര്‍ക്കിള്‍ ചാപ്റ്റര്‍ (ദുബായ് വായനക്കൂട്ടം) സംയുക്താഭി മുഖ്യത്തില്‍ നാട്ടിലും മറു നാടുകളിലും കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി സാമൂഹ്യ പ്രതി ബദ്ധതക്കും മാധ്യമ പ്രവര്‍ത്തന മേഖല കളിലെ അര്‍ഹത പ്പെട്ടവര്‍ക്കും സമ്മാനിച്ചു വരുന്നതാണ് സഹൃദയ പുരസ്‌കാരങ്ങള്‍ .
സലഫി ടൈംസ് വായനക്കൂട്ടം സഹൃദയ- അഴീക്കോട് പുരസ്‌കാരങ്ങള്‍ക്ക് പൊതു സേവന മാധ്യമ പ്രവര്‍ത്തന മേഖലകളിലെ മികവിന് തെരെഞ്ഞെടുക്കപ്പെട്ടവര്‍ :
മന്‍സൂര്‍ മാവൂര്‍ – മിഡിലീസ്റ്റ് ചന്ദ്രിക (അന്വേഷണാത്മക പത്ര പ്രവര്‍ത്തനം), ജിഷി സാമുവല്‍ – ഇ പത്രം (അന്വേഷണാത്മക ഇ ജേണലിസം), ജലീല്‍ രാമന്തളി (സമഗ്ര സംഭാവന), നാരായണന്‍ വെളിയങ്കോട് (സമഗ്ര സംഭാവന), പുന്നയൂര്‍ക്കുളം സൈനുദ്ധീന്‍ (സമഗ്ര സംഭാവന), ജീന രാജീവ് -ഇ വനിത (ന്യൂ മീഡിയ), സലീം ഐഫോക്കസ് (നവാഗത ഫോട്ടോ ജേണലിസ്റ്റ്), ഷാനവാസ് പാലത്ത്, അഷറഫ് കൊടുങ്ങല്ലൂര്‍ (ഫാക്‌സ് ജേണലിസം), കാസിം ചാവക്കാട് – തണല്‍ സാംസ്‌കാരിക വേദി (ജീവ കാരുണ്യം),
മുഹമ്മദ്കുട്ടി സലഫി (വൈജ്ഞാനിക പ്രവര്‍ത്തനം), കെ. വി. ശംസുദ്ധീന്‍ (പ്രവാസി കുടുംബ ക്ഷേമം), അബ്ദുസ്സമദ് മേപ്പയൂര്‍ (മാതൃക ഗുരുനാഥന്‍ ) കെ. കെ – ഹിറ്റ് 96.7റേഡിയോ (ശ്രവ്യ മാധ്യമം), സഫറുള്ള പാലപ്പെട്ടി (സാഹിത്യ സപര്യ), അമാനുള്ള ഖാന്‍ -കൈരളി പ്രവാസലോകം (സാമൂഹ്യ പ്രതിബദ്ധത), മോനി ദുബായ് (ദൃശ്യ മാധ്യമ സമഗ്ര സംഭാവന), പി. പി. മൊയ്ദീന്‍ (സാമൂഹ്യ സാംസ്‌കാരികം) തന്‍വീര്‍ കണ്ണൂര്‍ (ഏഷ്യാനെറ്റ് ഗള്‍ഫ് റൌണ്ട് അപ്- ദൃശ്യ മാധ്യമം), റഹ്മാന്‍ എളങ്കമ്മല്‍ – ഗള്‍ഫ് മാധ്യമം (അന്വേഷണാത്മക പത്ര പ്രവര്‍ത്തനം), വിജു വി നായര്‍ (സാമൂഹ്യ സേവനം), അഡ്വ:ഹാഷിഖ് (മികച്ച സംഘാടകന്‍ ), നജീബ് മുഹമ്മദ് ഇസ്മായില്‍ . ഇ. എസ്. (പരിസ്ഥിതി), സൈഫ് കൊടുങ്ങല്ലൂര്‍ (വ്യക്തിഗത സമഗ്ര സംഭാവന).
സലഫി ടൈംസ് ഡോട്ട് കോം വഴി പൊതു ജനാഭിപ്രായം രൂപീകരിച്ചു വില യിരുത്തിയും വിവിധ മാധ്യമ ങ്ങള്‍ വഴിയും വേദികള്‍ വഴിയും എന്‍ട്രികള്‍ സ്വീകരിച്ചും അഡ്വ : എ ആര്‍ ബിമല്‍ ,കെ. എച്ച്. എം. അഷ്‌റഫ്, ഷീല പോള്‍ ,എന്നിവര്‍ അടങ്ങുന്ന ജൂറി അംഗങ്ങളാണ് ഈ വര്‍ഷത്തെ പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചത്.
ഇ – പത്രം മൂന്നാമത് തവണയാണ് സഹൃദയ പുരസ്കാര ത്തിന് അര്‍ഹ മാവുന്നത്. 2009 ല്‍ മികച്ച സൈബര്‍ പത്ര പ്രവര്‍ത്തകനുള്ള സഹൃദയ പുരസ്കാരം e പത്രം അബുദാബി കറസ്പോണ്ടന്റ് പി. എം. അബ്ദുള്‍ റഹിമാനും മികച്ച പരിസ്ഥിതി പത്ര പ്രവര്‍ത്തന ത്തിനുള്ള പുരസ്കാരം e പത്രം കോള മിസ്റ്റായ ഫൈസല്‍ ബാവ ക്കും ലഭിച്ചിരുന്നു.
അഡ്വ : ജയരാജ് തോമസ് (വായനകൂട്ടം പ്രസിഡന്റ്) ഒ. എസ്. എ. റഷീദ് (വായനകൂട്ടം ജനറല്‍ സെക്രട്ടറി) കെ.എ. ജബ്ബാരി (മാനേജിംഗ് എഡിറ്റര്‍ സലഫി ടൈംസ്) എന്നിവരും പുരസ്‌കാര പ്രഖ്യാപന ത്തില്‍ പങ്കെടുത്തു. മാര്‍ച്ച് ആദ്യ വാരം ദുബായില്‍ പ്രമുഖര്‍ പങ്കെടുക്കുന്ന സഹൃദയ സംഗമ ത്തില്‍ പുരസ്‌കാര ദാനം നടക്കും. ആദര ഫലകവും കീര്‍ത്തി പത്രവും പൊന്നാടയും അടങ്ങുന്നതാണ് സഹൃദയ – അഴീക്കോട് പുരസ്‌കാരം.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: nri, personalities, ദുബായ്, പ്രവാസി, ബഹുമതി, സാംസ്‌കാരികം