അബുദാബി : കെട്ടിടം പൊളിച്ചു മാറ്റുന്ന പ്രവര്‍ത്തന ങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ക്രെയിന്‍ അബുദാബി യിലെ ഏറ്റവും തിരക്കേറിയ പാതയായ ഹംദാന്‍ സ്ട്രീറ്റിലേക്ക് പൊട്ടി വീണു.
ആളപായമോ നാശ നഷ്ടങ്ങളോ ഇല്ലാതെ വന്‍ ദുരന്തമാണ് ഒഴിവായി പോയത്. സലാം സ്ട്രീറ്റും ഹംദാന്‍ സ്ട്രീറ്റും ഒന്നിക്കുന്നിടത്തുള്ള പഴയ എന്‍. ഡി. സി. ബില്‍ഡിംഗ് പൊളിക്കുന്ന ക്രെയിന്‍ ആണ് പൊട്ടി വീണത്. ചൊവ്വാഴ്ച ഉച്ചക്ക് 12 മണിക്കാണ് സംഭവം.
സലാം സ്ട്രീറ്റിലെ ടണലിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തന ങ്ങള്‍ നടക്കുന്നതിന്‍റെ ഭാഗമായി ഇതിലേയുള്ള വാഹനങ്ങള്‍ ഇലക്ട്ര സ്ട്രീറ്റി ലൂടെയും ഹംദാന്‍ സ്ട്രീറ്റി ലൂടെയും മാസങ്ങളായി വഴി തിരിച്ചു വിടുക യായിരുന്നു.
അതു കൊണ്ടു തന്നെ എല്ലാ സമയത്തും വാഹന ങ്ങളുടെ തിരക്ക് അനുഭവ പ്പെട്ടിരുന്ന ഹംദാന്‍ റോഡിന് കുറുകെ ക്രെയിന്‍ വീണപ്പോള്‍ വാഹനങ്ങള്‍ സെക്കന്‍ഡിന്‍റെ വ്യത്യാസ ത്തില്‍ മാറിപ്പോയതു കൊണ്ട് വന്‍ ദുരന്തമാണ് ഒഴിവായത്.
അല്‍ ഹരീഫ് ഡെമോളിഷിംഗ് കമ്പനി യുടെ നേതൃത്വ ത്തിലായിരുന്നു കെട്ടിടം പൊളിച്ചു കൊണ്ടിരുന്നത്. അപകടത്തെ തുടര്‍ന്ന് കുറേനേരം ഗതാഗതം തടസ്സപ്പെട്ടു.
പിന്നീട് ട്രാഫിക് പൊലീസ് സ്ഥലത്തെത്തി വാഹന ങ്ങള്‍ തിരിച്ചു വിട്ട് ഗതാഗതം പുനഃസ്ഥാപിച്ചു. ക്രെയിന്‍ പല ഭാഗങ്ങളായി മുറിച്ചു മാറ്റിയാണ് റോഡില്‍ നിന്ന് നീക്കിയത്.
– വാര്‍ത്തയും ചിത്രങ്ങളും : സഫറുള്ള പാലപ്പെട്ടി.
- pma