അബുദാബി : മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അബുദാബി കെ. എം. സി. സി. അനുശോചനം രേഖപ്പെടുത്തി.
കേരള രാഷ്ട്രീയത്തിലെ സമുന്നതനായ ഒരു നേതാവിനെയാണ് ഉമ്മൻ ചാണ്ടി യുടെ വിയോഗ ത്തിലൂടെ നഷ്ടമായിരിക്കുന്നത്. അര നൂറ്റാണ്ട് കാലം യു. ഡി. എഫ്. രാഷ്ട്രീയത്തെ അരങ്ങിലും അണിയറ യിലും നിന്ന് നിയന്ത്രിച്ച നേതാവായിരുന്നു അദ്ദേഹം.
ലാളിത്യവും ജനകീയതയും ഉമ്മൻ ചാണ്ടിയുടെ മുഖമുദ്രയായിരുന്നു. എല്ലാവർക്കും ഏതുസമയത്തും സമീപിക്കാവുന്ന, എപ്പോഴും ജനക്കൂട്ടത്തിനു നടുവിലുള്ള നേതാവായാണ് ഉമ്മൻ ചാണ്ടി അറിയപ്പെട്ടിരുന്നത്.
പ്രവാസി വിഷയ ങ്ങളിൽ എക്കാലവും അനുകൂല നിലപാടുള്ള ഒരു വ്യക്തിത്വമായിരുന്നു ഉമ്മൻ ചാണ്ടി എന്നും അബുദാബി കെ. എം. സി. സി. പ്രസിഡണ്ട് ഷുക്കൂർ അലി കല്ലുങ്ങല്‍, ആക്ടിംഗ് ജനറൽ സെക്രട്ടറി ഷാനവാസ് പുളിക്കല്‍ എന്നിവര്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: remembering, കെ.എം.സി.സി., കേരള രാഷ്ട്രീയ നേതാക്കള്‍, ചരമം