അബുദാബി : ലുലു ഗ്രൂപ്പ് മുഷിരിഫ് മാളിൽ സംഘടി പ്പിച്ച ‘ടാലന്റോളജി-2020’ മത്സര വിജയികളെ പ്രഖ്യാ പിച്ചു. പ്രായത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ വിഭാഗ ക്കാർക്കായി സംഘടി പ്പിച്ച ‘ടാലന്റോളജി’ യില്‍ കുട്ടി കളുടെ വിഭാഗ ത്തിൽ പീറ്റർ ആന്റണി വിലേഗാസ് റോസില്ല (ഫിലി പ്പിനോ), മുതിർന്നവ രുടെ വിഭാഗ ത്തിൽ സൂര്യ ബദ്രിനാഥ് (ഇന്ത്യ) എന്നിവര്‍ വിജയി കളായി.
ലബനീസ് സംഗീതജ്ഞൻ ക്രിസ് ഫേഡ് മുഖ്യ അതിഥി ആയിരുന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ് ഇന്റർ നാഷ ണൽ ഉദ്യോഗസ്ഥർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. തുടർന്ന് സമ്മാനാർഹരുടെ പ്രകടനങ്ങളും അവതരിപ്പിച്ചു.
പതിനായിരത്തോളം കലാ പ്രതിഭ കള്‍ മാറ്റുരച്ച മല്‍സങ്ങളിൽ നിന്നുമാണ് ഫൈനല്‍ മല്‍സര ത്തിലെ 12 പേരെ കണ്ടെത്തിയത്. വിജയികൾക്ക് 5000 ദിർഹവും ബാക്കിയുള്ളവർക്ക് 1000 ദിർഹം വീതവും സമ്മാനിച്ചു.
വിവിധ നാടു കളിൽ നിന്നുള്ള പ്രതിഭകൾക്ക് കലാ പ്രകടന ത്തിന് വേദി ഒരുക്കുക എന്ന ലക്ഷ്യ ത്തോടെ മുഷിരിഫ് മാൾ സംഘടിപ്പിച്ചു വരുന്ന വാർഷിക മെഗാ മേള യാണ് ‘ടാലന്റോളജി’ എന്ന് മാനേജർ അരവിന്ദ് രവി പാലോട് പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: lulu-group, കല, കുട്ടികള്‍, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, ബഹുമതി, സംഗീതം