അബുദാബി : വാഹനം ഓടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിച്ചു എന്ന നിയമ ലംഘന ത്തിന് ഈ വര്‍ഷം ആദ്യത്തെ ആറു മാസത്തില്‍ 1,05,300 പേര്‍ക്ക് പിഴ ചുമത്തി എന്ന് അബുദാബി പോലീസ്. മൊബൈല്‍ ഫോണില്‍ സംസാരിക്കുക, ഫോട്ടോ എടുക്കുക, മെസ്സേജ് അയക്കുക, സോഷ്യല്‍ മീഡിയാ ചാറ്റിംഗ് അടക്കമുള്ള ഇന്‍റര്‍നെറ്റ് ഉപയോഗം തുടങ്ങിയ നിയമ ലംഘനങ്ങള്‍ക്ക് ആയിരുന്നു ഒരു ലക്ഷത്തില്‍ അധികം പേര്‍ക്ക് പിഴ ചുമത്തിയത്. 800 ദിര്‍ഹം വീതം പിഴയും ഡ്രൈവിംഗ് ലൈസന്‍സില്‍ നാല് ബ്ലാക്ക് പോയിന്‍റുകളും നല്‍കി.
ഡ്രൈവിംഗിനിടെയുള്ള ഫോണ്‍ ഉപയോഗം മൂലം ഡ്രൈവര്‍മാരുടെ ശ്രദ്ധ നഷ്ടപ്പെടുന്നത് അപകട ങ്ങള്‍ക്ക് കാരണം ആകും. സ്വന്തം സുരക്ഷയും പൊതുജന സുരക്ഷ യും ഉറപ്പു വരുത്തുവാനായി വാഹനം ഓടിക്കുമ്പോഴുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം അവസാനിപ്പിക്കണം എന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.
- Tag : Mobile Phone in ePathram
- ശ്രദ്ധയില്ലാതെ വാഹനം ഓടിക്കരുത് : വീഡിയോ
- ശ്രദ്ധയില്ലാതെ ഡ്രൈവിംഗ് : 27076 പേര്‍ക്ക് പിഴ ചുമത്തി
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: abu-dhabi-police, social-media, traffic-fine