അബുദാബി : കേരള സോഷ്യല്‍ സെന്റർ ബാല വേദി യും ശക്തി ബാല സംഘവും മലയാളം മിഷനും ഫ്രണ്ട്‌സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് യുറീക്ക ബാല വേദിയും സംയുക്തമായി കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ച ചങ്ങാതിക്കൂട്ടം ശ്രദ്ധേയമായി.
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് മീരാ ഭായ് ടീച്ചറും ബാല സാഹിത്യകാരന്‍ ഇ. ജിനന്‍ മാസ്റ്ററും ചങ്ങാതിക്കൂട്ടത്തിന് നേതൃത്വം നല്‍കി.
നിരവധി കണ്ടു പിടുത്തങ്ങളിലൂടെ ചരിത്രത്തില്‍ തുല്യതയില്ലാത്ത ഇടം നേടിയ തോമസ് എഡിസന്റെ കഥ പറഞ്ഞു കുട്ടികളില്‍ അന്വേഷണ ത്വരയും നിരീക്ഷണ പാടവും പരീക്ഷണ സ്വഭാവവും വളര്‍ത്തി ശാസ്ത്ര ബോധമുള്ള തലമുറയെ വളര്‍ത്തി ക്കൊണ്ടു വരേണ്ടതിൻറെ ആവശ്യം അവര്‍ വ്യക്തമാക്കി.
കെ. എസ്. സി. പ്രസിഡണ്ട് എ. കെ. ബീരാൻ കുട്ടി, വൈസ് പ്രസിഡണ്ട് ശങ്കര്‍, മനസ്വിനി, നൗര്‍ബീസ് നൗഷാദ്, സായ് മാധവ്, നവമി കൃഷ്ണ, ബിജിത് കുമാര്‍, പ്രീത നാരായണന്‍, സ്മിത തുടങ്ങിയവർ സംസാരിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: malayalam-mission, കുട്ടികള്‍, കേരള സോഷ്യല്‍ സെന്റര്‍, ശക്തി തിയേറ്റഴ്സ്, ശാസ്ത്ര സാഹിത്യ പരിഷത്ത്, സാഹിത്യം