അബുദാബി : പ്രവാസി തൊഴിലാളികളുമായി സംവദിക്കുന്ന യു. എ. ഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് അല്‍ നഹ്യാന്‍റെ വീഡിയോ വൈറല്‍.
വാഹനത്തിലേക്ക് കയറുന്ന പ്രസിഡണ്ടിനെ അടുത്തു വെച്ച് കണ്ടപ്പോള്‍ അമ്പരന്നു നില്‍ക്കുന്ന രണ്ട് തൊഴിലാളികളെ അദ്ദേഹത്തിന്‍റെ ശ്രദ്ധയില്‍പ്പെട്ടു. പ്രവാസികളായ അവരെ അടുത്തേക്കു വിളിച്ചു.
തുടര്‍ന്ന് അദ്ദേഹം അവരോട് കുശലാന്വേഷണം നടത്തുകയും ഒരുമിച്ചുള്ള ഫോട്ടോ എടുക്കുകയും ചെയ്തു. പ്രസിഡണ്ട് രണ്ട് പേരുമായി സംസാരിക്കുന്ന വീഡിയോ ട്വിറ്ററില്‍ പെട്ടെന്നു തന്നെ വൈറല്‍ ആവുകയായിരുന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: social-media, viral-video, തൊഴിലാളി, ബഹുമതി, യു.എ.ഇ.