അബുദാബി : യു. എ. ഇ. യിലെ മധ്യാഹ്ന വിശ്രമ നിയമം രാജ്യത്തെ 99 ശതമാനം കമ്പനികളും പാലിച്ചതായി തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. 6, 510 കമ്പനി കളില്‍ 166 കമ്പനികള്‍ മാത്രമാണ് നിയമ ലംഘനം നടത്തിയത്.
ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ ഉച്ചക്ക് 12:30 മുതല്‍ വൈകുന്നേരം മൂന്നു വരെ യായിരുന്നു രാജ്യത്തെ കടുത്ത ചൂടില്‍ നിന്നും തൊഴിലാളി കള്‍ക്ക് രക്ഷ നല്‍കാന്‍ മധ്യാഹ്ന വിശ്രമ നിയമം നിലവില്‍ ഉണ്ടായിരുന്നത്.
നിയമം അനുസരിച്ചുള്ള ഉച്ച വിശ്രമം തൊഴിലാളി കള്‍ക്ക് നല്‍ക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുന്നതിനു അധികൃതര്‍ 20, 672 സ്ഥല ങ്ങളിലാണ് പരിശോധന നടത്തിയത്. മന്ത്രാലയം നടത്തിയ പഠന ത്തില്‍ മിക്ക തൊഴിലുടമകളും നിയമം പാലിക്കാന്‍ സന്നദ്ധമാണ്. നിരവധി ബോധ വത്കരണങ്ങളും ഈ കാലയളവില്‍ നടത്തിയിട്ടുമുണ്ട്.
നിയമ ലംഘനം നടത്തുന്ന കമ്പനിക്ക് കഴിഞ്ഞ വര്‍ഷം പതിനായിരം ദിര്‍ഹം പിഴ ഉണ്ടായിരുന്നത് ഈ വര്‍ഷം പതിനഞ്ചായിരം ദിര്‍ഹം ആയി ഉയര്‍ത്തിയിരുന്നു.
-അയച്ചു തന്നത് : അബൂബക്കര്‍ പുറത്തില്‍ – അബുദാബി
- pma