അബുദാബി : യു. എ. ഇ. സര്‍ക്കാറിന്‍റെ സക്കാത്ത് ഫണ്ട് ഡയറക്ടര്‍ ബോര്‍ഡ് അംഗമായി പ്രമുഖ പ്രവാസി വ്യവസായി എം. എ. യൂസഫലിയെ നിയമിച്ചു. ദാനധര്‍മ്മ ങ്ങള്‍ക്കായി സര്‍ക്കാര്‍ അധീനത യിലുള്ള സ്ഥാപനമാണ് സക്കാത്ത് ഫണ്ട്.
നീതിന്യായ വകുപ്പ് മന്ത്രി ഡോ. ഹാദിഫ് ബിന്‍ ജുവാന്‍ അല്‍ ദാഹിരി യാണ് സക്കാത്ത് ഫണ്ടിന്‍റെ ചെയര്‍മാന്‍. യൂസഫലിയെ കൂടാതെ സ്വദേശികളായ പതിനൊന്ന് പ്രമുഖ വ്യക്തികളെയും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായി യു. എ. ഇ. ഗവണ്മെന്‍റ് നിയമിച്ചിട്ടുണ്ട്. മൂന്ന് വര്‍ഷമാണ് കാലാവധി.
ഇസ്‌ലാമിലെ നിര്‍ബന്ധ അനുഷ്ഠാനമായ സക്കാത്തിന്‍റെ പ്രാധാന്യം സമൂഹത്തില്‍ പ്രചരിപ്പിക്കുവാനും മാനുഷിക മൂല്യങ്ങളും ബന്ധങ്ങളും ശക്തി പ്പെടുത്താനും ഉള്ള ഉദ്ദേശത്തിനാണ് 2004 ല്‍ സക്കാത്ത് ഫണ്ടിന് നിയമ നിര്‍മ്മാണം വഴി യു. എ. ഇ. ഗവണ്മെന്‍റ് രൂപം നല്‍കിയത്. ഓരോ വര്‍ഷവും സക്കാത്തിനായി ലക്ഷക്കണക്കിന് ദിര്‍ഹമാണ് സര്‍ക്കാര്‍ അനുവദിക്കുന്നത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: prominent-nris, ബഹുമതി