അബുദാബി : അബുദാബി കേരള സോഷ്യല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന പതിനേഴാമത് കെ. എസ്. സി. – യു. എ. ഇ. എക്‌സ്‌ചേഞ്ച് ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ് മാര്‍ച്ച് 19 തിങ്കളാഴ്ച രാത്രി 8 മണിക്ക് തുടക്കം കുറിക്കും.
അബുദാബി അല്‍ജസീറ സ്‌പോര്‍ട്‌സ് ക്ലബിലെ ഇന്‍ഡോര്‍ സ്റ്റേഡിയ ത്തില്‍ 6 ടീമുകള്‍ 2 ഗ്രൂപ്പു കളില്‍ ആയാണ് ടൂര്‍ണമെന്റ്. എന്‍. എം. സി. ഗ്രൂപ്പ്, ലൈഫ് ലൈന്‍ ആശുപത്രി, അല്‍ ജസീറ ക്ലബ്ബ്, ഓഷ്യന്‍ എയര്‍ ട്രാവല്‍സ്, ബനിയാസ് ക്ലബ്, ടോട്ടല്‍ ഓഫീസ് എന്നീ ആറ് ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുക എന്ന്‍ കെ. എസ്. സി. യില്‍ നടത്തിയ വാര്‍ത്താ സമ്മേളന ത്തില്‍ ഭാര വാഹികള്‍ പറഞ്ഞു.
ഇന്ത്യ, യു. എ. ഇ., ഇറാന്‍, ലബനന്‍, ഈജിപ്ത്, അര്‍ജന്റീന, അമേരിക്ക എന്നീ രാജ്യങ്ങളിലെ ദേശീയ താര ങ്ങളാണ് വിവിധ ടീമുകള്‍ക്കു വേണ്ടി കളിക്കുക.
കേരള സോഷ്യല്‍ സെന്ററില്‍ നിന്ന് അല്‍ ജസീറ യിലേക്ക് വാഹന സൗകര്യം ഏര്‍പ്പെടുത്തി യിട്ടുണ്ട്. ഇന്‍ഡോര്‍ സ്റ്റേഡിയ ത്തിലേക്ക് പ്രവേശനം സൌജന്യ മായിരിക്കും. മാര്‍ച്ച് 24 ശനിയാഴ്ചയാണ് ഫൈനല്‍ .
വാര്‍ത്താ സമ്മേളന ത്തില്‍ കെ. എസ്. സി. പ്രസിഡന്റ് കെ. ബി. മുരളി, സെക്രട്ടറി അഡ്വ. അന്‍സാരി, സ്‌പോര്‍ട്‌സ് സെക്രട്ടറി ജയരാജ്, വൈസ് പ്രസിഡന്റ് ബാബു വടകര, പ്രായോജകരായ യു. എ. ഇ. എക്‌സ്‌ചേഞ്ച് ചീഫ് മാര്‍ക്കറ്റിംഗ് മാനേജര്‍ ഗോപകുമാര്‍, മീഡിയാ മാനേജര്‍ കെ. കെ. മൊയ്തീന്‍ കോയ, അല്‍ജസീറ ക്ലബ് പ്രതിനിധി ക്യാപ്റ്റന്‍ കമ്രാന്‍, ടൂര്‍ണമെന്റ് കോഡിനേറ്റര്‍ ജോഷി, ദയാനന്ദന്‍ എന്നിവര്‍ പങ്കെടുത്തു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കായികം, കേരള സോഷ്യല്‍ സെന്റര്‍