അബുദാബി : മലയാളി സമാജം സംഘടിപ്പിച്ച അമേച്വര്‍ നാടക മത്സര ത്തില്‍ മികച്ച നാടകം ആയി ശക്തി തിയ്യറ്റേഴ്സ് അവതരിപ്പിച്ച ‘ബെഹബക് ‘ തെരഞ്ഞെടുത്തു. ഈ നാടകം ഒരുക്കിയ ടി. കെ. ജലീല്‍ മികച്ച സംവിധായകന്‍ ആയി. മികച്ച നടന്‍ ഓ. റ്റി. ഷാജഹാന്‍ . തിയ്യേറ്റര്‍ ദുബായ് അവതരിപ്പിച്ച ‘സൂ സ്റ്റോറി’ യിലെ പ്രകടന ത്തിലൂടെയാണ് ഷാജഹാന്‍ മികച്ച നടന്‍ ആയി തെരഞ്ഞെടുക്കപ്പെട്ടത്. അബുദാബി നാടക സൗഹൃദം അവതരിപ്പിച്ച ‘മതിലുകള്‍ക്കപ്പുറം’ എന്ന നാടക ത്തിലൂടെ അനന്ത ലക്ഷ്മി മികച്ച നടിയായി. ‘മതിലുകള്‍ക്കപ്പുറം’ ജൂറി യുടെ പ്രത്യേക പരിഗണന യും നേടി.
മികച്ച രണ്ടാമത്തെ നാടകമായി കല അബുദാബി യുടെ ‘ മണ്ണ് ’ തെരഞ്ഞെടുത്തു. മൂന്നാം സ്ഥാനത്ത് സോഷ്യല്‍ ഫോറം അവതരിപ്പിച്ച ‘ കുഞ്ഞിരാമന്‍ ‘ . കുഞ്ഞിരാമനിലെ അഭിനയത്തിന് റഫീക്ക് മികച്ച രണ്ടാമത്തെ നടന്‍ ആയും മണ്ണിലെ പ്രകടനത്തിന് ബിന്‍സി മോള്‍ മികച്ച രണ്ടാമത്തെ നടി ആയും തെരഞ്ഞെടുത്തു .
സര്‍പ്പകാലം എന്ന നാടകത്തി ലൂടെ ലുഖ്മാന്‍ മികച്ച ബാല നടന്‍ ആയി. ആവണി പ്പാടത്തെ പേര മരങ്ങള്‍ എന്ന നാടകത്തിലെ അഭിനയത്തിലൂടെ ഡോണ മേരി ആന്‍റണി, ബാബു, ആള്‍ഡിന്‍ സാബു എന്നീ ബാല താരങ്ങള്‍ ജൂറിയുടെ പ്രത്യേക പുരസ്കാരം സ്വന്തമാക്കി.
മികച്ച രംഗ സജ്ജീകരണം : ജയേഷ്, ദീപവിതാനം : രമേശ് രവി ( ബെഹബക് ), ചമയം : പവിത്രന്‍ ( കുഞ്ഞിരാമന്‍ ) എന്നിവയാണ് മറ്റു പുരസ്കാരങ്ങള്‍ .
വെള്ളിയാഴ്ച രാവിലെ 11 മണിമുതല്‍ ആരംഭിച്ച നാടക മത്സരത്തില്‍ 8 നാടകങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. തിയേറ്റര്‍ ദുബായ്, കല അബുദാബി, അബുദാബി സോഷ്യര്‍ ഫോറം, ക്‌നാനായ കുടുംബവേദി, അബുദാബി ശക്തി തിയേറ്റേഴ്‌സ്, അലൈന്‍ യുവ കലാ സാഹിതി , അബുദാബി നാടക സൗഹൃദം , ദുബായ് ഡി 2 കമ്യൂണിക്കേഷന്‍സ് എന്നീ കലാ സമിതി കളാണ് നാടകങ്ങള്‍ അവതരിപ്പിച്ചത്. യവനിക ഗോപാലകൃഷ്ണന്‍, കെ. പി. കെ. വേങ്ങര എന്നിവര്‍ ആയിരുന്നു ജൂറി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: നാടകം, ബഹുമതി, മലയാളി സമാജം, ശക്തി തിയേറ്റഴ്സ്