ദുബായ് : പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന് മേൽ സേവന നികുതി ഈടാക്കാനുള്ള സർക്കാർ നീക്കം വ്യാപകമായ പ്രതിഷേധത്തെ തുടർന്ന് ഉപേക്ഷിച്ചതായി സൂചന. നാട്ടിലേക്ക് പണം അയക്കുമ്പോൾ ധന വിനിമയ സ്ഥാപനങ്ങൾ ഈടാക്കുന്ന ഫീസിന്റെ ഒരംശം നാട്ടിലെ ബാങ്കുകൾക്ക് ഉള്ളതാണ്. സാധാരണയായി പ്രവാസികളിൽ നിന്നും ഈടാക്കുന്ന 15 ദിർഹം ഫീസിൽ നിന്നും ഒന്നോ രണ്ടോ ദിർഹമാണ് നാട്ടിലെ ബാങ്കുകൾക്ക് നൽകു ന്നത്. ചില ബാങ്കുകൾ ഈ പണം ഈടാക്കാറുമില്ല. ബാങ്കുകൾ ഇത്തരത്തിൽ ഈടാക്കുന്ന ഫീസിന്റെ (അതായത് ഒന്നോ രണ്ടോ ദിർഹത്തിന്റെ) 12.36 ശതമാനമാണ് സർക്കാർ സേവന നികുതിയായി ഈടാക്കാൻ തീരുമാനിച്ചിരുന്നത്.
എന്നാൽ ഇതിനെ സോഷ്യൽ മീഡിയകളും ചില മാദ്ധ്യമങ്ങളും ഏറെ പെരുപ്പിച്ചാണ് ചിത്രീകരിച്ചത്. അയയ്ക്കുന്ന പണത്തിന്റെ 2.36 ശതമാനം നികുതിയാണ് നൽകേണ്ടി വരിക എന്ന് പലരും തെറ്റിദ്ധരിച്ചതാണ് ഇതിന് കാരണം.
ഏതായാലും പ്രവാസികളുടേയും മറ്റ് സംഘടനകളുടേയും ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഈ നീക്കം സർക്കാർ ഉപേക്ഷിച്ചതായി ദുബായ് സിറ്റി എക്സ്ചേഞ്ച് ചീഫ് മാർക്കറ്റിങ്ങ് മാനേജർ എബി പൌലോസ് അറിയിച്ചു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പ്രവാസി, സാമ്പത്തികം